മികച്ച നടനുള്ള പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നു, ദുല്‍ഖറിന് ജൂറിയെ ഇംപ്രസ് ചെയ്യാന്‍ സാധിച്ചു: ജയസൂര്യ

By Aswini

ഇത്തവണയെങ്കിലും ജയസൂര്യയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിയ്ക്കുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അപ്പോത്തിക്കരിയിലെ ഷിബിന്‍ ജോസഫിനോളമല്ലെങ്കിലും സു സു സുധി വാത്മീകത്തിലെയും ലുക്കാ ചുപ്പിയിലെയും അഭിനയം പ്രശംസ അര്‍ഹിയ്ക്കുന്നതാണ്. അതിന് സ്‌പെഷല്‍ ജൂറി പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്.

മികച്ച നടനുള്ള പുരസ്‌കാരം താന്‍ ഇത്തവണ പ്രതീക്ഷിച്ചിരുന്നു എന്ന് പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞു. ദുല്‍ഖറിന് ജൂറിയിലെ എല്ലാവരെയും ഇംപ്രസ് ചെയ്യാന്‍ സാധിച്ചു എന്നും അര്‍ഹിച്ചവര്‍ക്ക് തന്നെയാണ് പുരസ്‌കാരം ലഭിച്ചത് എന്നും നടന്‍ പ്രതികരിച്ചു.

 jayasurya

അതേ സമയം, സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം പ്രേക്ഷകര്‍ക്ക് സമര്‍പ്പിയ്ക്കുന്നു എന്നും നടന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അപ്പോത്തിക്കരി, ഇയ്യോബിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയിത്തിന് ജയസൂര്യയ്ക്ക് പുരസ്‌കാരം നല്‍കാത്തതില്‍ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആ വിമര്‍ശനത്തെ വായി മൂടി കെട്ടാനാണ് ഇത്തവണ സ്‌പെഷ്യല്‍ ജൂറി പരമാര്‍ശം എന്ന നിലയില്‍ പുരസ്‌കാരം നല്‍കുന്നത് എന്ന് പ്രേക്ഷകര്‍ പ്രതികരിക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X