twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുസ്ലീം ആയതിന്റെ പേരിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നു! വെളിപ്പെടുത്തി കമൽ

    |

    പാലായനം, അതിർത്തി, പൗരത്വം തുടങ്ങിയ പ്രശ്നങ്ങളെ കലാസൃഷ്ടിയിലൂടേയും ആവിഷ്കരണങ്ങളിലൂടേയുമാണ് അഭിസംബോധന ചെയ്യുന്നതെന്ന് സംവിധായകൻ കമൽ. കേരഴ സംസ്ഥാനം ചലച്ചിത്ര അക്കാദമി മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 11 മത് ദേശീയ ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ച അതിർത്തികൾ പൗരത്വം സിനിമ എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിലാണ് കമൽ ഇക്കാര്യം വ്യക്തമാക്കിയത്.

    കൂടാതെ മതത്തിന്റെ പേരിൽ തനിയ്ക്ക് നേരിടേണ്ടി വന്ന പ്രശ്നത്തെ കുറിച്ചും സംവിധായകൻ വെളിപ്പെടുത്തുന്നുണ്ട്. സിനിമ മേഖലയിലുളള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. പലപ്പോഴും കമലിന്റെ തുറന്നു പറച്ചിലുകളും അഭിപ്രായങ്ങളുമെല്ലാം വലിയ വിവാദങ്ങൾക്ക് വഴിവെയ്ക്കാറുണ്ട്.

     മതത്തിന്റെ   അടിസ്ഥാനത്തിൽ

    മതത്തിന്റെ അടിസ്ഥാനത്തിൽ
    ഇന്ത്യ എന്നതിലുപരി മതത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഒരുവന്റെ വ്യക്തിത്വം നിശ്ചയിക്കുന്നത്. മുസ്ലീം ആയതുകൊണ്ടും തന്റെ പേര് മുസ്ലീമിന്റേതായതു കൊണ്ടും വർഗീയമായ നിരവധി പ്രശ്നങ്ങൾ തനിയ്ക്ക് നേരിടേണ്ടി വന്നിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ചലച്ചിത്രമേളയിൽ പ്രത്യേക കാശ്മീർ പക്കേജുകൾ ഉൾപ്പെടുത്തിയിട്ടുള്ളത് ഇത്തരത്തിലുള്ള വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ വേണ്ടിയാണ്- കമൽ പറഞ്ഞു.

    ഇരട്ട പൗരത്വം

    ഓരേ രാജ്യത്ത് തന്നെ ഇരട്ട പൗരത്വം സൃഷ്ടിക്കുന്ന അവസ്ഥയാണ് ഇന്ത്യയിലുളളതെന്ന് എഴുത്തുകാരനും ഫിലിം സൊസൈറ്റി പ്രവർത്തകനുമായ ജിതിൻ കെസി അഭിപ്രായപ്പെട്ടു. അപരവത്കരണത്തിന്റെ കാലത്ത് നമ്മൾ അതിജീവിച്ചു കൊണ്ടിരിക്കുന്നത്. കാശ്മീരിൽ ഒരു ജനത മുഴുവനും തടവിലാണ്. ആസാമിൽ എണ്ണിയാലൊടുങ്ങാത്ത മനുഷ്യർ അഭയാർഥികളായത ഒരു രാത്രിയുടെ ദൈർഘ്യത്തിൽ സംഭവിച്ചതാണ്.

      ഒരാളുടെ മതം

    ഒരാളുടെ മതം എന്തെന്നാൽ സ്കൂളിൽ അപേക്ഷ പൂരിപ്പിക്കുമ്പോൾ തന്നെ തീരുമാനിക്കുന്ന ഒന്നാണെന്ന് സംവിധായകൻ അരുൺ ബോസ് അഭിപ്രായപ്പെട്ടു. ദേശീയത എന്നത് പ്രചരണത്തിനായി ഉപയോഗിക്കുന്ന കപടമായ ഒന്നായി മാറി കഴിഞ്ഞു. ഒറീസയിൽ ജലക്ഷാമം അനുഭവപ്പെട്ടപ്പോൾ അവിടത്തെ ഗോത്ര വിഭാഗത്തെ പാലായനം ചെയ്യാൻ ഗവൺമെന്റ് പരോക്ഷമായി പ്രോത്സഹിപ്പിച്ചെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ചലച്ചിത്ര അക്കാദമി ജനറൽ സ കൗൺസിൽ അംഗം സിബി മലയിൽ, ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം മധു ജനാർദനൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

     കമലിന്റെ പുതിയ ചിത്രം


    കമലിന്റെ ഏറ്റവും പുതിയ ചിത്രമായ പ്രണയ മീനുകളുടെ കടൽ ഓക്ടോബർ 4 ന് പ്രദർശനത്തിനെത്തിയിരുന്നു. വിനായകൻ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. കടലിൽ ജനിച്ച് കടലിൽ ജീവിക്കുന്ന ഒരു മനുഷ്യനെയാണ് ഛിത്രത്തിൽ വിനായകൻ അവതരിപ്പിക്കുന്നത്. പഴയ താരങ്ങളും പുതുമുഖങ്ങളു ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.. ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സുധീഷ് എന്നിവരെ കൂടാതെ ഗബ്രി ജോസ്, റിധി കുമാര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗബ്രി ജോസ‌ാണ് ചിത്രത്തിലെ നായകൻ.

    Read more about: kamal കമൽ
    English summary
    I faced many communal issues says kamal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X