twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുലര്‍ച്ചെ രണ്ട് മണിവരെ എനിക്ക് വേണ്ടി ലാലേട്ടന്‍ കാത്തിരുന്നു; നിവിന്‍ പോളി പറയുന്നു

    By Aswini
    |

    അങ്ങനെ നിവിന്‍ പോളി ആദ്യമായി സിമയുടെ മികച്ച നടനുള്ള പുരസ്‌കാരം നേടി. സിമയുടെ പുരസ്‌കാരം നേടിയതിനെക്കാള്‍ സന്തോഷം നിവിന്‍ പോളിയ്ക്ക്, അത് സ്വീകരിച്ചത് മോഹന്‍ലാലില്‍ നിന്നാണെന്നതുകൊണ്ടാണെന്ന് തോന്നുന്നു. മോഹന്‍ലാലിനൊപ്പം ആ വേദി പങ്കിട്ടപ്പോള്‍ താന്‍ ശരിക്കും അനുഗ്രഹീതനായെന്നാണ് നിവിന്‍ പറയുന്നത്. ഫേസ്ബുക്കിലൂടെ നിവിന്‍ തന്റെ സന്തോഷവും നന്ദിയും പ്രകടിപ്പിയ്ക്കുകയും ചെയ്തു.

    <strong>Also Read: മികച്ച നടനുള്ള സിമ അവാര്‍ഡ് നിവിന്‍ പോളിയ്ക്ക് നല്‍കിയത് മോഹന്‍ലാല്‍; കാണൂ</strong>Also Read: മികച്ച നടനുള്ള സിമ അവാര്‍ഡ് നിവിന്‍ പോളിയ്ക്ക് നല്‍കിയത് മോഹന്‍ലാല്‍; കാണൂ

    മോഹന്‍ലാല്‍ പുലര്‍ച്ചെ രണ്ട് മണിവരെ തനിക്ക് വേണ്ടി കാത്തിരുന്ന് പുരസ്‌കാരം നല്‍കിയത് തന്നെ അതിലും വലിയ സന്തോഷവാനാക്കുന്നു എന്നും നിവിന്‍ പറഞ്ഞു. മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ വിലപ്പെട്ടതാണെന്നും, നല്‍കിയ ഉപദേശം ജീവിതകാലം വരെ സൂക്ഷിച്ചു വയ്ക്കാനുള്ള നിധിയാണെന്നും നിവിന്‍ പറയുന്നു. മറ്റൊരാളുമായും താരതമ്യപ്പെടുത്താന്‍ കഴിയാത്ത അതുല്യനാണ് ലാലേട്ടനെന്നും നിവിന്‍ തന്റെ ഫേസ്ബുക്കിലെഴുതി.

    nivin-mohanlal-siima

    1983 എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിവിന്‍ പോളിയ്ക്ക് മികച്ച നടനുള്ള സിമ പുരസ്‌കാരം ലഭിച്ചത്. ചിത്രം തനിയ്ക്ക് നല്‍കിയ എബ്രിഡ് ഷൈനിന് ആത്മാര്‍ത്ഥമായ നന്ദി. രമേശനാകാന്‍ എനിക്ക് കഴിയുമെന്ന് എന്നെ നിങ്ങള്‍ വിശ്വസിപ്പിച്ചു. 1983 എന്ന ചിത്രം ഇതുവരെ നേടിയ എല്ലാം അംഗീകാരവും താങ്കളുടെ കഠിനപരിശ്രമത്തിന്റെ ഫലമാണ്. ഈ പുരസ്‌കാരം ഞാന്‍ 1983 ന്റെ ടീമിന് സമര്‍പ്പിയ്ക്കുന്നു- എന്നാണ് നിവിന്റെ പോസ്റ്റ്‌

    My first ever Best Actor award....and having received this award from our dearest Lalettan was the icing on the cake :)...

    Posted by Nivin Pauly on Sunday, August 9, 2015

    English summary
    I feel blessed to have shared the stage with Lalettan says Nivin Pauly
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X