»   » വിവാഹ നിശ്ചയം തീര്‍ത്തും സ്വകാര്യമാക്കാന്‍ കാരണം; പ്രിയാമണി പറയുന്നു

വിവാഹ നിശ്ചയം തീര്‍ത്തും സ്വകാര്യമാക്കാന്‍ കാരണം; പ്രിയാമണി പറയുന്നു

Written By:
Subscribe to Filmibeat Malayalam

മെയ് 27 ന് പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ബാംഗ്ലൂരിലെ പ്രിയാമണിയുടെ വസതിയില്‍ വച്ചുനടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. എന്തുകൊണ്ടാണ് വിവാഹ നിശ്ചയം തീര്‍ത്തും സ്വകാര്യമാക്കിയതെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയാമണി പറഞ്ഞു.

പ്രിയാമണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; ചില സ്വകാര്യ ഫോട്ടോകള്‍ കാണൂ

വിവാഹ നിശ്ചയ ചടങ്ങ് വളരെ ആര്‍ഭാടമാക്കാന്‍ തന്നെയായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒരുമാസം മുമ്പ് എന്റെ അച്ഛന്റെ സഹോദരന്‍ മരണപ്പെട്ടു. അദ്ദേഹം എനിക്ക് അച്ഛന് തുല്യമാനാണ്. ഇക്കാര്യം മുസ്തഫയുമായി സംസാരിച്ചപ്പോള്‍ ചടങ്ങ് ലളിതമാക്കാം എന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത് - പ്രിയാമണി വ്യക്തമാക്കി

priyamani

വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍, ഇപ്പോള്‍ ലോകത്തിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന അനുഭവമാണ് എനിക്ക് തോന്നുന്നത് എന്നായിരുന്നു നടിയുടെ മറുപടി. വിവാഹ നിശ്ചയ ചടങ്ങ് വെറും അര മണിക്കൂര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരസ്പരം മോതിരം കൈമാറി. അത്രമാത്രം. വിവാഹത്തിന്റെ തിയ്യതി തീരുമാനിച്ചിട്ടില്ല. അധികപക്ഷവും അടുത്ത വര്‍ഷം ആദ്യം ഉണ്ടാകുമെന്ന് പ്രിയാമണി അറിയിച്ചു.

വിവാഹ നിശ്ചയ ഫോട്ടോയ്ക്ക് മോശം കമന്റുകള്‍; ഇതെന്റെ ജീവിതമാണെന്ന് പ്രിയാമണി

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ വച്ചാണ് മുസ്തഫയും പ്രിയാമണിയും ആദ്യമായി കണ്ടത്. തുടക്കത്തില്‍ സൗഹൃദമായിരുന്നു. പന്നീട് പ്രണയത്തിലേക്ക് മാറി. ആദ്യം പ്രണയം തുറന്ന് പറഞ്ഞത് പ്രിയാമണിയാണ്. ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജ് അയച്ചപ്പോള്‍ അത് സത്യമാണെന്ന് തിരിച്ചറിയാന്‍ മുസ്തഫയ്ക്ക് ദിവസങ്ങള്‍ വേണ്ടി വന്നു എന്ന് പ്രിയ പറയുന്നു. പിന്നീട് ഇരുവീട്ടുകാരോടും പറയുകയും അവരുടെ സമ്മതത്തോടെ വിവാഹത്തിലേക്ക് നീങ്ങുകയായിരുന്നു.

English summary
I feel on the top of the world: Priyamani

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam