അതിനെ കുറിച്ച് മാത്രം ചോദിക്കല്ലേ!! നാണം വരുന്നു.. രൺബീറുമായുളള ഡേറ്റിങ്ങനെ കുറിച്ച് ആലിയ

ഞാൻ എന്റെ അച്ഛനെ സ്നേഹിക്കുന്നു, അതു തന്നെയാണ് എന്റെ ലോകവും

2018 ബോളിവുഡിൽ നിരവധി താര വിവഹങ്ങൾ വേദിയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിലെടുവിൽ നവംബറിൽ രൺവീർ കപൂർ ദീപിക പദുകോൺ ഒന്നായി അതിനു പിന്നാലെ നടി പ്രിയങ്ക ചോപ്ര ഹോളിവുഡിന്റെ മരുമകളായി. ഇപ്പോൾ പ്രേക്ഷകർ ഉറ്റു നോക്കുന്നത് ആലിയ രൺബീർ വീവാഹത്തെ കുറിച്ചാണ്. ഈ വർഷമായിരുന്നു ഇരു താരങ്ങളും പ്രണയത്തിലായത്.

alia

ആലിയ -രൺബീർ പ്രണയത്തിന് വീട്ടുകാരുടെ പിന്തുണയുമുണ്ട്. കഴിഞ്ഞ ദിവസം മകളുടെ പ്രണയത്തെ കുറിച്ച് ആലിയയുടെ അച്ഛൻ മഹേഷ് ഭട്ട് ഔദ്യോഗിക സ്ഥിരീകരണം നൽകുകയും ചെയ്തിരുന്നു. ഇനി വിവാഹം എപ്പോൾ എവിടെവെച്ച് എന്ന് അറിഞ്ഞാൽ മാത്രം മതി. ദി ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് മകളുടെ പ്രണയത്തെ കുറിച്ച് മഹോട്ട് ഭട്ട് തുറന്നു പറഞ്ഞത്. അതേ അവർ പ്രണയത്തിലാണ്. അത് മനസ്സിലാക്കാൻ ഒരു ജീനിയസ്സ ആകേണ്ട കാര്യമൊന്നുമില്ല. എനിയ്ക്ക് രൺബീറിനെ ഇഷ്ടമാണ്. അയാൾ നല്ലൊരു വ്യക്തിയാണ് എന്നായിരുന്നു മഹേഷ് ഭട്ടിന്റെ പ്രതികരണം.

അതേ സമയം പ്രണത്തിനെ കുറിച്ച് ആലിയ യോട് ചോദിച്ചപ്പോൾ ലഭിച്ച മറുപടി രസകരമായിരുന്നു. അതിനെ കുറിച്ച് സംസാരിക്കണ്ടെന്നായിരുന്നു ആലിയയുടെ പ്രതികരണം. കാരണം അതേപ്പറ്റി പറയുമ്പോൾ എനിയ്ക്ക് നാണം വരും. ഞാൻ എന്റെ അച്ഛനെ സ്നേഹിക്കുന്നു, അതു തന്നെയാണ് എന്റെ ലോകവും. അതിൽ കവിഞ്ഞ് തനിയ്ക്ക് ഒന്നു പറയാനില്ലെന്നും ആലിയ വ്യക്തമാക്കി. നടി സോനം കപൂറിന്റെ വിവാഹ റിസപ്ഷനിൽ ഇരുവരും ഒരുമിച്ച് എത്തിയതോടെയാണ് രൺബീർ- ആലിയ പ്രണയം പുറം ലോകത്തെത്തുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X