ശരീര ഭാരം 102 കിലോയായി!! സംഭവിച്ചത് പ്രസവ ശേഷം, വിഷാദ രോഗത്തെ കുറിച്ച് സമീറ റെഡ്ഡി
വിഷാദ രോഗത്തിനെ കുറിച്ച് തുറന്നു പറയാൻ താരങ്ങൾ ഒരിക്കലും മടി കാണിക്കാറില്ല. അവർ തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് ജനങ്ങളുമായി പങ്കുവെയ്ക്ക്റുണ്ട്. വിഷാരോദം മാത്രമല്ല തങ്ങളെ ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ബോളിവുഡ് താരം ദീപിക പദുകോൺ വിഷാദരോഗത്തിന്റെ പിടിയിലായതിനെ കുറിച്ചും പിന്നീട് ജീവിതത്തിൽ സംഭവിച്ച മാറ്റത്തെ കിറിച്ചും താരം തന്നെ പല അവസരത്തിൽ പങ്കുവെച്ചിരുന്നു.
താരങ്ങളുടെ ഇത്തരത്തിലുള്ള തുറന്നു പറച്ചിൽ പ്രേക്ഷകർക്ക് ഒരു വഴിക്കാട്ടിയാകാറുണ്ട്. ഇപ്പോഴിത വിഷാദരോഗത്തെ കുറിച്ച് വെളിപ്പെടുത്തലുമായി നടി സമീറ റെഡ്ഡി. പ്രസവത്തിന് ശേഷം താരം നേരിട്ട മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും പിന്നീട് ജീവിതത്തിലേയ്ക്കുളള മടങ്ങി വരവിനെ കുറിച്ചും സമീറ റെഡ്ഡി മനസ്സ് തുറക്കുന്നു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

പ്രസവാനന്തരം വിഷാദരോഗം
2015 ൽ ആയിരുന്നു മകന്റെ ജനനം. ഇതിനു പിന്നാലെ തന്നെ വിഷാദരോഗം അലട്ടിയിരുന്നെന്ന് നടി പറഞ്ഞു. ശരീര ഭാരം അമിതമായി ഉയരുകയും സ്വയം തിരിച്ചറിയാൻ സാധക്കുന്നില്ലായിരുന്നെന്നും നടി പറഞ്ഞു. അന്ന് 32 കിലോ ഉയർന്ന് 102 കിലോ ആയിരുന്നു ശരീര ഭാരം. എനിയ്ക്ക് എന്നെതന്നെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ലെന്നും സമീറ പറയുന്നു.

വിഷാദ രോഗത്തിലും നല്ല അമ്മ
പുറത്തു പോകുമ്പോഴൊക്കെ ആളുകൾ എന്നെ കണ്ട് അത്ഭുതപ്പടുന്നുണ്ടയാിരുന്നു. ഇത് സമീറ റെഡ്ഡിയല്ലേ? ഇവർക്ക് എന്ത് പറ്റി എന്ന ചോദ്യങ്ങൾ സ്ഥിരമായിരുന്നു. കൂടാതെ തന്നെ വിഷാദരോഗം അലട്ടിയതായി എല്ലാവർക്കും അറിയാമായിരുന്നു. ഇങ്ങനെയൊക്കെയായിരുന്നിട്ടും താൻ നല്ലൊരു അമ്മയായിരുന്നെന്നും താരം പറഞ്ഞു.

മുടി കൊഴിഞ്ഞു
കുഞ്ഞുണ്ടായി ആറ് മാസം കഴിഞ്ഞ് കുറെ മുടി കൊഴിഞ്ഞു പോയിരുന്നു. ഒരു മാറ്റത്തിനായി പ്രയത്നിച്ചു. തെറപ്പിയെ ആശ്രയിച്ചു. ഒരു വ്യക്തിയെന്ന നിലയിൽ താനൊരു ആശയ കുഴപ്പത്തിലാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. നേരത്ത ഞാൻ ഒരു നടി മാത്രമായിരുന്നു. എന്നാൽ ഇന്ന് ഞാനൊരു ഭാര്യയാണ്, അമ്മയാണ്.

സിനിമയിലേയ്ക്കുളള മടങ്ങി വരവ്
പ്രസവം കഴിഞ്ഞ ഉടൻ തന്നെ സിനമാരംഗത്തേയ്ക്ക് മടങ്ങിയെത്തണമെന്ന് കരുതിയതായിരുന്നു. പക്ഷെ എന്നാൽ ഒരു വ്യക്തിയെന്ന നിലയിൽ ആകെ തകർന്നെന്ന തോന്നലായിരുന്നു. ഒരു താരമെന്ന നിലയിൽ ആളുകൾ നിങ്ങളെ എങ്ങനെ കാണുമെന്നത് വലിയ സമ്മർദ്ദം സൃഷ്ടിക്കുന്ന കാര്യമായിരുന്നു. ഞാൻ പെർഫക്ട് ആണെന്ന് എന്നെതന്നെ ബോധ്യപ്പെടുത്തേണ്ടി വന്നിരുന്ന ഒരു അവസ്ഥയായിരുന്നു.

വീണ്ടും ഗർഭിണി
ഇന്ന് കാര്യങ്ങളെല്ലാം മാറി. വീണ്ടും ഞാൻ ഗർഭിണിയാണ്. വയറും വണ്ണവുമുണ്ട്. എപ്പോഴും എനിയ്ക്ക് ഗ്ലാമറസ്സായി ഇരിക്കാൻ കഴിയുകയില്ല. എന്നാൽ എനിയ്ക്ക് ഒരു കാര്യം പറയാൻ സാധിക്കും ഇങ്ങനെയായലും വലിയ കുഴപ്പമൊന്നുമില്ലെന്ന്. 2014 ലായിരുന്നു സമീറയും അക്ഷയ് വാർദെയും തമ്മിലുള്ള വിവാഹം. 2015 ആദ്യ കുട്ടി ഹാൻസിന്റെ ജനനം.


Click it and Unblock the Notifications











