»   » ഞാന്‍ പ്രണയിച്ചിട്ടുണ്ട്, പ്രണയത്തിന്റെ വേദന അറിഞ്ഞിട്ടുണ്ട്: അനുപമ

ഞാന്‍ പ്രണയിച്ചിട്ടുണ്ട്, പ്രണയത്തിന്റെ വേദന അറിഞ്ഞിട്ടുണ്ട്: അനുപമ

Posted By:
Subscribe to Filmibeat Malayalam

പ്രേമത്തില്‍ നമ്മുടെ നായകന്‍ ജോര്‍ജ്ജിനെ വിട്ട് മറ്റൊരു ജോര്‍ജ്ജിനൊപ്പം മേരി പോയപ്പോള്‍ അല്പം വിഷമം തോന്നി. അതുകൊണ്ട് തന്നെ നിവിന്‍ പോളി (ജോര്‍ജ്ജ്) അനുഭവിച്ച പ്രണയ വിരഹം അറിയാന്‍ മേരിക്ക് (അനുപമ പരമേശ്വരന്) കഴിഞ്ഞില്ല.

എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ പ്രണയിച്ചിട്ടുണ്ടെന്നും പ്രണയത്തിന്റെ വേദന അറിഞ്ഞിട്ടുണ്ടെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ അനുപമ പരമേശ്വരന്‍ തുറന്ന് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ പ്രമയമില്ല. മേരിയെന്ന അനുപമ പറഞ്ഞതെന്താണ്, തുടര്‍ന്ന് വായിക്കൂ...

ഞാന്‍ പ്രണയിച്ചിട്ടുണ്ട്, പ്രണയത്തിന്റെ വേദന അറിഞ്ഞിട്ടുണ്ട്

പ്രണയമുണ്ടോ എന്നു ചോദിച്ചാല്‍ ഞാന്‍ കുഴങ്ങും. പക്ഷേ ഒന്നു മാത്രം പറയാം. പ്രണയത്തിന്റെ വേദനയറിഞ്ഞിട്ടുണ്ട്. ഞാന്‍ പ്രണയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രണയമില്ല- അനുപമ തുറന്നു പറഞ്ഞു

ഞാന്‍ പ്രണയിച്ചിട്ടുണ്ട്, പ്രണയത്തിന്റെ വേദന അറിഞ്ഞിട്ടുണ്ട്

പ്രണയത്തെക്കുറിച്ച് മോശമായി അഭിപ്രായങ്ങളൊന്നുമില്ല.

ഞാന്‍ പ്രണയിച്ചിട്ടുണ്ട്, പ്രണയത്തിന്റെ വേദന അറിഞ്ഞിട്ടുണ്ട്

പ്രേമത്തിലെ പ്രണയത്തെ താരതമ്യം ചെയ്ത് പറയുമ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ ഇപ്പോഴും നല്ല പ്രണയങ്ങള്‍ ഉണ്ടാവാറുണ്ട്. അവ നിലനില്‍ക്കാറുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഞാന്‍ പ്രണയിച്ചിട്ടുണ്ട്, പ്രണയത്തിന്റെ വേദന അറിഞ്ഞിട്ടുണ്ട്

ഭക്ഷണത്തില്‍ എനിക്കെന്നും പ്രിയം അമ്മയുണ്ടാക്കുന്ന ചോറും ചിക്കന്‍ക്കറിയുമാണ്. യാത്ര ചെയ്യാന്‍ എനിക്കധികം താല്‍പ്പര്യമില്ല. കൂടുതല്‍ സമയം കുടുംബത്തോട് ചെലവഴിക്കാനാണ് ഇഷ്ടം. വളര്‍ത്തുമൃഗങ്ങളോടും പക്ഷികളോടുമെല്ലാം ഒത്തിരി ഇഷ്ടമാണ്. എന്നാല്‍ അവയെ പരിപാലിക്കാന്‍ മടിയാണ്. എനിക്കിതുവരെ വ്യക്തമായൊരു ലക്ഷ്യം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഞാന്‍ പ്രണയിച്ചിട്ടുണ്ട്, പ്രണയത്തിന്റെ വേദന അറിഞ്ഞിട്ടുണ്ട്

പ്രേമത്തിലെ മറ്റൊരു നായികയായ സായിപല്ലവിയുടെ ആരാധികയാണ് ഞാന്‍. സായ്പല്ലവിയുടെ ഡാന്‍സ് എന്റെയും മനംകവര്‍ന്നിട്ടുണ്ട് . സിനിമയിലെ മലരും മേരിയും തമ്മില്‍ ബന്ധമില്ലെങ്കിലൂം ജിവിതത്തില്‍ അനുപമയും സായ്പല്ലവിയും തമ്മില്‍ വലിയ ആത്മബന്ധമാണുള്ളത്. എനിക്കെന്റെ ചേച്ചിയെപോലാണ് സായ്പല്ലവി.

ഞാന്‍ പ്രണയിച്ചിട്ടുണ്ട്, പ്രണയത്തിന്റെ വേദന അറിഞ്ഞിട്ടുണ്ട്

ഒരു വശത്തേക്ക് മാത്രമായി അഴിച്ചിട്ട മുടിയാണ് മേരിയുടെ പ്രത്യേകത. ഈ മുടി പാരമ്പര്യമായി കിട്ടിയതാണ്. അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊക്കെ ഇതേ മുടിയാണ്. മുടിയില്‍ ഒരു ട്രീറ്റ്‌മെന്റ് നടത്താനും അമ്മ സമ്മതിക്കില്ല. ഈ പ്രായത്തിലും അമ്മയ്ക്ക് നല്ല മുടിയാണ്- അനുപമ പറഞ്ഞു.

English summary
I fell in love but at the time i have no any relation says Anupama Parameswaran

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam