ചെറുപ്പം മുതലേ പെണ്‍കുട്ടികളെ ശ്രദ്ധിക്കാറുണ്ട്: ഷൈന്‍ ടോം ചാക്കോ
അയല്‍വായിയും സംവിധായകനുമായ കമലിനെ കണ്ടാണ് ഷൈന്‍ ടോം ചാക്കോ സിനിമയെ പ്രണയിച്ചു തുടങ്ങുന്നത്. കമലിന്റെ അസിസ്റ്റന്റായി തന്നെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ഗദ്ദാമയില്‍ താടി വച്ച ആട്ടിടയനായും അന്നയും റസൂലിലെ പരുക്കനായ ഗുണ്ടയുമായുമൊക്കെ പിന്നീട് ഷൈന്‍ ക്യാമറയ്ക്ക് മുന്നിലെത്തി. പക്ഷെ പ്രേക്ഷകര്‍ ഷൈനിനെ വിലയിരുത്തിയ 'ഇതിഹാസ' കണ്ടതിന് ശേഷമാണ്.
ഒരു സ്ത്രീയുടെ മാനറിസങ്ങളോടെ ഇതിഹാസയില്‍ ഷൈന്‍ ടോം ചാക്കോ അഭിനയിച്ച് തകര്‍ത്തു. ഇതിനെങ്ങനെ സാധിച്ചു എന്ന് ചോദിച്ചപ്പോള്‍ ചെറുപ്പം മുതലേ താന്‍ പെണ്‍കുട്ടികളെ ശ്രദ്ധിക്കാറുണ്ടെന്നായിരുന്നു ഷാനിന്റെ മറുപടി. അത് സ്ത്രീയായി അഭിനയിക്കാന്‍ വളരെ സഹായിച്ചുവത്രെ.

പിന്നെ അനുശ്രി ജാനകിയാകുമ്പോള്‍ നടക്കുന്ന രീതികളും ബോഡിലാഗ്വേജുകളുമൊക്കെ നിരീക്ഷിച്ചു. കൃത്യമായി അതുപോലെ ആകാന്‍ കഴിഞ്ഞില്ലെങ്കിലും നന്നായി എന്ന് തന്നെയാണ് വിശ്വാസമെന്ന് ഷൈന്‍ പറഞ്ഞു.
ഇതുവരെ ലഭിച്ച കഥാപാത്രങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമായിരുന്നില്ലെ ഇതിഹാസയിലേത് എന്ന് ചോദിച്ചപ്പോള്‍ ആണെന്ന് തന്നെയാണ് ഷൈനിന്റെ മറുപടി. ഇതുവരെ ലഭിച്ച കഥാപാത്രങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. പക്ഷെ ഒരു മുഴുനീള ചിത്രത്തില്‍ പ്രധാന വേഷം ഇതാദ്യമായാണ്. അതും സ്ത്രീകഥാപാത്രം കൂടെയായപ്പോള്‍ വെല്ലുവിളി എന്നു തന്നെ പറയാം- ഷൈന്‍ ടോം ചാക്കോ പറഞ്ഞു.


Click it and Unblock the Notifications