മോഹന്‍ലാലിന്റെ അനുഗ്രഹം വാങ്ങി രണ്ടാം വരവ്

By Aswathi

ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്മാത്ര എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായി എത്തിയ മനുവിനെ പ്രേക്ഷകര്‍ പെട്ടന്ന് മറക്കാന്‍ വഴിയില്ല. തുടക്കം തന്നെ മോഹന്‍ലാലിനൊപ്പം ഗംഭീരമാക്കി അര്‍ജുന്‍ ലാല്‍. ഇപ്പോള്‍ ഒമ്പത് വര്‍ഷത്ത ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലെത്തുകയാണ്. ജോണ്‍ റോബിന്‍ സണ്‍ സംവിധാനം ചെയ്യുന്ന 'ആശ ബ്ലാക്ക്' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്.

തന്മാത്ര എന്ന ചിത്രത്തിന് ശേഷം ഒട്ടേറെ ചിത്രങ്ങളില്‍ അവസരം ലഭിച്ചെങ്കിലും പഠനം പൂര്‍ത്തിയാക്കാതെ സിനിമയില്ലെന്ന് പറഞ്ഞിരിക്കുകയായിരുന്നു അര്‍ജുന്‍. പിജി സൈക്കോളജി കഴിഞ്ഞു. എംബിഎ ചെയ്തു. രണ്ട് വര്‍ഷം ജോലിയും ചെയ്ത ശേഷമാണ് വീണ്ടും തിരിച്ചുവരുന്നത്. ആശാ ബ്ലാക്കിലെ അഭിനയത്തിന് മുമ്പ് മോഹന്‍ലാലിനെ പോയികണ്ട് അനുഗ്രഹം വാങ്ങിയിരുന്നു എന്ന് അര്‍ജുന്‍ ലാല്‍ പറയുന്നു.

എന്താണ് ആശാ ബ്ലാക്ക്

മോഹന്‍ലാലിന്റെ അനുഗ്രഹം വാങ്ങി രണ്ടാം വരവ്

ഇതൊരു റൊമാന്റിക് ത്രില്ലറാണ്. തമിഴിലും മലയാളത്തിലും ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പേര് 'നീ നാന്‍ നിഴല്‍' എന്നാണ്. ശരത്ത് കുമാര്‍, മനോജ് കെ ജയന്‍, ഇഷിത തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ രോഹിത്ത് എന്ന കഥാപാത്രത്തെയാണ് അര്‍ജുന്‍ ലാല്‍ അവതരിപ്പിക്കുന്നത്

ഒമ്പത് വര്‍ഷം എവിടെയായിരുന്നു

മോഹന്‍ലാലിന്റെ അനുഗ്രഹം വാങ്ങി രണ്ടാം വരവ്

തന്മാത്ര ചെയ്യുന്ന സമയത്ത് 18 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്ലസ് ടുവിന് പഠിക്കുന്ന സമയം. എല്ലാം തീരുമാനിച്ചത് രക്ഷിതാക്കളാണ്. പക്ഷെ തന്മാത്ര കഴിഞ്ഞ് എന്ത് വന്നാലും പിജിയ്ക്ക് ശേഷം മാത്രമേ ചെയ്യൂ എന്നായി. പിജി കഴിഞ്ഞ് എംബിഎ ചെയ്തു രണ്ട് വര്‍ഷം ജോലിയിലും കയറി. ഇപ്പോള്‍ ബാംഗ്ലൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഡിജിറ്റല്‍ ഐസ് എന്ന പേരില്‍ കമ്പനിയും തുടങ്ങി.

മാറ്റം വന്നല്ലോ

മോഹന്‍ലാലിന്റെ അനുഗ്രഹം വാങ്ങി രണ്ടാം വരവ്

ഈ ഒമ്പത് വര്‍ഷത്തിനിടയില്‍ എന്റെ രൂപത്തിലും ഭാവത്തിലുമെല്ലാം ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോഴും എന്നെ കാണുമ്പോള്‍ ആളുകള്‍ ചോദിക്കും തന്മാത്രയില്‍ അഭിനയിച്ച കുട്ടിയല്ലേ എന്ന്. അത് കേള്‍ക്കുമ്പോള്‍ ഫ്രണ്ട്‌സിന് അത്ഭുതം തോന്നാറുണ്ട്- അര്‍ജുന്‍ പറഞ്ഞു.

ആദ്യ സിനിമ സൗഭാഗ്യം

മോഹന്‍ലാലിന്റെ അനുഗ്രഹം വാങ്ങി രണ്ടാം വരവ്

മലയാള സിനിമ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും മുഖമാണ്. ആദ്യ സിനിമ ലാലേട്ടനൊപ്പം, അതും ബ്ലെസി സംവിധാനത്തില്‍. തനിക്ക് ലഭിച്ച മഹാഭാഗ്യമായാണ് ആദ്യ ചിത്രത്തെ കാണുന്നതെന്ന് അര്‍ജുന്‍ ലാല്‍ പറയുന്നു.

മോഹന്‍ലാലിനെ കുറിച്ച്

മോഹന്‍ലാലിന്റെ അനുഗ്രഹം വാങ്ങി രണ്ടാം വരവ്

വളരെ ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരാളാണ് ലാലേട്ടന്‍. എനിക്ക് ശരിക്കും കംഫര്‍ട്ടബ്ള്‍ സൂണ്‍ ആയിരുന്നു. വീട്ടിലാണെന്ന പോലെ. ടെന്‍ഷന്‍ എന്ന സംഭവമേ ഉണ്ടായിട്ടില്ല. അത്രയും കയറിങും സഹായവുമാണ് അവിടെ ലഭിച്ചത്. ഇതിനൊക്കെ ലാലേട്ടനോടും ബ്ലസി സാറിനോടും എത്ര നന്ദി പറഞ്ഞാലും തീരില്ല- അര്‍ജുന്‍ പറഞ്ഞു.

തന്മാത്രയില്‍ എത്തിയത്

മോഹന്‍ലാലിന്റെ അനുഗ്രഹം വാങ്ങി രണ്ടാം വരവ്

സ്‌കൂള്‍ പഠനമെല്ലാം ദുബായിലായിരുന്നു. പ്ലസ് ടു കഴിഞ്ഞുള്ള ചെറിയ ഗ്യാപിലാണ് തന്മാത്രയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്. ബ്ലെസി ദുബായില്‍ നടത്തിയ ഓഡിഷനിലൂടെയായിരുന്നത്രെ അര്‍ജുനെ തിരഞ്ഞെടുത്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X