ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചു!! ചാൻസ് നിരസിച്ചു, വെളിപ്പെടുത്തലുമായി ഷക്കീല
ബോളിവുഡിലേക്ക് പോകണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
Recommended Video

ഷാരൂഖ് ഖാൻ ദീപിക പദുകോൺ ചിത്രമായ ചെന്നൈ എക്സ്പ്രസിൽ അഭിനയിക്കാൻ തിനിയ്ക്ക് ക്ഷണമുണ്ടായെന്ന് നടി ഷക്കീല. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. തെലുങ്ക് , തമിഴ്, മലയാളം ഭാഷകളിൽ അഭിനയിക്കാനാണ് തനിയ്ക്ക് കൂടുതൽ ആഗ്രഹമെന്നും ബോളിവുഡ് താൻ ഒരിക്കൽ പോലും ആഗ്രഹിച്ചിരുന്നില്ലെന്നും നടി പറഞ്ഞു.

അപ്രതീക്ഷിതമായിട്ടാണ് ചെന്നൈ എക്സ്പ്രസിൽ ക്ഷണം ലഭിച്ചത്. ഷരൂഖിനേയോ രോഹിത് ഷെട്ടിയേയോ താൻ ഒരിക്കൽ പോലും കണ്ടിട്ടില്ല. കൂടാതെ എത്ര ദിവസത്തെ ഷെഡ്യൂൾഡ് ഉണ്ടാകുമെന്നോ കഥയെ കുറിച്ചോ തന്നോട് പറഞ്ഞിരുന്നില്ലെന്നും ഷക്കില പറഞ്ഞു. ദിവസം 20000 രൂപ പ്രതിഫലം നൽകാമെന്നും സത്യരാജിനോടൊപ്പം പ്രധാനപ്പെട്ട ഒരു കഥാപാത്രമാണെന്നും മാത്രമാണ് പറഞ്ഞിരുന്നതെന്നും ഷക്കീല കൂട്ടിച്ചേർത്തു. എന്നാൽ ഒരുപാട് ദിവസം വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരുമെന്ന സാഹചര്യവന്നപ്പോഴാണ് താൻ ചിത്രത്തിൽ നിന്ന് പിൻമാറിയതെന്നും ഇവർ പറഞ്ഞു.
ഒരുകാലത്ത് തനിക്ക് സിനിമയില്‍ അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നുവെന്നും ഷക്കീല പറഞ്ഞു. മുഖ്യധാരാ സിനിമകളില്‍ എന്നെ അഭിനയിപ്പിക്കില്ല എന്ന് ചിലര്‍ തീരുമാനിച്ചിരുന്നു.തനിയ്ക്കെതിരെ അപ്രഖ്യാപിത വിലക്കുമുണ്ടായിരുന്നു. സത്യത്തിൽതന്റെ സിനിമകൾ സദാചാരത്തിന്റെ പേരിലായിരുന്നില്ല നിരോധിക്കപ്പെട്ടത് പകരം . കച്ചവട താല്‍പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. താന്റെ ചിത്രങ്ങൾക്കൊപ്പം മറ്റു മുഖ്യാധാര ചിത്രങ്ങൾ പിടിച്ചു നിൽക്കാൻ കഷ്ടപ്പെട്ടിരുന്നുവെന്നും ഷക്കീല കൂട്ടിച്ചേർത്തു.


Click it and Unblock the Notifications