സിനിമ ഉപേക്ഷിക്കാന്‍ കഴിയാതെ ഇഷ ഷെര്‍വാണി
നൃത്തം കരിയറാക്കാനാഗ്രഹിച്ചയാളായിരുന്നു ഇഷ ഷെര്‍വാണി. അമ്മ ദക്ഷ സേത്തിന്റെ പാതപിന്തുടര്‍ന്ന് ഇഷയും പഠിച്ചു പല നൃത്തരൂപങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ഇഷ എത്തിനില്‍ക്കുന്നത് അഭിനയത്തിന്റെ ലോകത്താണ്. സിനിമ വേണ്ടെന്നുവച്ചിട്ടും ഉപേക്ഷിയ്ക്കാന്‍ കഴിയാത്തത്രയും മികച്ച അവസരങ്ങളാണ് ഇഷയെത്തേടി വന്നുകൊണ്ടിരിക്കുന്നത്, അങ്ങനെ ഇഷയും നടിയായി തുടരുന്നു.
5സുന്ദരികള്‍ എന്ന ആന്തോളജിയിലെ ആമിയെന്ന ചിത്രത്തില്‍ കൊള്ളക്കാരിയായി എത്തിയ ഇഷയുടെ പുതിയ ചിത്രം അമല്‍ നീരദിന്റെ ഇയ്യോബിന്റെ പുസ്തകമാണ്, ഇതിന് പിന്നാലെ ലിജോ ജോസ് പെല്ലിശേരിയുടെ ഡബിള്‍ ബാരലിലും ഇഷ പ്രധാനവേഷം ചെയ്യുന്നുണ്ട്.
മലയാളത്തിലെ യുവതാരങ്ങളിലെ പ്രമുഖര്‍ അണിനിരക്കുന്ന ഡബിള്‍ ബാരലില്‍ അഭിനയിക്കാന്‍ കഴിയുന്നത് മികച്ച അനുഭവമാണെന്ന് ഇഷ പറയുന്നു. സ്റ്റൈലൈസ്ഡ് കോമഡിയെന്നാണ് ഇഷ ഡബിള്‍ ബാരലിനെ വിശേഷിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ മികച്ചതാണെന്നും താരം പറയുന്നു.

മലയാളത്തില്‍ ഇത്തരത്തിലൊരു ചിത്രം ഇതാദ്യമായിരിക്കും. ചിത്രത്തിന്റെ വിഷ്വലുകളില്‍ വരെ വ്യത്യാസമുണ്ട്. ഡബിള്‍ ബാരലിലെ കഥാപാത്രം ചെയ്യുന്നതോര്‍ക്കുമ്പോള്‍ ഞാനാകെ എക്‌സൈറ്റഡാണ്- ഇഷ പറയുന്നു.
ഇപ്പോള്‍ ഇഷ മൂന്നാമത്തെ ചിത്രമാണ് മലയാളത്തില്‍ ചെയ്യുന്നത്, സ്വന്തമായി ഡബ്ബ് ചെയ്യുന്നതിനെക്കുറിച്ച് ചോദിയ്ക്കുമ്പോള്‍ ഇഷ പറയുന്നു- മലയാളം സംസാരിക്കാന്‍ എനിയ്ക്കറിയാം, പക്ഷേ സാഹിത്യം കലര്‍ത്തിയുള്ള സംസാരഭാഷ അറിയില്ല, ഡബിള്‍ ബാരലില്‍ സ്വന്തമായി ഡബ്ബ് ചെയ്യാന്‍ ഞാനെന്തായാലും ശ്രമിയ്ക്കും. മലയാളത്തില്‍ താനഭിനയിച്ച മൂന്ന് ചിത്രങ്ങളിലും മികച്ച തിരക്കഥകളായിരുന്നുവെന്നും അക്കാര്യത്തില്‍ തനിയ്‌ക്കേറെ സന്തോഷമുണ്ടെന്നും ഇഷ പറയുന്നു.


Click it and Unblock the Notifications











