രഞ്ജിനിയെ പ്രണയിച്ച് വഞ്ചിച്ച സംവിധായകന്‍ ആര്?
എന്തിനോടും തനിയ്ക്ക് ശരിയെന്ന് തോന്നുന്ന രീതിയില്‍ പ്രതികരിക്കുകയും പലപ്പോഴും ഇതിന്റെ പേരില്‍ വിവാദം വരുത്തിവെയ്ക്കുകയും ചെയ്യുന്ന താരമാണ് രഞ്ജിനി ഹരിദാസ്. ഇത്തരം പ്രതികരണങ്ങളും സംസാരവും കാരണം രഞ്ജിനിയെ ഒരെല്ലു കൂടുതലുള്ള ആളുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനാണ് പലര്‍ക്കും താല്‍പര്യം. താന്‍ ഇന്നത്തെ വ്യക്തിയായി വളര്‍ന്നത് ജീവിതത്തില്‍ പോസിറ്റീവും നെഗറ്റീവുമായ പലകാര്യങ്ങളും അനുഭവിച്ച് തന്നെയാണെന്ന് രഞ്ജിനി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ സ്വന്തം ജീവിതം സംബന്ധിച്ചൊരു രഹസ്യം രഞ്ജിനി വെളിപ്പെടുത്തിയിരിക്കുകയാണ്. വളരെ സീരിയസായഒരു പ്രണയം തനിയ്ക്കുണ്ടായിരുന്നുവെന്നാണ് രഞ്ജിനി പറയുന്നത്. കാമുകന്‍ ഒരു സംവിധായകനായിരുന്നുവെന്നും പക്ഷേ അയാള്‍ തന്നെ വഞ്ചിച്ചുവെന്നും രഞ്ജിനി പറയുന്നു.

ഒരു പ്രമുഖ മലയാളം മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി പഴയ പ്രണയത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന ആ ബന്ധത്തില്‍ താന്‍ വളരെ ആത്മാര്‍ത്ഥതകാണിച്ചിരുന്നുവെന്നും ആദ്യമെല്ലാം തിരിച്ചും അങ്ങനെതന്നെ ആയിരുന്നുവെന്നും രഞ്ജിനി പറയുന്നു. പക്ഷേ പിന്നീട് അയാള്‍ തന്നെ പബ്ലിസിറ്റിയ്ക്കുവേണ്ടി ഉപയോഗിച്ചുവെന്നും വഞ്ചിച്ചുവെന്നുമാണ് താരം പറയുന്നത്.
ഇയാളുടെ പേരുപറയാന്‍ രഞ്ജിനി തയ്യാറായില്ല. മാത്രമല്ല പഴയകാലം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് നോക്കാന്‍ തനിയ്ക്ക് താല്‍പര്യമില്ലെന്നും രഞ്ജിനി പറയുന്നു. വഞ്ചിക്കപ്പെട്ട വേദനയില്‍ നിന്നും കരകയറാന്‍ എളുപ്പമല്ലെന്നും പക്ഷേ താനതിനായി ശ്രമിക്കുമെന്നും രഞ്ജിനി ഉറപ്പിച്ചുപറയുന്നു.
അടുത്തൊന്നും വിവാഹം കഴിയ്ക്കാന്‍ പദ്ധതിയില്ലെങ്കിലും ഇനി ജീവിതത്തില്‍ ഇത്തരത്തിലൊരു തീരുമാനമെടുക്കുമ്പോള്‍ ഈ അനുഭവം തന്നെ സഹായിക്കുമെന്നും രഞ്ജിനി പറഞ്ഞു.


Click it and Unblock the Notifications