ഇത്രയുമായാല്‍ ആര്‍ക്കായാലും മടുക്കും ജോയ് മാത്യൂ...
പുരോഹിതന്‍മാരുടെ വേഷം അഭിനയിച്ച് ജോയ് മാത്യുവിന് മടുത്തു. ആമേനിലെ പുരോഹിത വേഷത്തിന്റെ വിജയം തന്നെയാണ് കൂടുല്‍ ചിത്രങ്ങളിലേയ്ക്കും ഇത്തരം ക്ഷണങ്ങള്‍ വരാന്‍ കാരണം. എന്നാല്‍ ഇനി തനിയ്ക്ക് പുരോഹിത വേഷങ്ങള്‍ ചെയ്യാന്‍ വയ്യെന്നും അത്തരം കഥാപാത്രങ്ങള്‍ ഒട്ടേറെ ചെയ്തുവെന്നും സംവിധായക നടന്‍ പറയുന്നു.
വരും ചിത്രങ്ങളിലെല്ലാം വ്യത്യസ്തമായ ഒട്ടേറെ വേഷങ്ങള്‍ ചെയ്ത് ഫലിപ്പിയ്ക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. കള്ള് കച്ചവടക്കാരന്‍ മുതല്‍ സൈനികന്റെ വേഷത്തില്‍ വരെയാണ് പുതു ചിത്രങ്ങളില്‍ ജോയ് മാത്യു അഭിനയിക്കുക .

പ്രദീപന്‍ മുല്ലനേഴിയുടെ നമുക്കൊരേ ആകാശം എന്ന ചിത്രത്തില്‍ പട്ടാളക്കാരന്റെ വേഷത്തിലാണ് ജോയ് മാത്യു അഭിനയിക്കുക. ഷര്‍ബാണി മുഖര്‍ജിയാണ് ചിത്രത്തില്‍ ജോയ് മാത്യുവിന്‍രെ നായിക. മാത്രമല്ല ഈ ചിത്രത്തില്‍ അദ്ദേഹത്തിന്റെ കുട്ടിക്കാലം അഭിനയിക്കുന്നത് മകനായ മാത്യു ജോയ് ആണ് .
മനോജ് അരവിന്ദന്റെ സ്വര്‍ഗത്തെക്കാള്‍ സുന്ദരം എന്ന ചിത്രത്തില്‍ ബാര്‍ ഉടമയായ ലോപ്പസ് മുതലാളി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിയ്ക്കുക. മകന്‍ തന്നെയാണ് ഈ ചിത്രത്തിലും ജോയ് മാത്യുവിന്റെ മകനായി വേഷമിടുന്നത് .


Click it and Unblock the Notifications











