കുതിരയുടെ മുന്നില്‍ മൂക്കും കുത്തി വീഴാന്‍ എനിക്ക് താത്പര്യമില്ല എന്ന് നിവിന്‍ പോളി
കായംകുളം കൊച്ചുണ്ണിയാവാനുള്ള തയ്യാറെടുപ്പിലാണ് നിവിന്‍ പോളി. കൊച്ചുണ്ണിയ്ക്ക് വേണ്ടി പലതും പഠിച്ചു എന്ന് നിവിന്‍ പറയുന്നു. കളരിപ്പയറ്റും, ആയോധന കലയും, കുതിരസവാരിയുമൊക്കെ നിവിന്‍ പഠിച്ചു കഴിഞ്ഞു. ഈ പറഞ്ഞതില്‍ ഏറ്റവും കടുപ്പം കുതിര സവാരിയായിരുന്നുവത്രെ.
ഒരു ദിവസം കുതിരയുമായി വഴക്കിട്ടു എന്നും നിവിന്‍ പറയുന്നു. കുതിരയെ ദേഷ്യം പിടിപ്പിയ്ക്കാന്‍ രസമാണത്രെ. കുതിരപ്പുറത്ത് കയറുന്നതിന് മുന്‍പ് കുതിരയുടെ മൂഡ് പരിശോധിക്കണം. കുതിര സവാരി നടത്തുന്ന ഒരുപാട് രംഗങ്ങള്‍ ചിത്രത്തിലുണ്ട്. അതുകൊണ്ട് ഞാനിപ്പോള്‍ അത് ശീലിച്ചു. കുതിരയുടെ മുന്നില്‍ മൂക്കും കുത്തി വീഴാന്‍ എനിക്ക് താത്പര്യമില്ല- നിവിന്‍ പറഞ്ഞു.

ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് കായംകുളം കൊച്ചുണ്ണിയൊരുക്കുന്നത്. 1850 - 60 നും ഇടയിലുള്ള കാലം വീണ്ടും പുനരാവിഷ്‌കരിയ്ക്കുന്ന ചിത്രത്തിനായി മുടക്കുന്നത് 12 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് കൊച്ചുണ്ണി എന്ന് നിവിന്‍ പറയുന്നു.
പ്രമാണികളില്‍ നിന്ന് നെല്ലും മറ്റും മോഷ്ടിച്ച് പാവങ്ങള്‍ക്ക് കൊടുക്കുന്ന കള്ളനായിരുന്നു കായം കുളം കൊച്ചുണ്ണി. ആ ചരിത്ര നായികന്റെ കഥയിലാണ് നിവിന്‍ നായകനാകുന്നത്. ഇതാദ്യമായാണ് ചരിത്ര സിനിമയില്‍ നിവിന്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications