»   » അന്നവരെ കാസ്റ്റ് ചെയ്യുമ്പോള്‍ എനിക്ക്‌ ടെന്‍ഷനുണ്ടായിരുന്നു; ക്വീനിലെ താരത്തെക്കുറിച്ച് സംവിധായകന്‍

അന്നവരെ കാസ്റ്റ് ചെയ്യുമ്പോള്‍ എനിക്ക്‌ ടെന്‍ഷനുണ്ടായിരുന്നു; ക്വീനിലെ താരത്തെക്കുറിച്ച് സംവിധായകന്‍

Written By:
Subscribe to Filmibeat Malayalam

അണിയറയ്ക്കു മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രമായിരുന്നു ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രം. മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ കഥ പറഞ്ഞ ചിത്രം പ്രമേയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നായിരുന്നു. സ്ത്രീകള്‍ക്ക് നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും പറഞ്ഞ ചിത്രത്തിന് വന്‍ വരേവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്. അങ്കമാലി ഡയറീസിനു ശേഷം ഒരു പുതുമുഖ ചിത്രത്തിന് ലഭിക്കാവുന്നതില്‍വെച്ച് മികച്ച സ്വീകരണമാണ് തിയ്യേറ്ററുകളില്‍ ചിത്രത്തിന് സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്.

ദിലീപിന്റെ കമ്മാരന്‍ ലുക്കിന് പ്രചോദനമായത് ലാല്‍ ജോസിന്റെയും ദിലീപിന്റെയും അച്ഛന്മാരില്‍ നിന്നും!

ക്വീന്‍ സിനിമയില്‍ അഭിനയിച്ചവരുടെയെല്ലാം വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ അതിലുള്‍പ്പെട്ട നടിയാണ് ലിയോണ.ചിത്രത്തില്‍ അഭിരാമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ലിയോണയായിരുന്നു. സലീകുമാറിനെ പോലെ തന്നെ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു ലിയോണ അവതരിപ്പിച്ച അഭിരാമി. പല നടിമാരും ചെയ്യില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയ റോളായിരുന്നു അഭിരാമി.

queen movie

എന്നാല്‍ ലിയോണ ഈ വേഷം തെരഞ്ഞെടുത്തതും കഥാപാത്രത്തെ മികവുറ്റതാക്കിയതിനെയും കുറിച്ച് ഫേസ്ബുക്കില്‍ പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ഡിജോ ജോസ് ആന്റണി. അഭിരാമി എന്ന കഥാപാത്രം ചെയ്യാനായി പല നടിമാരെയും സമീപിച്ചിരുന്നുവെങ്കിലും പലരും ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്ന് ഡിജോ പറയുന്നു.

queen movie

പല താരങ്ങളെയും മനസില്‍ വെച്ച് ചെയ്ത ആ കഥാപാത്രം അവസാനം ലിയോണയുടെ കൈകളിലാണ് വന്നെത്തിയത്. കഥാപാത്രത്തെ അവതരിപ്പിക്കാനായി ലിയോണയെ തിരഞ്ഞെടുത്തപ്പോള്‍ ഒരുപാട് ടെന്‍ഷനുണ്ടായിരുന്നുവെന്നും എന്നാല്‍ അവര്‍ അസാധ്യ പ്രകടനമായിരുന്നു ചിത്രത്തില്‍ കാഴ്ച വെച്ചതെന്നും ഡിജോ പറഞ്ഞു.

liyona

ഇത്രയും ആത്മാര്‍ത്ഥയുളള,കഴിവുളള നടിമാര്‍ക്ക് അവരുടെ കഴിവുകളെ പൂര്‍ണമായും ഉപയോഗിക്കാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നില്ലല്ലോ എന്നാലോചിച്ചപ്പോള്‍ അത്ഭുതം തോന്നിയെന്നും അങ്ങനെ ലഭിച്ചിരുന്നെങ്കില് ഒരു പക്ഷേ കാസ്റ്റിങ്ങ് സമയത്ത് രണ്ടാമതൊന്ന് ആലോചിക്കാതെ ആദ്യമേ അഭിരാമിയെ ലിയോണയിലൂടെ നിങ്ങള്‍ കണ്ടേനെയെന്നും ഡിജോ പറഞ്ഞു

ഞാനും അവളും തമ്മിലുളള ബന്ധം ഇങ്ങനെയാണ്: ദീപികയെക്കുറിച്ച് മനസു തുറന്ന് രണ്‍വീര്‍ സിംഗ്

എന്നും സ്പെഷ്യലായിരിക്കും, മാര്‍ട്ടിന്‍ പ്രക്കാട്ടിനും അന്‍വര്‍ റഷീദിനും ആശംസ നേര്‍ന്ന് ദുല്‍ഖര്‍!

English summary
I had a lot of tension when i selected liyona:says queen director

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X