»   » മമ്മൂട്ടി കഴിഞ്ഞു; ഇനി ലാലിനെ മതി-ആസിഫ് അലി

മമ്മൂട്ടി കഴിഞ്ഞു; ഇനി ലാലിനെ മതി-ആസിഫ് അലി

Posted By:
Subscribe to Filmibeat Malayalam
Asif Ali
ഇനി മോഹന്‍ലാലിനൊപ്പം അഭിനയിക്കണം...മമ്മൂട്ടി നായകനായ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും വരുന്ന യുവതാരം ആസിഫ് അലിയുടെ മനസ്സിലുള്ള മോഹം ഇതാണ്. മലയാളത്തിലെ ഒരുപ്രമുഖ ചലച്ചിത്ര വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ജവാന്‍ ഓഫ് വെള്ളിമലയില്‍ മമ്മൂക്കയ്‌ക്കൊപ്പമുള്ള അഭിനയം വലിയൊരനുഭവമായിരുന്നുവെന്നും നടന്‍ പറയുന്നു.

മോളിവുഡിലെ മുതിര്‍ന്നവര്‍ക്കൊപ്പം മാത്രമല്ല തന്റെ സമകാലീനര്‍ക്കൊപ്പം നടിയ്ക്കാനുള്ള ആഗ്രഹവും ആസിഫ് മറച്ചുവയ്ക്കുന്നില്ല. പൃഥ്വിരാജിന്റെ ഒരു സിനിമയില്‍ അഭിനയിച്ചുവെന്നത് ശരിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയിലെ അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പൃഥ്വിയ്‌ക്കൊപ്പമുള്ള രംഗങ്ങളൊന്നും ചിത്രത്തിലില്ലായിരുനനു. ദുല്‍ഖറിനും ഉണ്ണി മുകുന്ദുമൊപ്പം അഭിനയിക്കാന്‍ തയാറാണെന്നും ആസിഫ് വ്യക്തമാക്കുന്നുണ്ട്.

ഈയൊരു ചുവടുമാറ്റത്തിനുള്ള പിന്നിലുള്ള രഹസ്യമെന്താവും? വേറൊന്നുമല്ല...ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ഉന്നവും അസുരവിത്തുമെല്ലാം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞപ്പോഴാണ് ആസിഫിന് മനംമാറ്റമുണ്ടായതെന്ന് സംശയിക്കാവുന്നതാണ്.

English summary
Young Malayalam actor Asif Ali, who has recently been seen in Amal Neerad’s ‘Bachelor Party’ says that he would love to act in a Mohanlal film soon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam