എന്റെ കണ്ടീഷന്‍ ശങ്കര്‍ അംഗീകരിച്ചതുകൊണ്ടാണ് ഐയില്‍ അഭിനയിച്ചത്: സുരേഷ് ഗോപി

By Aswathi

ബ്രഹ്മാണ്ഡ സംവിധായകന്‍ ലോക സിനിമയെ കേന്ദ്രീകരിച്ചൊരുക്കുന്ന 'ഐ' എന്ന ചിത്രത്തില്‍ മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയും ഉണ്ടെന്നറിഞ്ഞത് മലയാളികള്‍ക്ക് സന്തോഷമുള്ള കാര്യമായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ട്രെയിലറിലോ, ഓഡിയോ ലോഞ്ച് ചടങ്ങിനോ, മറ്റ് പ്രമോഷന്‍ പരിപാടികളിലോ സുരേഷ് ഗോപിയെ കാണാത്തതുകൊണ്ട് നടന്‍ ചിത്രത്തിലുണ്ടോ എന്നൊരു ചോദ്യമുയര്‍ന്നു.

ശങ്കറുമായി സുരേഷ് ഗോപിയ്ക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുകയും ഇതേ തുടര്‍ന്ന് സുരേഷ് ഗോപി അഭിനയിച്ച ഭാഗങ്ങള്‍ ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റി എന്നുവരെ റിപ്പോര്‍ട്ടുകള്‍ വന്നു. അപ്പോഴാണ് വിക്രം ചിത്രത്തിന്റെ പ്രമോഷന് വേണ്ടി കൊച്ചിയിലെത്തിയത്. സുരേഷ് ഗോപി ചിത്രത്തിലുണ്ടോ എന്ന സംശയം മലയാളികള്‍ ചോദിച്ചപ്പോള്‍ വിക്രം ഉണ്ടെന്ന് മറുപടി നല്‍കിയപ്പോഴാണ് അഭ്യൂഹങ്ങള്‍ അവസാനിച്ചത്.

movie-i-suresh-gopi

ഇതിന് ഇപ്പോഴിതാ സുരേഷ് ഗോപിയും വിശദീകരണം നല്‍കുന്നു. ഐ എന്ന ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷമാണ് താന്‍ ചെയ്യുന്നതെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞതാണ്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ വേഷം സസ്‌പെന്‍സാണെന്ന് വിക്രമും പറഞ്ഞു. ട്രെയിലറില്‍ ഒരു പക്ഷെ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്താത്തത് ഈ സസ്‌പെന്‍സ് പൊളിക്കേണ്ട എന്ന് കരുതിയാവും. പക്ഷെ എന്തുകൊണ്ട് ഐ യുടെ പ്രമോഷന്‍ പരിപാടികളിലൊന്നും സുരേഷ് ഗോപി പങ്കെടുത്തില്ല എന്ന ചോദ്യം അപ്പോഴും ബാക്കി.

അതിനുള്ള മറുപടി കഴിഞ്ഞ ദിവസം സുരേഷ് ഗോപി തന്നെ വ്യക്തമാക്കി. തന്റെ ചില നിബന്ധനകള്‍ ശങ്കര്‍ അംഗീകരിച്ചതുകൊണ്ടാണ് താന്‍ ഐ യില്‍ അഭിനയിച്ചത്. ഐ യുടെ പ്രമോഷന്‍ പരിപാടികളിലൊന്നും ഞാന്‍ പങ്കെടുക്കില്ല, ചിത്രത്തിലെ പുകവലിക്കുന്നതും മദ്യപിക്കുന്നതുമായ രംഗങ്ങളില്‍ അഭിനയിക്കില്ല തുടങ്ങിയതായിരുന്നു നിബന്ധനകള്‍. ഇത് ശങ്കര്‍ അംഗീകരിച്ചു. അതുകൊണ്ടാണത്രെ ഹോളിവുഡ് താരം അര്‍നോള്‍ഡ് വരെ പങ്കെടുത്ത് പ്രമോഷന് സുരേഷ് ഗോപി പങ്കെടുക്കാതിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X