എനിക്കും ഒരു പ്രണയമുണ്ടായിരുന്നു: രമ്യ നമ്പീശന്‍

By Aswathi

സിനിമയിലെത്തി പതിമൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും രമ്യ നമ്പീശന്‍ എന്ന നടിയുടെ അഭിനയം ജീവിതം കുറിക്കുന്നത് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ തൊട്ടിങ്ങോട്ടാണ്. 2010ല്‍ ഇറങ്ങിയ ട്രാഫിക് എന്ന ചിത്രം മുതല്‍ ഇങ്ങോട്ട്. അതുവരെ സഹതാരമായി വന്നുപോയ രമ്യ ഇന്ന് പക്ഷെ അഭിനേത്രി മാത്രമല്ല. മലയാളത്തിലും തമിഴിലും തിരക്കുള്ള ഒരു പിന്നണി ഗായിക കൂടെയാണ്. പ്രശസ്തിക്കൊപ്പം താരങ്ങള്‍ ഗോസിപ്പികോളത്തിലും നിറയുന്നത് സ്വാഭാവികമാണ്.

പക്ഷെ രമ്യയുടെ പേര് അങ്ങനെ അധികമാര്‍ക്കുമൊപ്പം ചേര്‍ത്തുവായിക്കപ്പെട്ടിട്ടില്ല. എന്നാല്‍ രമ്യയ്ക്കും ഒരു പ്രണയമുണ്ടായിരുന്നത്രെ. പ്രണയം മനോഹരായ ഒരു വികാരമാണ്. പക്ഷെ പ്രൊഫഷണല്‍ ഫീല്‍ഡിലേക്ക് വരുമ്പോള്‍ അതൊരു കോബ്ലിക്കേറ്റഡാണ്. അതിന് നമ്മളെ മനസ്സിലാക്കുന്ന ഒരാളെ കിട്ടുന്നതുവരെ കാത്തിരിക്കണമെന്ന് രമ്യ പറയുന്നു.

Ramya Nambeesan

അങ്ങനെ രമ്യയ്ക്കും ഒരു പ്രണയമുണ്ടായിരുന്നു. പക്ഷെ ആ പ്രണയത്തിലും പ്രൊഫഷണല്‍ ഫീല്‍ഡിലെ കോംബ്ലികേഷന്‍ വില്ലനായി. അതോടെ ഉഭയകക്ഷി ധാരണയോടെ ഇരുവരും പിരിയുകയായിരുന്നത്രെ. എങ്കിലും ഇപ്പോഴും തന്റെ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ അയാളുണ്ടെന്നും താരം പറയുന്നു. പ്രണയമില്ലന്നേയുള്ളൂ.

പക്ഷെ ഇപ്പോള്‍ രമ്യയുടെ ജീവിതത്തില്‍ സിനിമ മാത്രമെയുള്ളൂ. ഭാവിയില്‍ എന്ത് സംഭവിക്കും എന്ന് ഇപ്പോള്‍ പറയാന്‍ കവിയില്ല. എന്നെ മലസ്സിലാക്കുന്ന, എന്റെ കരിയറിനെ മുന്നോട്ട് കൊണ്ടു പോകാന്‍ സഹായിക്കുന്ന ഒരാള്‍ വന്നാല്‍ വീട്ടുകാരുടെ സമ്മതത്തോടെ മാത്രം വിവാഹം നടക്കും. അതും അടുത്തകാലത്തൊന്നുമുണ്ടാകില്ലെന്നും രമ്യ വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X