ആസിഫ് അലിയെ തനിയ്ക്ക് തല്ലേണ്ടി വന്നുവെന്ന് നടി അഭിരാമി
നടന്‍ ആസിഫ് അലിയെ തനിയ്ക്ക് പലതവണ തല്ലേണ്ടി വന്നിട്ടുണ്ടെന്ന് നടി അഭിരാമി. ആസിഫ് എന്താ തല്ല് കൊള്ളാന്‍ വേണ്ടി അഭിരാമിയോട് മോശമായി പെരുമാറിയോ? എന്നാലും ഈ ആസിഫ് കൊള്ളാല്ലോ...ഇങ്ങനെയൊക്കെ ചിന്തിച്ച് കൂട്ടാന്‍ വരട്ടേ. ആസിഫ് ഇപ്പോഴും പാവം പയ്യന്‍ തന്നെയാണ്. പിന്നെ അഭിരാമി തല്ലിയത് എന്തിനാണെന്നല്ലേ, ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിന് വേണ്ടി.
ചിത്രത്തില്‍ വളരെ കര്‍ക്കശക്കാരിയായ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് അഭിരാമിയ്ക്ക്. ആസിഫ് ആകട്ടേ വനിത പൊലീസ് സ്റ്റേഷനിലെ ഏക പൊലീസ് ഉദ്യോഗസ്ഥന്‍. അതും ഡ്രൈവര്‍. പോരേ പൂരം. ആസിഫിന്റെ കഥാപാത്രത്തെ അഭിരാമി വല്ലാതെ ദ്രോഹിയ്ക്കുന്നുണ്ടത്രേ. ചിത്രത്തിന് വേണ്ടി തനിയ്ക്ക് ആസിഫിനെ തല്ലേണ്ടി വന്നിട്ടുണ്ടെന്നാണ് അഭിരാമി പറയുന്നത്. പക്ഷേ തല്ലൊക്കെ സിനിമയിലേ ഉള്ളൂ കേട്ടോ. ആസിഫിനെ പറ്റി പറയുമ്പോള്‍ നൂറു നാവാണ് അഭിരാമിയ്ക്ക്...

ആസിഫ് അലിയെ തനിയ്ക്ക് തല്ലേണ്ടി വന്നുവെന്ന് നടി അഭിരാമി
ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിന് വേണ്ടി തനിയ്ക്ക് ആസിഫിനെ തല്ലേണ്ടി വന്നുവെന്ന് അഭിരാമി. ഒരു തവണയല്ല, പലതവണ തല്ലേണ്ടി വന്നെന്നാണ് താരം പറയുന്നത്. സ്‌ക്രീനില്‍ തല്ലും വഴക്കും കൂടിയാലും ആസിഫിനൊപ്പമുള്ള അഭിനയം ഏറെ രസകരമായിരുന്നുവെന്നാണ് അഭിരാമി പറയുന്നത്.

ആസിഫ് അലിയെ തനിയ്ക്ക് തല്ലേണ്ടി വന്നുവെന്ന് നടി അഭിരാമി
ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ട് നിന്ന അഭിരാമി അപ്പോത്തിക്കിരി എന്ന ചിത്രത്തിലൂടെയാണ് തിരിച്ച് വരവ് നടത്തിയത്.

ആസിഫ് അലിയെ തനിയ്ക്ക് തല്ലേണ്ടി വന്നുവെന്ന് നടി അഭിരാമി
തിരിച്ച് വരവില്‍ മിക്ക തെന്നിന്ത്യന്‍ ചിത്രങ്ങളിലും അഭിരാമി അഭിനയിക്കുന്നുണ്ട്. ഹൗ ഓള്‍ഡ് ആര്‍ യു വിന്റെ തമിഴ് പതിപ്പില്‍ അഭിരാമി അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ കനിഹ ചെയ്ത വേഷമാണ് തമിഴില്‍ അഭിരാമിയ്ക്ക്

ആസിഫ് അലിയെ തനിയ്ക്ക് തല്ലേണ്ടി വന്നുവെന്ന് നടി അഭിരാമി
ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിലൂടെ ആദ്യമായി പൊലീസ് വേഷം അഭിനയിച്ചതിന്റെ സന്തോഷത്തില്‍ കൂടിയാണ് ഈ താരം. അരുന്ധതി വര്‍മ്മ എന്നാണ് അഭിരാമിയുടെ കഥാപാത്രത്തിന്റെ പേര്

ആസിഫ് അലിയെ തനിയ്ക്ക് തല്ലേണ്ടി വന്നുവെന്ന് നടി അഭിരാമി
ഇടവേളകളില്ലാതെ വീണ്ടും അഭിനയരംഗത്ത് തുടരാനാണ് അഭിരാമിയുടെ തീരുമാനം


Click it and Unblock the Notifications











