»   » പ്രണയത്തെ വെറുക്കുന്ന നയന്‍താര

പ്രണയത്തെ വെറുക്കുന്ന നയന്‍താര

Posted By:
Subscribe to Filmibeat Malayalam

ചില പ്രണയത്തകര്‍ച്ചകള്‍ ആളുകളില്‍ ജീവിതത്തോട് മടുപ്പും വെറുപ്പുമുണ്ടാക്കുന്നത് പുതിയ കാര്യമല്ല. ഇനിയൊരു പ്രണയമുണ്ടാകില്ലെന്ന് തീരുമാനിയ്ക്കുകയും ജീവിതകാലം മുഴുവന്‍ അങ്ങനെ ജീവിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ സിനിമകളിലെന്നപോലെ ജീവിതത്തിലുമുണ്ട്.

ഇനിയൊരിക്കലും പ്രണയിക്കില്ലെന്ന് പറയുന്നില്ലെങ്കിലും നടി നയന്‍താരയും ഇപ്പോള്‍ ഇങ്ങനെയൊരു അവസ്ഥയിലാണ്. പ്രഭുദേവയുമായുള്ള പ്രണയം തകര്‍ന്ന ദുഖത്തില്‍ നിന്നും താന്‍ കരകയറിയിട്ടില്ലെന്നും ഇനി പ്രണയത്തിലാവുകയെന്ന അവസ്ഥയെ താന്‍ വെറുക്കുന്നുവെന്നുമാണ് നയന്‍താര പറയുന്നത്.

നയന്‍താരയുടെ അരങ്ങേറ്റവും മറുനാടന്‍ ഭാഷകളിലേയ്ക്കുള്ള ചുവടുമാറ്റവും പ്രണയങ്ങളും ഗോസിപ്പുകളും ഇതാ ഇവിടെ

പ്രണയത്തെ വെറുക്കുന്ന നയന്‍താര

ഡയാന കുര്യന്‍ എന്ന പെണ്‍കുട്ടി നയന്‍താരയെന്ന് പേരുമാറ്റി മനസിനക്കരെയെന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ജയറാമിന്റെ നായികയായിട്ടായിരുന്നു നയന്‍താര അഭിനയരംഗത്തേയ്ക്ക് എത്തിയത്.

പ്രണയത്തെ വെറുക്കുന്ന നയന്‍താര

വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് തുടങ്ങിയ മലയാളചിത്രങ്ങള്‍ക്ക് ശേഷം അയ്യ എന്ന ചിത്രത്തിലൂടെ നയന്‍താര തമിഴിലും അരങ്ങേറ്റം കുറിച്ചു.

പ്രണയത്തെ വെറുക്കുന്ന നയന്‍താര

തമിഴകത്ത് തിരക്കുള്ള നായികയായി മാറുന്നതിനിടെതന്നെ നയന്‍താരയുടെ ആദ്യപ്രണയവും സംഭവിച്ചു. നടന്‍ ചിലമ്പരശനായിരുന്നു ആദ്യ പ്രണയനായകന്‍. ഇവര്‍ തമ്മിലുള്ള പ്രണയം പാട്ടാവുകയും ചുംബനഫോട്ടോയുള്‍പ്പെടെയുള്ളകാര്യങ്ങള്‍ ഇന്റര്‍നെറ്റിലും മറ്റും വരുകയും ചെയ്തിരുന്നു.

പ്രണയത്തെ വെറുക്കുന്ന നയന്‍താര

പ്രണയാഘോഷങ്ങള്‍ക്കൊടുവില്‍ ചിലമ്പരശനും നയന്‍താരയും തമ്മില്‍ അകന്നു. മായ്ക്കാന്‍ കഴിയാതെ ഇപ്പോവും ഇവര്‍ തമ്മിലുള്ള പ്രണയത്തിന്റെ ബാക്കി പത്രമായി പലഫോട്ടോകളും ഇപ്പോഴും നെറ്റിലുണ്ട്.

പ്രണയത്തെ വെറുക്കുന്ന നയന്‍താര

ആദ്യ പ്രണയത്തകര്‍ച്ചയില്‍ തളര്‍ന്ന നയന്‍സിന് സഹായവും പിന്തുണയും നല്‍കിക്കൊണ്ടാണ് പ്രഭു ദേവ കടന്നുവന്നത്. ഒടുക്കം ഈ സൗഹൃദം പ്രണയത്തില്‍ കലാശിച്ചു. പിന്നീട് പലചടങ്ങുകള്‍ക്കും ഇവര്‍ ഒന്നിച്ചെത്തുക പതിവായി. ഒടുക്കം ഒന്നിച്ച് ജീവിയ്ക്കാന്‍ തുടങ്ങിയെന്നും വാര്‍ത്തകള്‍ വന്നു.

പ്രണയത്തെ വെറുക്കുന്ന നയന്‍താര

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രഭുദേവയുടെ പുതിയ പ്രണയം ഭാര്യയെ പ്രകോപിപ്പിച്ചു. അവര്‍ നയന്‍താരയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തി. സ്വന്തം ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട നയന്‍താരയുടെ ഭാര്യയ്ക്ക് വന്‍ ജനപിന്തുണയും ലഭിച്ചു. പല സംഘടനകളും നയന്‍താരയ്‌ക്കെതിരെ രംഗത്തെത്തി.

പ്രണയത്തെ വെറുക്കുന്ന നയന്‍താര

കുടുംബത്തെ സ്വത്തുകള്‍ വീതംവച്ച് കൊടുത്ത് നിശബ്ദരാക്കി പ്രഭുദേവ നയന്‍താരയെ വിവാഹം ചെയ്യാനുറച്ചു. പക്ഷേ ഒടുക്കം ഈ ബന്ധവും തകരുകയായിരുന്നു. കാരണം എന്താണെന്ന് വ്യക്തമല്ലെങ്കിലും പ്രഭുദേവ ഇതിനെ വിശേഷിപ്പിക്കുന്നത് ദൈവനിശ്ചയമെന്നാണ്.

പ്രണയത്തെ വെറുക്കുന്ന നയന്‍താര

പ്രഭുവുമായുള്ള പ്രണയം തകര്‍ന്നത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് നയന്‍താര പറയുന്നുണ്ട്. പ്രണയം തലയ്ക്കുപിടിച്ച നേരത്ത് നയന്‍താര കയ്യില്‍പ്രഭുദേവയുടെ പേര് പച്ചകുത്തിയിരികുന്നു. ഇതൊന്നും മായ്ക്കാന്‍ നില്‍ക്കാതെ പ്രണയസ്മരണകളില്‍ വേദനിച്ചുകഴിയുകയാണ് താരമിപ്പോഴും.

പ്രണയത്തെ വെറുക്കുന്ന നയന്‍താര

സങ്കടങ്ങള്‍ക്കിടയില്‍ സിനിമയില്‍ ഒരു തിരിച്ചുവരവ് നടത്തിയ നയന്‍താരയ്ക്ക് താങ്ങായിനില്‍ക്കുന്നത് നടന്‍ ആര്യയാണ്. നയന്‍താര തനിയ്ക്ക് സ്‌പെഷ്യല്‍ സുഹൃത്താണെന്ന് ആര്യ പലവട്ടം പറഞ്ഞുകഴിഞ്ഞു. ഇതിന് പിന്നാലെ രണ്ടുപേരും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകളും വന്നു.

പ്രണയത്തെ വെറുക്കുന്ന നയന്‍താര

അടുത്തകാലത്തൊന്നും തനിയ്ക്കിനിയൊരാളെ പ്രണയിക്കാന്‍ കഴിയില്ലെന്ന് പറയുന്ന നയന്‍താര ആര്യ തന്റെ നല്ല സുഹൃത്താണെന്നും ഇതിന്റെ പേരില്‍ ഗോസിപ്പുണ്ടാക്കരുതെന്നും മാധ്യമങ്ങളോട് ആവശ്യപ്പെട്ടുകഴിഞ്ഞു.

പ്രണയത്തെ വെറുക്കുന്ന നയന്‍താര

കഹാനിയുടെ റീമേക്കായ അനാമിക, ഇതു കതിര്‍വേലന്‍ കഥൈ, രാജ റാണി, അരുവ തുടങ്ങിയവയാണ് നയന്‍താരയുടെ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രങ്ങള്‍. തമിഴില്‍ ബിക്കിനി ധിരിച്ച് അഭിനയിക്കുകയും ഐറ്റം നമ്പറുകള്‍ ചെയ്യുകയും ചെയ്ത നയന്‍സ് ഇനി ഇതിനൊന്നും ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

English summary
After a long period of exile, Nayantara is back in the industry. But this time, she is more cautious and is keeping herself away from being in a relationship

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam