ശ്രീദേവിയെ കൊന്ന ദൈവത്തെ ഞാന്‍ വെറുക്കുന്നു, ശ്രീദേവിക്ക് ആദരാഞ്ജലികളുമായി രാം ഗോപാല്‍ വര്‍മ്മ

By Desk

അഞ്ചു ദശാബ്ദം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന ശ്രീദേവിയുടെ മരണം ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ശ്രീദേവിയുടെ അക്‌സ്മികമായ മരണത്തില്‍ അനുശോചിച്ച് നിരവധി താരങ്ങളാണ് രംഗത്തുവന്നിരിക്കുന്നത്. മൂണ്ട്രാം പിറൈയിലെ ആ ഗാനം എന്റെ കാതുകളില്‍ അലയടിക്കുകയാണ് എന്നാണ് ശ്രീദേവിയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ചലച്ചിത്രതാരം കമല്‍ഹാസന്‍ പറഞ്ഞത്. ശ്രീദേവിയുടെ മരണത്തില്‍ തുറന്ന കത്തെഴുതിയാണ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ അനുശോചിച്ചിരിക്കുന്നത്. ശ്രീദേവിയെ കൊന്ന ദൈവത്തെ ഞാന്‍ വെറുക്കുന്നു, മരിച്ചതില്‍ ശ്രീദേവിയെയും എന്നാണ് കത്തിന്റെ തുടക്കം.

letterram

ഉറക്കത്തിനിടയ്ക്ക് സ്വപ്‌നം കണ്ട് ഞെട്ടിയുണരുന്ന സ്വഭാവമുണെനിക്ക്. ഈ രാത്രിയും സ്വപ്‌നം കണ്ട് ഞാന്‍ ഞെട്ടിയുണര്‍ന്ന് മൊബൈലില്‍ നോക്കി. പെട്ടെന്ന് ഞാന്‍ ഒരു മെസേജ് കണ്ടു ശ്രീദേവി ഇനിയില്ല...ഇങ്ങനെ തുടങ്ങുന്ന കത്ത് പിന്നീട് ശ്രീദേവിയെക്കുറിച്ചുള്ള അദ്ധേഹത്തിന്റെ ഓര്‍മ്മകളിലൂടെയാണ് കടന്നുപോവുന്നത്. ശ്രീദേവി ഏറ്റവും സുന്ദരവും, ഏറ്റവും വിനീതയുമായ സ്ത്രീയാണെന്നും, ദൈവം എന്നെന്നേക്കുമായി സൃ്ഷ്ടിച്ച ഒന്നാണ് ശ്രീദേവിയെന്നും രാംഗോപാല്‍ കത്തിലൂടെ പറയുന്നു.

sreedevi1

ശ്രീദേവിയെ ഞാന്‍ വെറുക്കുന്നു, അവരും ഒരു സാധാരണ മനുഷ്യനാണെന്ന് എന്നെ ഓര്‍മ്മിപ്പിച്ചതിന് എന്നു തുടങ്ങുന്ന കത്തിന്റെ അവസാന ഭാഗത്തില്‍ ഏറെ വികാരപരമായാണ് രാംഗോപാല്‍ കുറിപ്പെഴുതിയിരിക്കുന്നത്. അവരെ കൊന്ന ദൈവത്തെ ഞാന്‍ വെറുക്കുന്നു ,മരിച്ചതിന് ശ്രീദേവിയേയും ഞാന്‍ വെറുക്കുന്നു, നിങ്ങളെവിടെയാണെങ്കിലും ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു ശ്രീ , എന്നും എക്കാലവും എന്ന വരിയോടുകൂടിയാണ് രാംഗോപാല്‍ തന്റെ കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

sreedevi2

തൂണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രീദേവി ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. തമിഴ്, തെലുങ്ക്,മലയാളം, കന്നട, ഹിന്ദി ഭാക്ഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1978ല്‍ ഉര്‍ദുഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു. പക്ഷേ ചിത്രം കാര്യമായ വിജയം നേടിയില്ല. എന്നാല്‍ രണ്ടാമതായി അഭിനയിച്ച ഹിമ്മത്ത്വാല വന്‍ വിജയമാണ് നേടിയത്. 1980 കളില്‍ മുന്‍നിര ബോളിവുഡ് നായികയായി ശ്രീദേവി മാറി. 1986ല്‍ അഭിനയിച്ച നഗീന എന്ന ചിത്രം ശ്രീദേവിയുടെ അഭിനയജീവിതത്തിലെ വന്‍ വിജയ ചിത്രങ്ങളിലൊന്നാണ്. 1992ലെ ഉുദാ ഗവ, 1994ലെ ലാഡ്‌ല, 1997ലെ ജുദായി എന്നീ ചിത്രങ്ങളും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു.

ramoi

1971ല്‍ പ്രദര്‍ശനത്തിനെത്തിയ പൂമ്പാറ്റ എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. 1981ല്‍ പ്രദര്‍ശനത്തിനെത്തിയ മൂന്നാംപിറയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌ക്കാരം ലഭിച്ചിണ്ട്. കൂടാതെ 2013ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു. 1996 ജൂണ്‍ 2ന് പ്രമുഖ ഉര്‍ദു ഹിന്ദി ചലച്ചിത്രനിര്‍മ്മാതാവായ ബോണി കപൂറുമായി വിവാഹം കഴിഞ്ഞു. ജാന്‍വി, ഖുശി എന്നിവരാണ് മക്കള്‍. 1997ല്‍ ചലച്ചിത്രരംഗത്ത് നിന്ന് വിടവാങ്ങിയശേഷം കുറച്ചുകാലം ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X