സൂര്യ സാര്‍ അത് പറഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു; ഷംന കാസിം പറയുന്നു
കഥാപാത്രത്തിന് വേണ്ടി തല മുണ്ഡനം വരെ ചെയ്തതോടെ ഷംന കാസിം എത്രത്തോളം പ്രൊഫഷണലാണെന്ന് എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടിയ്ക്ക് ധാരാളം നല്ല നല്ല അവസരങ്ങള്‍ വരുന്നുണ്ട്. മിഷ്‌കിന്റെ സരവക്കത്തി എന്ന ചിത്രത്തിന് ശേഷം ഷംന കാസിമിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നിരിയ്ക്കുകയാണ്.

മലയാളത്തിലും തമിഴിലും ധാരാളം അവസരങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുന്നു. അതിലൊന്നാണ് സൂര്യയും മോഹന്‍ലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന കാപ്പാന്‍. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണെന്നതും സൂര്യ സാറും ലാല്‍ സാറും ഒന്നിച്ച് എത്തുന്നു എന്നതുമാണ് ഈ സിനിമയിലേക്ക് തന്നെ ആകര്‍ഷിച്ചത് എന്ന് ഷംന പറയുന്നു.
ലാല്‍ സാറിനൊപ്പം എനിക്ക് കോമ്പിനേഷന്‍ രംഗങ്ങളൊന്നുമില്ല. സൂര്യ സാറിനൊപ്പമാണ് എന്റെ രഗങ്ങളെല്ലാം. ഞാനെന്നും അതിശയത്തോടെ നോക്കി കാണുന്ന നടനാണ് സൂര്യ സര്‍. കാപ്പാന്റെ ലൊക്കേഷനിലെത്തിയപ്പോള്‍ 'അങ്ങനെ ഒടുവില്‍ നമുക്കൊരുമിച്ച് ഒരു സിനിമ ചെയ്യാന്‍ അവസരം ലഭിച്ചല്ലേ' എന്ന് സൂര്യ സര്‍ പറഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. അതിനര്‍ത്ഥം അദ്ദേഹത്തിന് എന്നെ നന്നായി അറിയാം എന്നല്ലേ എന്ന് ഷംന ചോദിക്കുന്നു.
ഷൂട്ടിങ് സമയത്ത് നല്ല പിന്തുണയും സൂര്യ സാറില്‍ നിന്ന് ലഭിച്ചു. അദ്ദേഹത്തിന്റെ രംഗം ഷൂട്ട് ചെയ്തു കഴിഞ്ഞാലും അദ്ദേഹം സെറ്റില്‍ തന്നെ ഇരിക്കും. റിഹേഴ്‌സലിന് സഹായിക്കും. മറ്റ് നടന്മാരൊക്കെ ഷൂട്ടിങ് ഇടവേളകളില്‍ കിട്ടുന്ന സമയം കാരവാനിലും ഫോണിലും ചെലവഴിക്കുകയാണ് പതിവ്. അതില്‍ നിന്ന് വിപരീതമാണ് സൂര്യ സര്‍- ഷംന പറഞ്ഞു


Click it and Unblock the Notifications