നമിത കൊളെജില്‍ പോയത് മൂന്ന് ദിവസം മാത്രം, കാരണം....
അഭിനയത്തില്‍ മാത്രമല്ല പഠനത്തിലും മികവ് തെളിയിച്ച നായികയാണ് നമിത പ്രമോദ്. ഇത്തവണ ഓണത്തിനും നമിതയുടെ ചിത്രം റിലീസ് ചെയ്യും. ദിലീപ് നായകനാവുന്ന വില്ലാളിവീരനാണ് നമിതയുടെ ഓണചിത്രം. ഇതിന് പുറമെ ലാല്‍ജോസ് ചിത്രമായ വിക്രമാദിത്യനാണ് നമിതയുടെതായി ഇപ്പോഴും തീയേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രം.
അഭിനയത്തിരക്കിലും ഓണത്തിരക്കിലും പഠിയ്ക്കാന്‍ മിടുക്കിയായ നമിതയ്ക്ക് ഒരു സങ്കടം മാത്രമേ ഉള്ളൂ. കൊളെജ് തുറന്ന് നാളുകള്‍ ഇത്രയായിട്ടും കൊളെജില്‍ ആകെ പോയത് മൂന്ന് ദിവസം മാത്രം. അതും ഓരോ ആഘോഷങ്ങളുമായി ബന്ധപ്പെട്ട്.

നാളുകള്‍ ഇത്രയായി ഒരൊറ്റ പുസ്തകം പോലും തുറന്ന് നോക്കിയിട്ടില്ല നമിത ചിരിയോടെ പറയുന്നു. പ്ളസ് ടു പരീക്ഷ സമയത്ത് ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തി പഠിയ്ക്കുകയായിരുന്നു നമിതയുടെ പതിവ്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടി പഠിയ്ക്കാനും താന്‍ മിടുക്കിയാണെന്ന് നമിത തെളിയിച്ചിരുന്നു.


Click it and Unblock the Notifications











