പലരും ഞാന്‍ നസ്രിയയാണെന്ന് തെറ്റിദ്ധരിച്ചിരുന്നു: അഹാന
നടി നസ്രിയ നസീമുമായുള്ള സാമ്യം കാരണം ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് മടുത്തെന്ന് മലയാളത്തിന്റെ പുത്തന്‍ താരം അഹാന കൃഷ്ണ. നസ്രിയയുടെ കണ്ണുകളുമായി സാമ്യമുള്ളതാണ് അഹാനയെ നസ്രിയയാി തെറ്റിദ്ധരിയ്ക്കാന്‍ പ്രധാന കാരണം. താന്‍ സ്‌കൂളില്‍ പഠിയ്ക്കുന്ന കാലത്തെല്ലാം നസ്രിയയാണോയെന്ന ചോദ്യങ്ങള്‍ പലപ്പോഴും നേരിടേണ്ടിവന്നിട്ടുണ്ടെന്ന് അഹാന പറയുന്നു.
ഞങ്ങള്‍ രണ്ടുപേരും രണ്ട് സ്‌കൂളിലാണ് പഠിച്ചത്. പക്ഷേ രണ്ടാള്‍ക്കും കോമണ്‍ ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. അവരാണ് നസ്രിയയുമായി എനിയ്ക്ക് രൂപസാമ്യമുണ്ടെന്ന് ആദ്യം പറഞ്ഞത്. പക്ഷേ ആദ്യമൊന്നും എനിയ്ക്കങ്ങനെ തോന്നിയിരുന്നില്ല. പക്ഷേ പിന്നീട് ഞങ്ങള്‍ രണ്ടുപേരുടെയും മുഖങ്ങള്‍ക്ക് എന്തോ സാമ്യതയുണ്ടെന്ന് തോന്നാന്‍ തുടങ്ങി- അഹാന പറയുന്നു.

കുഞ്ഞുന്നാളിലായിരുന്നു ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ രൂപസാമ്യം. ഇപ്പോള്‍ ഞാന്‍ നസ്രിയയേക്കാള്‍ പൊക്കം വച്ചു, കൂടുതല്‍ പക്വതയാര്‍ന്ന മുഖവുമായി. പക്ഷേ നസ്രിയ പണ്ടത്തെ അതേ പോലെതന്നെ ഇപ്പോള്‍ സുന്ദരിയാണ് കുസൃതിക്കാരിയും. അവളന്റെ നല്ല സുഹൃത്താണ്. അടുത്തിടെ ഞങ്ങള്‍ ഒന്നിച്ചുകൂടിയിരുന്നു- അഹാന പറയുന്നു.
അഹാനയുടെ പിതാവും നടനുമായ കൃഷ്ണകുമാറും മകളും നസ്രിയയും തമ്മിലുള്ള രൂപസാമ്യും തോന്നിയിട്ടുള്ളയാളാണ്. മഞ്ച് സ്റ്റാര്‍ സിങ്ങര്‍ അവതരിപ്പിക്കുന്ന അവതാരക അഹാനയാണോയെന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്നു.
ഫഹദ് ഫാസിലിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലിന്റെ നായികയായിട്ടാണ് അഹാന സിനിമയിലേയ്‌ക്കെത്തുന്നത്. വളരെ സൂക്ഷിച്ച് മാത്രമേ താന്‍ ഓരോ ചിത്രങ്ങളും തിരഞ്ഞെടുക്കുകയുള്ളുവെന്ന് അഹാന പറയുന്നു.


Click it and Unblock the Notifications











