സഹതാരത്തെ അപമാനിച്ചപ്പോള്‍ നിത്യ മേനോന്‍ ചെയ്തത്! ആ സിനിമയില്‍ അഭിനയിച്ചോ? താരത്തിന്റെ മറുപടി? കാണൂ!

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി സാന്നിധ്യം അറിയിച്ച അഭിനേത്രികളിലൊരാളാണ് നിത്യ മേനോന്‍. തുടക്കം മുതലേ തന്നെ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആകാശഗോപുരം എന്ന സിനിമയിലൂടെയാണ് താരം തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അന്യഭാഷയിലേക്കെത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബോളിവുഡില്‍ തുടക്കം കുറിക്കുകയാണെന്ന സന്തോഷവാര്‍ത്ത എത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. അക്ഷയ് കുമാറും വിദ്യ ബാലനുമുള്‍പ്പടെ വന്‍താര അണിനിരക്കുന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറുന്നത്.

ബോളിവുഡിലേക്ക് പോവുന്നതിന് മുന്‍പ് മലയാളത്തിലെ ചിത്രങ്ങള്‍ തീര്‍ക്കാനുണ്ടെന്ന് താരം പറയുന്നു. നേരത്തെയും ബോളിവുഡ് അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും ആഗ്രഹിച്ച തരത്തിലുള്ള കഥാപാത്രം ഇ്‌പ്പോഴാണ് തനിക്ക് ലഭിച്ചതെന്ന് താരം പറയുന്നു. ലേറ്റസ്റ്റ് അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്. അന്യഭാഷകളില്‍ സജീവമാവുമ്പോഴും മലയാളത്തെയും ഒപ്പം ചേര്‍ത്താണ് ഈ താരം മുന്നേറുന്നത്.

വനിതാ സംഘടനയെക്കുറിച്ച്

വനിതാ സംഘടനയെക്കുറിച്ച്

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയായാണ് മലയാള സിനിമയില്‍ വനിതകള്‍ക്കായി സംഗടന രൂപീകരിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇത്തരത്തിലൊരു സംഘടനയെക്കുറിച്ച് അറിയില്ലെന്നും ആവശ്യമുള്ളതായി തോന്നിയില്ലെന്നുമായിരുന്നു ചിലര്‍ പറഞ്ഞത്. തനിക്ക് ഇതുവരെ അത്തരമൊരു സന്ദര്‍ത്തിലൂടെ കടന്നുപോകേണ്ടി വന്നിട്ടില്ലെന്നും അതിക്രമങ്ങളെക്കുറിച്ച് അറിയാറുണ്ടെന്നും താരം പറയുന്നു. തന്നാലാവും വിധത്തില്‍ പ്രതികരിക്കാറുണ്ടെന്ന് താരം പറയുന്നു. സംഘടനയോട് എതിര്‍പ്പില്ലെന്നും താരം പറയുന്നു.

സ്വന്തമായ ശൈലി

സ്വന്തമായ ശൈലി

സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകളുമായി മുന്നേറുന്നയാളാണ് താനെന്ന് നിത്യ മേനോന്‍ പറയുന്നു. തന്റേതായ രീതിയിലാണ് കാര്യങ്ങളെ സമീപിക്കുന്നത്. മറ്റുള്ളവര്‍ തെറ്റാണെന്നോ ശരിയാണെന്നോ എന്ന വാദങ്ങളൊന്നുമില്ലെന്നും താരം പറയുന്നു. കോളാമ്പിയുടെ ചിത്രീകരണ തിരക്കിലാണ് താരമിപ്പോള്‍. തലസ്ഥാന നഗരിയില്‍ വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്.

പ്രതികരിക്കാറുണ്ട്

പ്രതികരിക്കാറുണ്ട്

അതിക്രമങ്ങള്‍ക്ക് നേരെ ശക്തമായി പ്രതികരിക്കാറുണ്ടെന്ന് താരം പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടയില്‍ ദുരനുഭവം നേരിടേണ്ടി വന്നിട്ടില്ലെങ്കിലും അത്തരത്തിലുള്ള സംഭവങ്ങളെക്കുറിച്ച് അറിയാമെന്ന് താരം പറയുന്നു. മറ്റാരെയും അറിയിക്കുന്ന തരത്തിലല്ല താന്‍ പ്രതികരിക്കാറുള്ളതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

നോ പറഞ്ഞു

നോ പറഞ്ഞു

താന്‍ അഭിനയിക്കുന്ന സിനിമയുടെ സെറ്റില്‍ വെച്ച് സഹതാരം അപമാനിക്കപ്പെട്ടപ്പോള്‍ നോക്കിയിരിക്കുകയായിരുന്നില്ല താനെന്നും ആ സിനിമ വേണ്ടെന്ന് വെച്ചിരുന്നതായും താരം പറയുന്നു. ആരായിരുന്നു ആ അഭിനേത്രിയെന്ന കാര്യത്തെക്കുറിച്ച് താരം വ്യക്തമാക്കിയിട്ടില്ല. നിശബ്ദമായാണ് അന്ന് താന്‍ പ്രതികരിച്ചത്. ആ സിനിമയുമായി ഇനി സഹകരിക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X