മലയാളികള്‍ക്ക് ഞാനൊരു ഹോട്ട് നായിക: ഷംന കാസിം

By Aswathi

ഷംന കാസിമിന്റെ പറച്ചിലില്‍ മലയാളത്തോട് നടിയ്ക്ക് നേരിയ നീരസമുണ്ടെന്ന് തോന്നുന്നു. മലയാളത്തിലെ സംവിധായകരുടെ കാഴ്ചപ്പാടിനെ കുറിച്ചൊന്നും അത്ര നല്ല അഭിപ്രായമൊന്നുമല്ല നടിയ്ക്ക്. എന്നാല്‍ തെലുങ്കിലും തമിഴിലും നല്ല കുറേ അവസരങ്ങള്‍ വരുന്നുണ്ട്. തനിയ്ക്കിപ്പോള്‍ രണ്ട് ഇന്റസ്ട്രിയിലും ശക്തമായ വേഷങ്ങള്‍ ലഭിയ്ക്കുന്നുണ്ടെന്നും തന്റെ കരിയറില്‍ പുരോഗമനുണ്ടെന്നുമാണ് ഷംന തന്നെ പറയുന്നത്.

ഓരോ സംസ്ഥാനത്തും തനിയ്ക്ക് വ്യത്യസ്ത ഇമേജാണെന്നും ഷംന പറഞ്ഞു. മലയാളികളെ സംബന്ധിച്ച് ഞാനൊരു ഹോട്ട് നായികയാണ്. എന്നാല്‍ തെലുങ്കിലും തമിഴിലും അങ്ങനെയല്ല. അവിടെ എനിക്ക് ലഭിയ്ക്കുന്നതധികവും വില്ലേജ് ബേസ്ഡ് ആയിട്ടുള്ള വേഷങ്ങളാണ്. അതുകൊണ്ട് അത്തരമൊരു ഇമേജാണ് അവിടെ ലഭിയ്ക്കുന്നതും. മാത്രമല്ല തെലുങ്കിലും തമിഴിലും പൂര്‍ണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്.

shamna-kasim

എന്നെ കുറിച്ച് എന്ത് തന്നെ പ്രേക്ഷകര്‍ വലയിരുത്തിയാലും തന്റെ പ്രൊഫഷനില്‍ താന്‍ ഹാപ്പിയാണെന്നും നടി പറഞ്ഞു. മലയാളത്തില്‍ സംവിധായകര്‍ അവരുടെ താത്പര്യത്തിനനുസരിച്ച് നായികമാരെ അവഗണിയ്ക്കുന്നു എന്നും ഷംന ആരോപിയ്ക്കുന്നു. മലയാളത്തില്‍ ഒത്തിരി കഴിവുള്ള നടിമാരുണ്ട്. എന്നാല്‍ സംവിധായകര്‍ അവരുടെ നലയ്ക്ക് അുസരിച്ച് മാത്രമേ നടിമാരെ തിരഞ്ഞെടുക്കുന്നുള്ളൂ- ഷംന പറഞ്ഞു.

രാജധിരാജയിലെ ഐറ്റം ഡാന്‍സിന് ശേഷം മലയാളത്തില്‍ നിന്നും തനിക്ക് അത്തരത്തിലുള്ള ഒത്തിരി വേഷങ്ങള്‍ വന്നിരുന്നുവെന്നും ഷംന അറിയിച്ചു. പക്ഷെ ഒരു ഐറ്റം ഡാന്‍സ് നടിയായി ടാഗ് ചെയ്യപ്പെടുന്നതിനോട് താത്പര്യമില്ലാത്തതുകൊണ്ട് ഒക്കെ ഒഴിവാക്കുകയായിരുന്നു. അതേസമയം മമ്മൂട്ടിയ്‌ക്കൊപ്പം രാജാധിരാജയില്‍ ചുവട് വയ്ക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും ഷംന കാസിം പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X