എനിക്കെന്നും ദുല്‍ഖറിന്റെ ധാര്‍മിക പിന്തുണയുണ്ടെന്ന് സണ്ണി വെയിന്‍
മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും സിനിമയുമായി യാതൊരു തര ബന്ധവുമില്ലായിരുന്ന സണ്ണി വെയിനും ഒരുമിച്ചാണ് വെള്ളിത്തിരയില്‍ എത്തിയത്. സെക്കന്റ് ഷോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് തുടങ്ങിയ ബന്ധമാണ് സണ്ണിയും ദുല്‍ഖറും തമ്മില്‍. അതിന് ശേഷം നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് വേണ്ടിയും ഇരുവരും ഒന്നിച്ചു.
സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്തുക്കളാണ് സണ്ണിയും ദുല്‍ഖറും. ദുല്‍ഖറിന്റെ ചിത്രങ്ങള്‍ കണ്ട് മികച്ച് അഭിപ്രായങ്ങള്‍ സണ്ണിയും, സണ്ണിയുടെ ചിത്രങ്ങള്‍ കണ്ട് മികച്ച അഭിപ്രായങ്ങള്‍ ദുല്‍ഖറും തങ്ങളുടെ സോഷ്യല്‍ മീഡിയയുടെ പങ്കുവയ്ക്കുന്നതോടെ പ്രേക്ഷകര്‍ക്കും അത് ബോധ്യമാണ്.

എന്നിരിക്കിലും ദുല്‍ഖറിനൊപ്പം എത്താന്‍ സണ്ണിയ്ക്ക് കഴിഞ്ഞിരുന്നില്ല. അതിഥി വേഷങ്ങളിലും സഹനടന്‍ വേഷങ്ങളിലും ഇപ്പോഴും കുടുങ്ങി നില്‍ക്കുകയാണ് സണ്ണി. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സണ്ണി തന്റെ സുഹൃത്ത് ദുല്‍ഖറിനെ കുറിച്ച് സംസാരിക്കാറുണ്ടായി.
തന്റെ സിനിമാ കരിയറിന് എന്നും ദുല്‍ഖറിന്റെ ധാര്‍മിക പിന്തുണയുണ്ടെന്നാണ് സണ്ണിയുടെ വാക്കുള്‍. ഓരോ കഥാപാത്രങ്ങളെ കുറിച്ചും തങ്ങള്‍ തമ്മില്‍ സംസാരിക്കാറുണ്ടെന്നും സണ്ണി വെയിന്‍ പറഞ്ഞു
ഇപ്പോള്‍ സാരഥി എന്ന ചിത്രത്തിന് ശേഷം നായകനായി അഭിനയിക്കുന്ന അപ്പവും വീഞ്ഞും എന്ന ചിത്രത്തിന്റെ തിരക്കിലാണ് സണ്ണി വെയിന്‍. ഒരിടവേളയ്ക്ക് ശേഷം രമ്യ കൃഷ്ണന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ തെലുങ്ക് താരം രേഷ്മ രാത്തോറാണ് നായിക.


Click it and Unblock the Notifications











