'വാർത്തകളിലൂടെ അറിഞ്ഞ സൽമാൻ ഖാൻ ആയിരുന്നില്ല നേരിട്ട് കണ്ടപ്പോൾ', ഭായ് ജാനെ കുറിച്ച് ടൊവിനോ തോമസ്!

ഹോളിവുഡ് സൂപ്പർ ഹീറോകളായ സ്പൈഡർമാൻ, ബാറ്റ്മാൻ തുടങ്ങിയവയ്ക്ക് ലക്ഷക്കണക്കിന് ആരാധകർ ഇന്ത്യയിലും മലയാള‌ത്തിലുമായിട്ടുണ്ട്. അതിനാൽ തന്നെ സൂപ്പർ ഹീറോ സിനിമകൾ ഇറങ്ങുമ്പോൾ തന്നെ ഇന്ത്യൻ സിനിമാ പ്രേമികൾ നൽകുന്ന സ്വീകരണവും വളരെ വലുതായിരിക്കും. ഹോളിവുഡ് സിനിമകൾ കണ്ട് ആവേശ കൊള്ളുന്ന മലയാളികൾക്കൾക്ക് സ്വന്തമായി കൊണ്ടുനടക്കാൻ കേരളത്തിൽ ഒരു സൂപ്പർ ഹീറോ ബേസിൽ ജോസഫ് ചിത്രത്തിലൂടെ പിറവികൊണ്ടിരിക്കുകയാണ്. മിന്നൽ മുരളി എന്ന ടൊവിനോ ചിത്രം റിലീസായത് മുതൽ തനി നാടൻ സൂപ്പർ ഹീറോയ്ക്ക് ആവേശോജ്വലമായ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബർ 25ന് ആണ് മിന്നൽ മുരളി എന്ന ഇന്ത്യൻ സിനിമയിലെ ആദ്യത്തെ സൂപ്പർ ഹീറോ സിനിമ നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തത്. ടൊവിനോ തോമസ്, ​ഗുരു സോമസുന്ദരം, ഹരിശ്രീ അശോകൻ, ഫെമിന ജോർജ്, ഷെല്ലി, സ്നേഹ ബാബു, അജു വർ​ഗീസ് തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പരിമിതമായ സാഹചര്യങ്ങൾക്കുള്ളിൽ നിന്ന് വളരെ മനോ​ഹരമായാണ് മിന്നൽ മുരളി എന്ന സിനിമ ബേസിലും സംഘവും ഒരുക്കിയിരിക്കുന്നത് എന്നാണ് സിനിമ കണ്ടവരെല്ലാം ഒന്നടങ്കം പറയുന്നത്.

ബോളിവുഡ് ഭായ്ജാനെ കണ്ടപ്പോൾ

ഒടിടി റിലീസായിരുന്ന സിനിമ നെറ്റ്ഫ്ളിക്സിലെ ടോപ് ടണ്ണിൽ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ സ്ഥാനം പിടിക്കുകയും ചെയ്തു. സിനിമയുടെ പ്രമോഷന് വേണ്ടി ഇന്ത്യയിലുടനീളം സഞ്ചരിച്ച ടൊവിനോ തോമസിനും സിനിമയുടെ മറ്റ് അണിയറപ്രവർത്തകർക്കും ബോളിവുഡിന്റെ സ്വന്തം ഭായ് ജാൻ സൽമാൻ ഖാനെ കാണാൻ അവസരം ലഭിച്ചിരുന്നു. സൽമാൻ ഖാനെ കാണാൻ സാധിച്ചതിന്റേയും ഒപ്പം കുറച്ച് നേരം സമയം ചിലവഴിക്കാൻ കഴിഞ്ഞതിന്റേയും സന്തോഷം ടൊവിനോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കെടുത്തുകൊണ്ട് സൽമാൻ ഖാനെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. വാർത്തകളിലൂടെ മനസിലാക്കിയ സൽമാൻ ഖാനെ നേരിട്ട് കണ്ടപ്പോൾ കാണാൻ സാധിച്ചില്ലെന്നാണ് ടൊവിനോ തോമസ് പറയുന്നത്.

ഞാൻ ചിന്തിച്ചപോലെ ആയിരുന്നില്ല സൽമാൻ‌ ഖാൻ

ഇത്രയേറെ താരമൂല്യവും ജനപ്രീതിയും ഉണ്ടായിരുന്നിട്ടും സൽമാൻ വളരെ വിനയാന്വിതനായിരുന്നുവെന്നാണ് ടൊവിനോ തോമസ് പറയുന്നത്. ആർജെ സിദ്ധാർത്ഥ് കണ്ണനുമായുള്ള സംഭാഷണത്തിനിടെയാണ് സൽമാനെ കാണാൻ താൻ അപ്പോയിന്റ്മെന്റ് ചോദിച്ചതിന്റേയും സൽമാനൊപ്പം സമയം ചിലവഴിച്ചതിന്റേയും വിശേഷങ്ങൾ‌ ടൊവിനോ പങ്കുവെച്ചത്. 'അദ്ദേഹം വളരെ സീനിയറായ നടനാണ്. ഒരു വലിയ താരമാണ്... പ‌ക്ഷെ ഞാൻ കാണാൻ ചെന്നപ്പോൾ അദ്ദേഹം വളരെ വിനയാന്വിതനായിരുന്നു. അദ്ദേഹം വളരെ മധുരമായി സംസാരിച്ചു. ഞാൻ അദ്ദേഹത്തിന്റെ ഹോട്ടലിലെ ജിം ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞ സൽമാൻ ഖാൻ താഴെയുള്ള ജിം ഉപയോഗിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹവുമായി 10 മിനിറ്റോളം സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചു. വമ്പൻ താരങ്ങളെ കുറിച്ച് നമ്മൾ പലപ്പോഴും അറിയുന്നത് മാധ്യമങ്ങളിൽ നിന്നാണ്. മാധ്യമങ്ങളിൽ നിന്ന് എനിക്ക് സൽമാൻ ഖാന്റെ വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു ലഭിച്ചിരുന്നത് എന്നാൽ അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിച്ചുപ്പോൾ വാർത്തകളിലൂടെ അറിഞ്ഞ ആളല്ല യഥാർഥത്തിലുള്ള സൽമാൻ ഖാനെന്ന് മനസിലാക്കി. എന്നോട് പെരുമാറിയ രീതിയും ഒരു സൂപ്പർ സ്റ്റാർ എന്ന ഭേദമില്ലാതെ വളരെ വിനയാന്വിതനായിരുന്നു. ഇത്രയേറെ താരപദവിയും ജനപ്രീതിയും നേടിയിട്ടും വിനയാന്വിതനായി അ​ദ്ദേഹം പെരുമാറിയപ്പോൾ എനിക്കും പ്രചോദനമായി.'

Recommended Video

മിന്നല്‍ മുരളിയില്‍ ഐശ്വര്യ ലക്ഷ്മിയുമുണ്ടായിരുന്നു; വീഡിയോയുമായി ബേസില്‍ ജോസഫ് | FilmiBeat
സൽമാനെ കണ്ട്  ജിമ്മിൽ ചേരാൻ ആ​ഗ്രഹിച്ചു

'സൽമാൻ ഖാന്റെ സിനിമകളും പാട്ടും കണ്ട് അദ്ദേഹത്തെ പോലെ ബോഡി ബിൽഡ് ചെയ്യണമെന്ന് ആ​ഗ്രഹിച്ച് ജിമ്മിൽ പോയ കഥകളെ കുറിച്ചും ടൊവിനോ തോമസ് പറഞ്ഞു. ഓ.. ഓ ജാനെ ജാന എന്ന അദ്ദേഹത്തിന്റെ പാട്ട് സീൻ ജാൻ നിരവധി തവണ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കണ്ടിട്ടുണ്ട്. ജിം ബോഡിയുമായി ഷർട്ടിടാതെ ബ്ലൂ ജീൻസ് മാത്രം ധരിച്ച് അദ്ദേഹം ഡാൻസ് കളിക്കുന്നത് കാണുമ്പോൾ ‍ഞാനും ആവേശം കൊണ്ടിട്ടുണ്ട്. അന്നേ ആ​ഗ്രഹമായിരുന്നു ജിമ്മിൽ പോയി വർക്കൗട്ട് ചെയ്ത് ബോഡി ബിൽഡ് ചെയ്യാൻ അന്ന് സ്കൂളിൽ പഠിക്കുകയായിരുന്ന കൊണ്ട് സാധിച്ചില്ല. പിന്നീട് പത്താം ക്ലാസ് പാസായപ്പോൾ ഞാൻ‌ ഈ ആ​ഗ്രഹത്തിന്റെ പേരിൽ ജിമ്മിൽ ചേരുകയും ചെയ്തിരുന്നു.' ടൊവിനോ പറയുന്നു.

More from Filmibeat

Read more about: tovino salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X