»   » പിണക്കം മാറിയിട്ടില്ല സുരേഷ് ഗോപി

പിണക്കം മാറിയിട്ടില്ല സുരേഷ് ഗോപി

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയും താനും ഇപ്പോഴും പിണക്കത്തിലാണെന്നും പക്ഷേ അതിന്റെ കാരണം പറഞ്ഞ് സ്വന്തം മാന്യത കളയാന്‍ താനില്ലെന്നും നടന്‍ സുരേഷ് ഗോപി. ഞങ്ങള്‍ തമ്മിലുള്ള പിണക്കത്തിന്റെ കാരണം കേട്ടാല്‍ നിങ്ങള്‍ ഓ ഇതായിരുന്നോ കാരണം എന്നു ചോദിച്ചേയ്ക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ ലിറ്റററി ആന്റ് ആര്‍ട്ട് ഫോറം ഉത്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് സുരേഷ് ഇക്കാര്യം പറഞ്ഞത്.

താരസംഘനടയായ അമ്മയുടെ യോഗത്തില്‍ പങ്കെടുക്കുന്നില്ലെങ്കിലും സംഘടനയുമായി തനിയ്ക്ക് അഭിപ്രായവ്യത്യാസമൊന്നുമില്ലെന്നും എല്ലാകാര്യങ്ങളും സംഘനടഭാരവാഹികള്‍ തന്നോടുകൂടി ആലോചിക്കാറുണ്ടെന്നും താരം പറഞ്ഞു.

English summary
Suresh Gopi admits that he is having issues with the megastar of the industry Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam