തെറ്റുകള്‍ ഒരുപാട് പറ്റിയെന്ന് ഹണി റോസ്
നല്ലൊരു തുടക്കം ലഭിച്ചില്ലെങ്കിലും പതിയെ പതിയെ നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ ഹണി റോസിന് കഴിഞ്ഞു. 'ട്രിവാന്‍ഡ്രം ലോഡ്ജ്' മുതല്‍ ഹണി റോസ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. വിവാദപരമായ കഥാപാത്രങ്ങള്‍ ഏറ്റെടുക്കുന്നതോടെ നടിയുടെ പേര് ന്യൂജനറേഷന്‍ നായികമാരുടെ പട്ടികയിലും പെട്ടു.
'വണ്‍ ബൈ ടു'വിലെ ലിപ് ലോക്കും 'റിങ് മാസ്റ്ററി'ല്‍ മഞ്ജു വാര്യരുടെ യഥാര്‍ത്ഥ ജീവിതം അവതിരിപ്പിച്ചെന്ന വിവാദവുമൊക്കെ നേരിട്ടതോടെ മലയാളത്തിലെ ബോള്‍ഡായ നടിമാരിലൊരാളാണ് ഹണി റോസ് എന്നും പറഞ്ഞു. പക്ഷെ സിനിമാ അഭിനയത്തില്‍ തനിക്കൊരുപാട് തെറ്റുകള്‍ പറ്റിയെന്നാണ് ഹണി റോസ് പറയുന്നത്.

കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഒരുപാട് തെറ്റുകള്‍ പറ്റി. തുടക്കത്തില്‍ എങ്ങനെ കഥാപാത്രങ്ങളെ വിലയിരുത്തണം, ഏത് എടുക്കണം എന്നൊന്നുമറിയില്ലായിരുന്നു. അബന്ധങ്ങള്‍ ഓരോന്ന് പറ്റിയതോടെ തെറ്റുകള്‍ തിരിച്ചറിഞ്ഞെന്നാണ് നടി പറയുന്നത്.
ഇനി സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കും. എന്ന് പറഞ്ഞാല്‍ ഹണി റോസും ഇനി സെലക്ടീവാകുന്നു എന്ന് സാരം. കിട്ടുന്ന എല്ലാ സിനിമകളിലും ഇനി ഒപ്പുവയ്ക്കില്ല. കഥയും കഥാപാത്രവും നന്നായിരിക്കണം. തനിക്ക് അഭിനയ സാധതകളുണ്ടായിരിക്കണം എന്നൊക്കെയാണ് ഇനി ഹണിയുടെ കണ്ടീഷന്‍സ്. ഇതൊക്കെ ഉണ്ടെങ്കില്‍ മാത്രം നടിയോട് കഥ പറയാന്‍ ചെല്ലുക എന്ന് രത്‌ന ചുരുക്കം


Click it and Unblock the Notifications