സണ്ണി വെയിനുമായി എനിക്ക് ഒരു പ്രശ്‌നവുമില്ല: രാഗിണി

By Aswathi

ക്രാന്തി എന്ന ചിത്രത്തില്‍ സണ്ണി വെയിനിന്റെ നായിക സ്ഥാനത്തു നിന്ന് ഭാമ പിന്മാറിയതിന് പിന്നാലെ, അപ്പവും വീഞ്ഞും എന്ന ചിത്രത്തില്‍ നിന്ന് രാഗിണിയും പിന്മാറിയത് ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്തുകൊണ്ട് സണ്ണിയ്ക്ക് നായികമാര്‍ വാഴുന്നില്ലെന്ന തരത്തില്‍ ഗോസിപ്പുകാര്‍ വാര്‍ത്ത പടച്ചുവിടാന്‍ തുടങ്ങി.

സണ്ണി വെയിന്‍ നായകനായെത്തിയ സാരഥി എന്ന ചിത്രം പൊട്ടിയതോടെയാണ് രാഗിണി പിന്മാറിയതെന്നുവരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തനിക്ക് സണ്ണി വെയിനുമായോ മറ്റ് ക്രൂ അംഗങ്ങളുമായോ യാതൊരു പ്രശ്‌നവുമില്ലെന്ന് രാഗിണി നന്ദ്വനി തന്നെ വ്യക്തമാക്കി.

പെരുച്ചാഴി എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായി മലയാളത്തിലെത്തിയ രാഗിണിയാണ് അപ്പവും വീഞ്ഞും എന്ന ചിത്രത്തില്‍ സണ്ണി വെയിനിന്റെ നായികയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ രാഗിണി പിന്മാറിയതിനെ തുടര്‍ന്ന് രേഷ്മ രാത്തോര്‍ എന്ന നടി തെലുങ്കില്‍ നിന്നും എത്തിയിട്ടുണ്ട്.

 വാര്‍ത്ത തീര്‍ത്തും തെറ്റ്

സണ്ണി വെയിനുമായി എനിക്ക് ഒരു പ്രശ്‌നവുമില്ല

സണ്ണിവെയിനുമായി എനിക്ക് വ്യക്തിപരമായി പ്രശ്‌നമുണ്ടെന്ന് പറയുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണ്. അതേ സമയം ഞാന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയെന്നത് സത്യമാണ്.

സണ്ണിയോട് പിണക്കമില്ല

സണ്ണി വെയിനുമായി എനിക്ക് ഒരു പ്രശ്‌നവുമില്ല

സണ്ണി വെയിനുമായി എനിക്ക് വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ലെന്നും ആരോഗ്യകരമായി മോശം അവസ്ഥയായതുകൊണ്ടാണ് ചിത്രത്തില്‍ നിന്നും പിന്മാറിയതെന്ന് രാഗിണി വ്യക്തമാക്കി.

സുഖമില്ല

സണ്ണി വെയിനുമായി എനിക്ക് ഒരു പ്രശ്‌നവുമില്ല

വൈറല്‍ ഫീവര്‍ ആയതിനാല്‍ രണ്ടാഴ്ച റസ്റ്റ് വേണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടത്രെ.

ആരോടും പിണക്കമില്ല

സണ്ണി വെയിനുമായി എനിക്ക് ഒരു പ്രശ്‌നവുമില്ല

സണ്ണി വെയിന്‍ എന്ന നടനോടോ ചിത്രത്തിലെ മറ്റ് അഭിനേതാക്കളോട് തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് രാഗിണി വ്യക്തമാക്കി.

എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ

സണ്ണി വെയിനുമായി എനിക്ക് ഒരു പ്രശ്‌നവുമില്ല

വീണ്ടുമൊരു മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിയുന്നതില്‍ സന്തോഷമേ എനിക്കുണ്ടായിരുന്നുള്ളൂ. പക്ഷെ ഇങ്ങനെ ഒരു സാഹചര്യമായതുകൊണ്ടാണ് പിന്മാറിയത്- രാഗിണി പറഞ്ഞു.

 മലയാളികളോട് ബഹുമാനം

സണ്ണി വെയിനുമായി എനിക്ക് ഒരു പ്രശ്‌നവുമില്ല

തനിക്ക് മലയാളികളോടും മലയാള സിനിമകളോടും ബഹുമാനം മാത്രമേ ഉള്ളൂവെന്നും നടി പറഞ്ഞു.

ഇപ്പോള്‍ ഇടവേളയിലാണ്

സണ്ണി വെയിനുമായി എനിക്ക് ഒരു പ്രശ്‌നവുമില്ല

ഇപ്പോള്‍ സിനിമയില്‍ നിന്നും പൂര്‍ണമായും അവധിയെടുത്തിരിക്കുകയാണെന്ന് നടി അറിയിച്ചു. ആരോഗ്യം തിരിച്ചെടുത്തതിന് ശേഷം മാത്രമേ ഹിന്ദിയില്‍ നിന്നും തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും വന്ന അവസരങ്ങള്‍ക്ക് മറുപടി നല്‍കൂ- രാഗിണി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X