ഇനിയെല്ലാം വരുന്നതുപോലെ വരട്ടെയെന്ന് കാവ്യ
ഒരു വിവഹവും പിന്നീടുള്ള വിവാഹ മോചനവും കാവ്യാ മാധവന്‍ എന്ന നടിയുടെ സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലുമുണ്ടാക്കിയ മാറ്റങ്ങള്‍ ഒത്തിരിയാണ്. കാവ്യയുടെ കാഴ്ചപ്പാടുകളിലും സംസാരത്തിലുമൊക്കെ പക്വത വന്നതായി പ്രേക്ഷകര്‍ക്ക് തോന്നിയതും അതിന് ശേഷമാണ്.
വിവാഹത്തിന് മുമ്പ് വരെ കാവ്യ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടിരുന്നതായി നടി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. നല്ലൊരു കുടുംബിനിയാകാന്‍ ആഗ്രഹിച്ച കാവ്യ വിവാഹ ശേഷം അഭിനയിക്കില്ലെന്ന് പറഞ്ഞാണ് 'ബനാറസി'ന്റെ സെറ്റില്‍ നിന്ന് പോയത്.

പക്ഷെ മാസങ്ങള്‍ക്കുള്ളില്‍ തന്നെ കാവ്യയുടെ സന്തോഷം കെട്ടു. സ്വപ്‌നങ്ങളെ കുറിച്ചുള്ള ദീര്‍ഘവീക്ഷണം ഇപ്പോള്‍ കാവ്യയ്ക്കില്ല. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ കാവ്യ പറഞ്ഞത് ഇനിയെല്ലാം വരുന്നതുപോലെ വരട്ടെ എന്നാണ്.
അടുത്ത നിമിഷം ഈ ഫലൂഡ കഴിക്കാന്‍ എനിക്കാകുമോ എന്നുപോലും ഞാന്‍ ചിന്തിക്കുന്നില്ല. പിന്നയല്ലേ ഭാവി എന്ത് എന്നത് എന്നാണ് കാവ്യ ചോദിക്കുന്നത്. ഒരു കാലത്ത് എല്ലാം പ്ലാന്‍ ചെയ്ത് ജീവിക്കാന്‍ ശ്രമിച്ചു. എന്നിട്ടെന്തായി?. അതുകൊണ്ട് ഇനിയെല്ലാം വരുന്നതുപോലെ വരട്ടെ- കാവ്യ പറഞ്ഞു.


Click it and Unblock the Notifications