ബോള്‍ഡാവാന്‍ തയ്യാറായി വിനുത ലാല്‍
ഭരതന്റെ ഹിറ്റ് ചിത്രമായ പറങ്കിമലയുടെ റീമേക്കിലൂടെ മലയാളത്തിലേയ്‌ക്കെത്തിയ ബാംഗ്ലൂര്‍ സുന്ദരി വിനുത ലാലിനെ മലയാളികള്‍ക്ക് നന്നേ പിടിച്ചമട്ടാണ്. നുണക്കുഴികളുടെ സൗന്ദര്യവുമായി പറങ്കിമലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിനുത ചിത്രം നേടിയതിലേറെ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഗ്രാമീണയായ തങ്കയെന്ന സെക്‌സി കഥാപാത്രത്തെ അവതരിപ്പിച്ച വിനുത പറയുന്നത് ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ തനിയ്‌ക്കൊരു പശ്ചാത്താപവും ഇല്ലെന്നാണ്. മോഡലിങില്‍ നിന്നും സിനിമയിലെത്തിയ വിനുത ഇപ്പോള്‍ അഭിനയിക്കുന്നത് സണ്ണി വെയ്ന്‍ നായകനായ സാരഥിയെന്ന ചിത്രത്തിലാണ്.

സാരഥി വിനുതയുടെ രണ്ടാമത്തെ മലയാളചിത്രമാണ്. ജോണി ആന്റണി ഒരുക്കുന്ന ചിത്രമാണ് വിനുതയുടെ മൂന്നാം ചിത്രം. ഈ ചിത്രത്തില്‍ വിനുത ഒരു തമിഴ് പെണ്‍കുട്ടിയായിട്ടാണ് അഭിനയിക്കുന്നത്. പറങ്കിമലയില്‍ സെക്‌സി കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെങ്കില്‍ അടുത്ത രണ്ട് ചിത്രത്തിലും സാധാരണ ഹോംലി പെണ്‍കുട്ടിയായിട്ടാണ് താനെത്തുന്നതെന്ന് വിനുത പറയുന്നു. ആദ്യ ചിത്രത്തില്‍ തനി ഗ്രാമീണ കഥാപാത്രത്തെ അവതരിപ്പിച്ചതിനാല്‍ ഇപ്പോള്‍തന്നെത്തേടിയെത്തുന്ന കഥാപാത്രങ്ങളെല്ലാം അത്തരത്തിലുള്ളതാണെന്ന് വിനുത പറയുന്നു. മോഡേണ്‍ പെണ്‍കുട്ടിയുടെ വേഷം ചെയ്യാനായി ഇതുവരെ ആരും എന്നെ സമീപിച്ചിട്ടില്ല. ഞാന്‍ വിചാരിക്കുന്നത് എന്റെ ലുക്ക് ഗ്രാമീണ പെണ്‍കുട്ടിയ്ക്ക് ചേര്‍ന്നതായിരിക്കുമെന്നാണ്- താരം പറയുന്നു. പക്ഷേ ഒരേതരം വേഷങ്ങള്‍ ചെയ്ത് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന ഭയമൊന്നും വിനുതയ്ക്കില്ല.
ചില സ്‌ക്രിപ്റ്റുകളില്‍ അല്‍പം ഗ്ലാമര്‍ കൂടുതലുള്ള കഥാപാത്രങ്ങളായിരിക്കുമുള്ളത്. നായകനുമായി അടുത്തിടപഴകുന്ന വേഷങ്ങളും ഗ്ലാമര്‍ വേഷങ്ങളും ചെയ്യുന്നതില്‍ തെറ്റുണ്ടെന്ന് എനിയ്ക്ക് തോന്നുന്നില്ല. മനോഹരമായി ഷൂട്ട് ചെയ്താല്‍ ഇത്തരം രംഗങ്ങളൊന്നും വൃത്തികേടായി തോന്നുകയുമില്ല. എല്ലാം അഭിനയം തന്നെയല്ലേ- വിനുത ചോദിയ്ക്കുന്നു.


Click it and Unblock the Notifications











