പ്രേമിക്കണം എന്നുണ്ട്, പക്ഷെ സമയമില്ല: കാജല്‍

By Aswathi

സിനിമാ താരങ്ങളുടെ പ്രണയ ഗോസിപ്പുകള്‍ക്ക് എന്നും വായനക്കാരും കേള്‍വിക്കാരും കാഴ്ചക്കാരും കൂടുതലാണ്. ഇത്തരം ഗോസിപ്പിന് കാത്തിരുന്ന പ്രചരിപ്പിക്കുന്നവരും ഏറെ. എന്നാല്‍ തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളിനെ കുറിച്ച് ഗോസിപ്പ് പറഞ്ഞുപരത്താന്‍ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, േ്രപമിക്കാന്‍ താരത്തിനിപ്പോള്‍ സമയമില്ല.

കോളേജ് പഠനകാലത്ത് തനിക്കൊരു പ്രണയ ബന്ധമുണ്ടായിരുന്നു എന്ന് താരം സമ്മതിക്കുന്നു. ആ പ്രണയത്തില്‍ കാജല്‍ സന്തോഷവതിയുമായിരുന്ന. എന്നാല്‍ കരിയറില്‍ തിരക്കേറിയ സമയത്ത് ദൂരവും സമയവും ആ ബന്ധത്തെ അവസനിപ്പിച്ചുവെന്നാണ് നടി പറയുന്നത്. രണ്ടു വ്യത്യസ്ത വ്യക്തികളായി മാറാന്‍വേണ്ടി സന്തോഷത്തോടെയാണ് തങ്ങള്‍ പിരിഞ്ഞതെന്നും കാജല്‍ പറഞ്ഞു.

ഇപ്പോള്‍ ഗോസിപ്പുകോളത്തില്‍ പറയുന്നതുപോലെ പ്രണയമൊന്നുമില്ലെന്നും കാജല്‍ വ്യക്തമാക്കി. ഈ തിരക്കു പിടിച്ച കരിയറില്‍ പ്രണയിക്കാന്‍ എവിടെ നിന്നാണ് സമയം. സത്യത്തില്‍ പ്രണയിക്കണം എന്നൊക്കെയുണ്ട്. സമയം ഇല്ലാത്തതുകൊണ്ടാണ്. ശരിയായ ഒരു സമയം വരട്ടെ. ജീവിതത്തില്‍ ഒറ്റയ്ക്കിരിക്കാനൊന്നും തീരുമാനിച്ചിട്ടില്ല- കാജല്‍ തന്റെ നിലപാട് വ്യക്തമാക്കി.

പരിമിതിക്കുള്ളില്‍ നിന്ന് വന്നു

പ്രേമിക്കണം എന്നുണ്ട്, പക്ഷെ സമയമില്ല

പരമ്പരാഗതമായ നിലപാടുകളുള്ള കുടുംബത്തില്‍ നിന്നാണ് കാജല്‍ വെള്ളിത്തിരയിലേക്കെത്തുന്നത്. ആ പരിമിക്കുള്ളി നിന്ന് തന്നെ രക്ഷിതാക്കള്‍ തനിക്കും സഹോദരി നിഷ അഗര്‍വാളിനും ആവശ്യത്തിന് സ്വാതന്ത്രങ്ങള്‍ തന്നിട്ടുണ്ടെന്ന് നടി പറയുന്നു.

 സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിപ്പിച്ചത്

പ്രേമിക്കണം എന്നുണ്ട്, പക്ഷെ സമയമില്ല

മതാപിതാക്കളുടെ ചില കര്‍ശന നിലപാടുകളാണ് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രേരിപ്പിച്ചത്. ഒരു പരിധി എല്ലാ കാര്യങ്ങള്‍ക്കും അവര്‍ നിശ്ചയിച്ചിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്‌പേസും തന്നിരുന്നു. ഒന്നിനും നിര്‍ബന്ധിക്കാറില്ല.

സിനിമ യാദൃശ്ചികം

പ്രേമിക്കണം എന്നുണ്ട്, പക്ഷെ സമയമില്ല

മുംബൈയിലാണ് കാജലിന്റെ സ്വദേശം. ബിരുദ പഠനത്തിന് ശേഷം എം ബി എ യ്ക്ക് പോകാനായിരുന്നു ആഗ്രഹം. അഭിനയം വളരെ യാദൃശ്ചികമായാണ് ലഭിച്ചതെന്ന് കാജല്‍ പറഞ്ഞു.

സിനിമയെന്ന ലോകം

പ്രേമിക്കണം എന്നുണ്ട്, പക്ഷെ സമയമില്ല

വളരെ അത്ഭുതപ്പെടുത്തുന്ന ഒരു ലോകമായിരുന്നു സിനിമ സമ്മാനിച്ചത്. ആദ്യം ആശങ്കകളേറെയുണ്ടായിരുന്നു. തുടരണോ എന്ന ചിന്തയും. ആഗ്രഹിച്ചാലും ഇല്ലെങ്കിലും വളരെ കുറച്ചു പേര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണിതെന്ന് സിനിമാ രംഗത്തുള്ളവര്‍ പറഞ്ഞു തന്നു. പക്ഷേ, ഇന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും ഇതെന്റെ ജോലിയാണ്.

എന്റെ തീരുമാനങ്ങള്‍

പ്രേമിക്കണം എന്നുണ്ട്, പക്ഷെ സമയമില്ല

എനിക്ക് എന്റേതായ മൂല്യങ്ങളും തീരുമാനങ്ങളുമുണ്ട്. ലോകത്ത് എവിടെ പോയാലും അവ എന്നോടൊപ്പമുണ്ടാകും. കുഞ്ഞുനാള്‍ മുതലേ എഴുന്നേറ്റു നിന്നു സ്വന്തം അഭിപ്രായങ്ങള്‍ പറയാനാണ് രക്ഷിതാക്കള്‍ പഠിപ്പിച്ചത്. ബോളിവുഡ് എനിക്കു വേണ്ടി ഞാന്‍ തന്നെ ഉണ്ടാക്കിയ അവസരമാണെന്ന് പറയാന്‍ അതിനാല്‍ തന്നെ എനിക്ക് കഴിയും

കഥാപാത്രങ്ങളാണ് പ്രധാന്യം, ഭാഷയല്ല

പ്രേമിക്കണം എന്നുണ്ട്, പക്ഷെ സമയമില്ല

ബോളിവുഡ്, സൗത്ത് എന്നിങ്ങനെയുള്ള വേര്‍തിരിവുകളൊന്നും എനിക്കില്ല. രണ്ടിന്റെയും ഇടയില്‍ ബാലന്‍സ് ചെയ്തു പോകണം. ഏറ്റവും പ്രധാനപ്പെട്ട പരിഗണന നല്ല കഥാപാത്രങ്ങള്‍ക്കു തന്നെ.

 സിനിമയ്ക്ക് ഭാഷകളില്ല

പ്രേമിക്കണം എന്നുണ്ട്, പക്ഷെ സമയമില്ല

സിനിമ ഏതു ഭാഷയിലായാലും സിനിമ തന്നെയാണ്. അതു കൊണ്ടു തന്നെ അവ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. തെന്നിന്ത്യയെ ഞാന്‍ ഏറെ സ്‌നേഹിക്കുന്നു. ബോളിവുഡും പ്രിയപ്പെട്ടതു തന്നെ.

സൂര്യയും വിജയ് യും

പ്രേമിക്കണം എന്നുണ്ട്, പക്ഷെ സമയമില്ല

തമിഴ് സൂപ്പര്‍താരങ്ങളായ സൂര്യയെ കുറിച്ചും വിജയ് യെകുറിച്ചും ചോദിച്ചപ്പോള്‍ അവരെ കുറിച്ച് പറഞ്ഞാല്‍ തീരില്ലെന്നായിരുന്നു കാജലിന്റെ പ്രികരണം.

സൂര്യ അത്ഭുതപ്പെടുത്തി

പ്രേമിക്കണം എന്നുണ്ട്, പക്ഷെ സമയമില്ല

അത്ഭുതപ്പെടുത്തിയ വ്യക്തിയാണ് സൂര്യ. കൂടെ അഭിനയിക്കുന്നവരെ സഹായിക്കാന്‍ എപ്പോഴും സന്നദ്ധനാണ് അദ്ദേഹം. സൂര്യ ഷൂട്ടിനായി എത്ര മാത്രം പ്രയത്‌നിക്കുന്നു എന്ന കാര്യത്തില്‍ എപ്പോഴും അത്ഭുതം തോന്നാറുണ്ട്. മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന താരമാണ് അദ്ദേഹം.

വിജയ്യുടെ സ്വഭാവ മഹിമ

പ്രേമിക്കണം എന്നുണ്ട്, പക്ഷെ സമയമില്ല

സ്വഭാവിക മഹിമ കൊണ്ടാണ് വിജയ് ശ്രദ്ധിക്കപ്പെടുന്നതെന്നാണ് കാജല്‍ പറയുന്നത്. തുപ്പാക്കി, ജില്ല എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.

ദൈവത്തില്‍ വിശ്വസിക്കുന്നു

പ്രേമിക്കണം എന്നുണ്ട്, പക്ഷെ സമയമില്ല

വിജയിച്ചത് കഠിനാദ്ധ്വാനം കൊണ്ടാണ്. ദൈവത്തോടു എപ്പോഴും നന്ദി പറയുന്നു. ഒരാള്‍ എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് ദൈവമാണെന്ന് കാജല്‍ വിശ്വസിക്കുന്നു.

അഭിനയം മാറ്റി നിര്‍ത്തിയാല്‍ ഞാനൊന്നുമല്ല

പ്രേമിക്കണം എന്നുണ്ട്, പക്ഷെ സമയമില്ല

അഭിനയം ഇപ്പോള്‍ എന്നെ ത്രസിപ്പിക്കുന്നു. അതു മാറ്റി നിറുത്തിയാല്‍ ഞാന്‍ ഒന്നുമല്ലാതാകും. സമയമുല്ലെങ്കിലും വരുന്ന എല്ലാ നല്ല വേഷങ്ങളും ചെയ്യണമെന്നാണ് എനിക്ക് നടിയെന്നതിനേക്കാള്‍ മികച്ച നടിയെന്ന് അറിയപ്പെടാനാണ് എനിക്കിഷ്ടം- കാജല്‍ പറഞ്ഞു

യാത്രയാണ് ഏറെ ഇഷ്ടം

പ്രേമിക്കണം എന്നുണ്ട്, പക്ഷെ സമയമില്ല

യാത്ര ഏറ്റവും ആസ്വദിച്ച് ചെയ്യുന്ന ഒരാളാണ് ഞാന്‍. അതിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ എന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് എഴുതണമെന്ന് തോന്നി. ഒരു മാഗസിന്‍ അവ പ്രസിദ്ധീകരിക്കുകയും ചെയ്തു.

 നടിമാര്‍ക്കെന്തിന് ബിക്കിനി

പ്രേമിക്കണം എന്നുണ്ട്, പക്ഷെ സമയമില്ല

നടിമാര്‍ സിനിമയില്‍ ബിക്കിനിയില്‍ പ്രത്യക്ഷപ്പെടേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതു സിനിമയ്ക്ക് പ്രത്യേകിച്ചൊന്നും കൂടുതലായി നല്‍കുന്നില്ല. കഥയും തിരക്കഥയും ശക്തമാണെങ്കില്‍ നടിമാര്‍ ബിക്കിനിയില്‍ പ്രത്യക്ഷപ്പെടേണ്ട ആവശ്യമെന്താണ് എന്നാണ് കാജല്‍ ചോദിക്കുന്നത്.

ഗ്ലാമറിനോട് എതിര്‍പ്പില്ല

പ്രേമിക്കണം എന്നുണ്ട്, പക്ഷെ സമയമില്ല

ഗ്ലാമര്‍ വേഷങ്ങളോട് യാതൊരു വിധത്തിലുള്ള എതിര്‍പ്പുമില്ല. പക്ഷേ, ഗ്ലാമറിന്റെ ഏതറ്റം വരെ പോകാമെന്ന കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടുകളുണ്ടെന്നും നടി പറഞ്ഞു

സിനിമയില്‍ നിന്ന് പഠിച്ചത്.

പ്രേമിക്കണം എന്നുണ്ട്, പക്ഷെ സമയമില്ല

സിനിമയില്‍ നിന്ന് എന്ത് പഠിച്ചു എന്ന് ചോദിച്ചാല്‍ കാജല്‍ ആദ്യം പറയും സൈക്കള്‍ ഓടിക്കാന്‍ പഠിച്ചു എന്ന്. സ്‌കൂട്ടി കൈവിട്ടു ഓടിക്കാന്‍ പഠിച്ചു. മുമ്പ് മൃഗങ്ങളെ പേടിയായിരുന്നെങ്കിലും സിനിമയില്‍ വന്നതിന് ശേഷം അങ്ങനെ ഒന്നില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X