»   » ലാലേട്ടനെ കണ്ട സന്തോഷം പറഞ്ഞാല്‍ തീരൂല്ല എന്ന് അല്‍ഫോണ്‍സ് പുത്രന്‍

ലാലേട്ടനെ കണ്ട സന്തോഷം പറഞ്ഞാല്‍ തീരൂല്ല എന്ന് അല്‍ഫോണ്‍സ് പുത്രന്‍

Written By:
Subscribe to Filmibeat Malayalam

അങ്ങനെ പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന് മോഹന്‍ലാലിന്റെ പുതിയ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ഒപ്പം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എഡിറ്റ് ചെയ്തിരിയ്ക്കുന്നത് അല്‍ഫോണ്‍സ് പുത്രനാണ്.

മോഹന്‍ലാലിന് വേണ്ടി അല്‍ഫോണ്‍സ് പുത്രന്‍ പ്രിയദര്‍ശനൊപ്പം കൈ കോര്‍ക്കുന്നു!!


ഒപ്പത്തിന്റെ ട്രെയിലര്‍ നാളെ (ജൂലൈ 22) റിലീസ് ചെയ്യും. പ്രിയദര്‍ശനും മോഹന്‍ലാലിനുമൊപ്പം പ്രവൃത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു.


 alphonse-puthren-mohanlal

'ഒപ്പം സിനിമയുടെ ട്രെയിലര്‍ കട്ട് ചെയ്യാന്‍ തന്ന നല്ല മനസിനും അതു ഉള്‍കൊള്ളാന്‍ കഴിഞ്ഞ ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മാതാവിനും ഒരുപാട് നന്ദി. എന്നെ നിര്‍ദേശിച്ച രാജകൃഷ്ണന്‍ ചേട്ടനോടും നന്ദി.


ലാലേട്ടന്‍ അഭിനയിച്ച ക്ലിപ്പുകള്‍ ഉള്ളത് പോലെ കാണാന്‍ കിട്ടിയ അവസരം തന്ന പ്രിയന്‍ സാറിന് വീണ്ടും നന്ദി. ലാലേട്ടനെ കണ്ട സന്തോഷം പറഞ്ഞാല്‍ തീരൂല്ല. നന്ദി, ഒപ്പത്തില്‍ ഒപ്പം വിളിച്ചതിന്. ഒപ്പം സിനിമയില്‍ ഒപ്പം ഉണ്ടാവാന്‍ പറ്റി എന്ന സന്തോഷം എനിക്കും'- എന്ന് പറഞ്ഞുകൊണ്ടാണ് അല്‍ഫോണ്‍സിന്റെ പോസ്റ്റ്.


English summary
I have no words to express my happiness when i met Lalettan says Alphonse Puthran

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam