ആയുധത്തില്‍ വി.എസിനെ അനുകരിച്ചിട്ടില്ലെന്ന്‌ തിലകന്‍

By Staff

തിരുവനന്തപുരം: 'ആയുധം' എന്ന ചിത്രത്തിലെ മാധവന്‍ എന്ന കഥാപാത്രത്തിന്‌ ഒരു പിന്‍ബലം കിട്ടാനായി താന്‍ വിഎസ്‌ അച്യുതാനന്ദന്റെ ശൈലി ഉപയോഗിച്ചിട്ടുണ്ടെന്നും അനുകരിച്ച്‌ അദ്ദേഹത്തെ പരിഹസിച്ചിട്ടില്ലെന്നും പ്രശസ്‌ത നടന്‍ തലകന്‍.

ആയുധം എന്ന ചിത്രത്തിലെ വേഷത്തെക്കുറിച്ച്‌ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ സംവിധായകനായ എം.എ നിഷാദും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

വിഎസിനെയോ മറ്റാരെയെങ്കിലുമോ അനുകരിച്ച്‌ കാണിക്കാന്‍ ഞാനൊരു മിമിക്രിക്കാരനല്ല. മാധവന്‍ എന്ന വേഷം ചെയ്‌തപ്പോള്‍ എനിക്ക്‌ പെട്ടെന്ന്‌ ഓര്‍മ്മവന്നത്‌ വി.എസിനെയാണ്‌ എനിക്ക്‌ അദ്ദേഹത്തോട്‌ ബഹുമാനമുണ്ട്‌- അദ്ദേഹം പറഞ്ഞു.

വിഎസ്‌ പക്ഷക്കരനാണോയെന്ന്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ താന്‍ നല്ലവരുടെ പക്ഷക്കാരനാണെന്നായിരുന്നു തിലകന്റെ മറുപടി.

അവശനാണെന്ന്‌ പ്രചരിപ്പിച്ച്‌ തന്റെ അവസരങ്ങള്‍ തട്ടിത്തെറിപ്പിക്കുന്ന പാരകള്‍ ഇപ്പോഴും സജീവമാണ്‌. ഒരു ഒത്തുതീര്‍പ്പിനുള്ള ശ്രമത്തില്‍ തല്‍ക്കാലം വെടിനിറുത്തിയെന്നുമാത്രം. അല്ലാതെ ഞാന്‍ പൂര്‍ണമായി വെടിനിറുത്തിയിട്ടില്ല. എന്റെ കാനഡയാത്ര മുടക്കാനുള്ള ശ്രമത്തിലാണ്‌ അവരിപ്പോള്‍- അദ്ദേഹം ആരോപിച്ചു.

ക്ഷണിച്ചാല്‍മാത്രമേ അമ്മയുടെ മീറ്റിങില്‍ പങ്കെടുക്കുകയുള്ളു. ശിക്ഷ നല്‍കിയാല്‍ അതും ഏറ്റുവാങ്ങും. മാക്ടയിലെ പ്രശ്‌നങ്ങള്‍ തീരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കലാകാരന്മാര്‍ക്ക്‌ സംഘടന ദോഷമാണ്‌. മനസ്സമാധാനം കിട്ടുകയില്ല- തിലകന്‍ പറഞ്ഞു.

മാധവന്‍ എന്ന കഥാപാത്രം വി.എസ്‌ ആണെന്നും കുഞ്ഞച്ചന്‍ എന്ന കഥാപാത്രം പിസി ജോര്‍ജ്ജാണെന്നും പ്രേക്ഷകര്‍ക്ക്‌ തോന്നുന്നുണ്ടെങ്കില്‍ സംവിധായകനായി താന്‍ വിജയിച്ചതായി എം.എ നിഷാദ്‌ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X