പുതിയ ചിത്രങ്ങളൊന്നും ഏറ്റിട്ടില്ല: അമല പോള്‍
തമിഴ് സംവിധായകനായ എ എല്‍ വിജയ് യുമായുള്ള വിവാഹ ശേഷം അമല പോള്‍ സിനിമാഭിനയിത്തിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഒരുത്തരം കിട്ടിയിരുന്നില്ല. പലരും ഇതേ പറ്റി ചോദിച്ചെങ്കിലും ആണെന്നോ അല്ലെന്നോ നടിയുട്ട് തീര്‍ത്ത് പറഞ്ഞതുമില്ല.
വിവാഹത്തിന് മുമ്പ് കരാറൊപ്പിട്ട ചിത്രങ്ങളില്‍ ഒന്നൊന്നായി അഭിനയിച്ചുവരുന്നതേയുള്ളൂ. എന്തായാലും തുടര്‍ന്നഭിനയിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം വ്യക്തമാക്കിയില്ലെങ്കിലും ഇതുവരെ ഒരു സിനിമയിലും കരാറൊപ്പിട്ടിട്ടില്ലെന്ന് അമല പോള്‍ അറിയിച്ചു. തുടര്‍ന്ന് വായിക്കൂ...

പുതിയ ചിത്രങ്ങളൊന്നും ഏറ്റിട്ടില്ല: അമല പോള്‍
വിവാഹ ശേഷം പലരും അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്ന പ്രവണതയാണ് കണ്ടിട്ടുള്ളത്. പിന്നെ വിവാഹമോചനം നേടി വന്ന നടിമാര്‍ ഏറെയാണ്. എന്തായാലും അമല തുടര്‍ന്നഭിനയിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കിയിരുന്നില്ല.

പുതിയ ചിത്രങ്ങളൊന്നും ഏറ്റിട്ടില്ല: അമല പോള്‍
വിവാഹത്തിന് മുമ്പ് കരാറൊപ്പിട്ട രണ്ട് ചിത്രങ്ങള്‍ മാത്രമേ ഇപ്പോഴുള്ളൂവെന്നും പുതിയ ചിത്രങ്ങളിലൊന്നും കരാറൊപ്പിട്ടിട്ടില്ലെന്നും അമല പോള്‍ അറിയിച്ചു.

പുതിയ ചിത്രങ്ങളൊന്നും ഏറ്റിട്ടില്ല: അമല പോള്‍
നിവിന്‍ പോളി നായകനാകുന്ന മിലിയും മോഹന്‍ലാല്‍ നായകനാകുന്ന ലൈല ഒ ലൈല എന്നീ രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ കൈയ്യിലുള്ളത്.

പുതിയ ചിത്രങ്ങളൊന്നും ഏറ്റിട്ടില്ല: അമല പോള്‍
വിവാഹം തീരുമാനിച്ച ശേഷം 'വാസ്തു നീ വേണുക' എന്ന തെലുങ്ക് ചിത്രത്തില്‍ നിന്ന് അമല പിന്മാറിയിരുന്നു. പിന്നീട് ഈ സിനിമ വീണ്ടും തുടങ്ങുന്നതിന് വേണ്ടി നിര്‍മാതാവ് അമലയെ സമീപിച്ചെന്നും വാര്‍ത്തകളുണ്ടായി. എന്നാല്‍ അങ്ങനെ ഒരു സംഭവമില്ലെന്നാണ് അമല പറയുന്നത്. നിര്‍മാതാവ് വീണ്ടും വന്ന് തന്നെ കണ്ടിട്ടില്ല.

പുതിയ ചിത്രങ്ങളൊന്നും ഏറ്റിട്ടില്ല: അമല പോള്‍
തമിഴില്‍ ഇപ്പോള്‍ ധനുഷിനൊപ്പം അഭിനയിച്ച വേലയില്ല പട്ടധാരിയാണ് റിലീസായിരിക്കുന്നത്. നല്ല അഭിപ്രായങ്ങളാണ് ചിത്രത്തെ കുറിച്ച് പൊതുവെ കേള്‍ക്കുന്നത്. ബോക്‌സോഫീസില്‍ ചരിത്രം കുറിക്കുമെന്നാണ് സിനിമാ നിരീക്ഷകര്‍ പറയുന്നത്.


Click it and Unblock the Notifications