ഞാനൊരു മലയാള ചിത്രത്തിലും ഒപ്പിട്ടില്ല: ശ്രിയശരണ്‍
ഇപ്പോള്‍ തമിഴിനു പുറമെ തെലുങ്കിലും കന്നടയിലുമെല്ലാം തിളങ്ങി നില്‍ക്കുന്ന താരമാണ് ശ്രിയ ശരണ്‍. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച പോക്കിരി രാജ എന്ന ചിത്രത്തലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ച ശ്രിയ വീണ്ടും മറ്റൊരു ചിത്രവുമായി മലയാളക്കരയിലെത്തുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു ചിത്രത്തിന് താന്‍ കരാറൊപ്പിട്ടില്ലെന്നും പറഞ്ഞ് താരം രംഗത്തെത്തിയിരിക്കുകയാണ്.
മലയാളത്തിലേക്ക് വീണ്ടും വരുന്നെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ശ്രിയ ശരണ്‍ അറിയിച്ചു. കന്നടയിലും തെലുങ്കിലുമായെല്ലാമുള്ള മറ്റ് പ്രൊജക്ടുമായി താന്‍ തിരക്കിലണെന്നും മലയാളത്തില്‍ ഇപ്പോള്‍ അഭിനയിക്കാന്‍ സമയമില്ലെന്നുമാണ് ശ്രിയ പറയുന്നത്. പോക്കിരി രാജയെകൂടാതെ കാസനോവ എന്ന ചിത്രത്തിലൂടെയും ശ്രിയ മലയാളത്തില്‍ എത്തിയിരുന്നു.

ശ്രിയ ശരണും ആന്‍ഡ്രിയ ജെര്‍മിയയും ഒരുമിച്ചെത്തുന്നെന്നായിരുന്നു വാര്‍ത്തകള്‍. കെ ആര്‍ ഉണ്ണി സംവിധാനം ചെയ്യുന്ന 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി' എന്ന ചിത്രത്തിലൂടെയാണ് തമിഴ് സുന്ദരികള്‍ മത്സരിച്ചഭിനയിക്കാന്‍ മലയാളത്തിലെത്തുന്നതെന്നും ടി ആര്‍ പത്മനാഭനാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നതെന്നും വാര്‍ത്തകള്‍ പരന്നത് പെട്ടനാണ്. റെഡ്ഡിയാന്‍ കുടുംബത്തിന്റെ കഥയുമായാണ് ചിത്രമെത്തുന്നതെന്നായപ്പോള്‍ റിപ്പോര്‍ട്ടുകള്‍ക്ക് വിശ്വാസ്യത കൂടി.
ശ്രിയയെയും ആന്‍ഡ്രിയെയും കൂടാതെ പ്രകാശ് രാജ്, ശ്രീനിവാസന്‍, ലാല്‍, മധുപാല്‍, നെടുമുടി വേണു, സുമിന്‍ നായര്‍ തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രം തീര്‍ത്തും ഒരു കുടുംബ കഥയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനും മറ്റ് കാര്യങ്ങളെല്ലാ ഉള്‍പ്പെടുത്തിയാണ് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നത്.


Click it and Unblock the Notifications











