ഹൈക്കുവില്‍ അമല പോള്‍ സൂര്യയുടെ നായിക
സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്നപുതിയ ചിത്രത്തില്‍ അമല പോള്‍ നായിക. ഹൈക്കു എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇതാദ്യമായാണ് അമല സൂര്യയോടൊപ്പം അഭിനയിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തില്‍ താന്‍ വളരെ വ്യത്യസ്തമായ ലുക്കിലാണ് വരുന്നതെന്നും ഇതൊരു കുട്ടികളുടെ ചിത്രമാണെന്നും അമല പറഞ്ഞു.

ചിത്രത്തിന്റെ സംവിധായകന്‍ തന്റെ ഭര്‍ത്താവ് വിജയ്‌യുടെയും തന്റെയും അടുത്ത സുഹൃത്താണെന്നും താരം വ്യക്തമാക്കി. സന്ദേശം നല്‍കുന്ന സിനിമകള്‍ വല്ലപ്പോഴും മാത്രമാണ് വരാറുള്ളതെന്നും ഈ ചിത്രത്തിലെ വേഷം തനിക്കായി മാത്രം തയ്യാറാക്കിയതാണെന്നാണ് താന്‍ കരുതുന്നതെന്നും അമല കൂട്ടിച്ചേര്‍ത്തു.
സൂര്യ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിലി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശേഷമാണ് അമലാ പോള്‍ ഹൈക്കുവിനു വേണ്ടി കരാറൊപ്പിട്ടത്.


Click it and Unblock the Notifications











