»   » മമ്മൂട്ടി കഥ പോലും കേട്ടിട്ടില്ല, ഒരുറപ്പും തരാന്‍ കഴിയില്ല എന്ന് ജീത്തു ജോസഫ്

മമ്മൂട്ടി കഥ പോലും കേട്ടിട്ടില്ല, ഒരുറപ്പും തരാന്‍ കഴിയില്ല എന്ന് ജീത്തു ജോസഫ്

Written By:
Subscribe to Filmibeat Malayalam

ദൃശ്യം എന്ന ചിത്രം ജീത്തു ജോസഫ് ആദ്യം വച്ചു നീട്ടിയത് മമ്മൂട്ടിയ്ക്കായിരുന്നു എന്നും എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നം കാരണമാണ് മമ്മൂട്ടി അഭിനയിക്കാതിരുന്നത് എന്നും പ്രേക്ഷകര്‍ക്കൊക്കെ അറിയാവുന്ന കാര്യമാണ്.

അതിന് ശേഷം, ഇപ്പോള്‍ മമ്മൂട്ടിയും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു എന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതില്‍ അധികം പ്രതീക്ഷ വേണ്ട എന്നാണ് ജീത്തു ജോസഫ് പറയുന്നത്.

മമ്മൂട്ടി കഥ പോലും കേട്ടിട്ടില്ല, ഒരുറപ്പും തരാന്‍ കഴിയില്ല എന്ന് ജീത്തു ജോസഫ്

മമ്മൂട്ടിയെ നായകനാക്കി ജീത്തു ജോസഫ് പുതിയ ചിത്രം ചെയ്യുന്നു എന്നും ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക എന്നുമാണ് വാര്‍ത്തകള്‍ വന്നത്.

മമ്മൂട്ടി കഥ പോലും കേട്ടിട്ടില്ല, ഒരുറപ്പും തരാന്‍ കഴിയില്ല എന്ന് ജീത്തു ജോസഫ്

എന്നാല്‍ അതിലധികം പ്രതീക്ഷ വേണ്ട എന്നാണ് ജീത്തു ജോസഫിന്റെ പക്ഷം. സിനിമ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഞാന്‍ മമ്മൂട്ടിയെ കാണാനിരിക്കുന്നതേയുള്ളൂ എന്നും ഇതുവരെ അദ്ദേഹവുമായി ചര്‍ച്ച നടത്തിയിട്ടില്ല എന്നും സംവിധായകന്‍ പറഞ്ഞു.

മമ്മൂട്ടി കഥ പോലും കേട്ടിട്ടില്ല, ഒരുറപ്പും തരാന്‍ കഴിയില്ല എന്ന് ജീത്തു ജോസഫ്

മമ്മൂട്ടി കഥ പോലും കേള്‍ക്കാത്ത സാഹചര്യത്തില്‍ അദ്ദേഹവുമായുള്ള സിനിമയെ കുറിച്ച് യാതൊരു ഉറപ്പും നല്‍കാന്‍ കഴിയില്ല എന്ന് ജീത്തു പറയുന്നു

മമ്മൂട്ടി കഥ പോലും കേട്ടിട്ടില്ല, ഒരുറപ്പും തരാന്‍ കഴിയില്ല എന്ന് ജീത്തു ജോസഫ്

ജീത്തു ജോസഫ് സംവിധാനം ചെയ്ത്, മോഹന്‍ലാല്‍ അഭിനയിച്ച മലയാളത്തിലെ ഏറ്റവും വലിയ ബോക്‌സോഫീസ് വിജയ ചിത്രമായി മാറിയ ദൃശ്യം മമ്മൂട്ടിയ്ക്ക് വച്ചതായിരുന്നു. എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നത്തെ തുടര്‍ന്ന് മമ്മൂട്ടി പിന്മാറി. കഥയില്‍ മമ്മൂട്ടിയ്ക്ക് വിശ്വാസമുണ്ടായിരുന്നു എന്നും ചിത്രം വിജയിക്കും എന്ന് പറഞ്ഞിരുന്നു എന്നും പിന്നീട് ജീത്തു ജോസഫ് അറിയിച്ചിരുന്നു.

മമ്മൂട്ടി കഥ പോലും കേട്ടിട്ടില്ല, ഒരുറപ്പും തരാന്‍ കഴിയില്ല എന്ന് ജീത്തു ജോസഫ്

അതേ സമയം മമ്മൂട്ടിയുമായുള്ള ചിത്രത്തിന് എങ്ങനെയായാലും സമയമെടുക്കും. ഇപ്പോള്‍ പൃഥ്വിരാജിനെ നായകനാക്കിയുള്ള ഊഴം എന്ന ചിത്രത്തിന്റെ തിരക്കിലാണ് ജീത്തു. അത് കഴിഞ്ഞ് കാവ്യ മാധവനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള സ്ത്രീ പക്ഷ ചിത്രമാണ് ചെയ്യുന്നത്.

English summary
Rumours are rife that director Jeethu Joseph will team up with Mammootty for a movie that will also have Nayanthara in the lead. However, the director tells us that he's yet to have a discussion with Mammootty about the project.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam