twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഏക്തയുടെ നോട്ടീസ് കിട്ടിയില്ല: ജീത്തു ജോസഫ്

    By Lakshmi
    |

    മലയാളചിത്രം ദൃശ്യം കോപ്പിയടിയാണെന്ന് ആരോപിച്ച് ബോളിവുഡ് നിര്‍മ്മാതാവ് ഏക്ത കപൂര്‍ സംവിധായകന്‍ ജീത്തു ജോസഫിന് ലീഗല്‍ നോട്ടീസ് അയച്ചുവെന്ന വാര്‍ത്ത വന്നിട്ട് കുറച്ച് ദിവസങ്ങളായി. തെന്നിന്ത്യയിയിലെ മൂന്ന് ഭാഷകളിലും സൂപ്പര്‍ഹിറ്റാവുകയും ഇപ്പോള്‍ തമിഴിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ പോവുകയും ചെയ്യുന്ന ചിത്രത്തിനെതിരെ ഇത്തരമൊരു നീക്കമുണ്ടായത് വലിയ പ്രാധാന്യത്തോടെയാണ് തെന്നിന്ത്യന്‍ ചലച്ചിത്രലോകം നോക്കുന്നത്.

    എന്നാല്‍ തനിയ്ക്ക് ഇതുവരെ ആരില്‍ നിന്നും ഇക്കാര്യം കാണിച്ച് ലീഗല്‍ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് ജീത്തു ജോസഫ് പറയുന്നു. ജാപ്പനീസ് എഴുത്തുകാരനായ കീഗോ ഹിഗാഷിനോയുടെ ദി ഡിവോഷന്‍ ഓഫ് സസ്‌പെക്ട് എക്‌സ് എന്ന നോവലിന്റെ കഥയാണിതെന്നാണ് ഏക്ത വാദിയ്ക്കുന്നത്. ഈ നോവല്‍ ചലച്ചിത്രമാക്കാനുള്ള അവസകാശം താന്‍ സ്വന്തമാക്കിയതാണെന്നും ഏക്ത പറയുന്നു.

    jithu-joseph

    ഇതുവരെ നോട്ടീസ് കയ്യില്‍ക്കിട്ടാത്തതുകൊണ്ടുതന്നെ അതിലെ പ്രശ്‌നത്തോട് തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ജീത്തു. മാത്രമല്ല ദൃശ്യം റീമേക്ക് ചെയ്യാനുള്ള അവസകാശം താനൊരു നിര്‍മ്മാണ കമ്പനിയ്ക്ക് ഇതിനകം തന്നെ വിറ്റുകഴിഞ്ഞുവെന്നും ജീത്തു പറയുന്നു. തമിഴിലും ഹിന്ദിയിലും താന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുകയെന്നും ജീത്തു പറയുന്നു. ആദ്യം തമിഴ് റീമേക്കും, പിന്നീട് ഹിന്ദി റീമേക്കും ചെയ്യാനാണ് ജീത്തുവിന്റെ തീരുമാനം.

    English summary
    However, Jeethu Joseph clarifies that he does not wish to comment on the matter, since he hasn't received any legal communication from Ekta's camp
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X