twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മലയാളം എനിക്ക് ചേര്‍ന്ന സ്ഥലമാണെന്ന് തോന്നുന്നു'

    By Aswathi
    |

    ഫഹദ് ഫാസില്‍ നായകനായ 'മണിരത്‌നം' എന്ന ചിത്രം റിലീസായി. ആവറേജ് ചിത്രമെന്ന റിവ്യുകളും വന്നുതുടങ്ങി. ഓരോ കഥാപാത്രങ്ങളുടെയും അഭിനയം മുറിച്ചു പരിശോധിക്കുമ്പോള്‍ അതില്‍ ഒരു അയല്‍വീട്ടുകാരിയെ കണ്ടു, ആരതി

    തമിഴിലും തെലുങ്കിലും കന്നടയിലും തിരക്കുള്ള ഹാസ്യനടിയാണ് ആരതി. നോട്ട്ബുക്ക്, നക്ഷത്രകൂടാരം, നീലഗിരി തുടങ്ങി പന്ത്രണ്ടോളം സിനിമയിലൂടെ നേരത്തെയും ആരതി മലയാളത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ മണിരത്‌നത്തിലെ അഭിനയം വ്യത്യസ്തമായിരുന്നു.

    aarthi

    മലയാളം എനിക്ക് യോജിച്ച സ്ഥലമാണെന്നാണ് തോന്നുന്നതെന്ന് ആരതി അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഫഹദും നിവേദിത തോമസും പ്രധാന താരങ്ങളായി എത്തിയ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം തന്നെയാണ് ആരതിയ്ക്കും

    അനില്‍ നാരായണന്‍ സംവിധാനം ചെയ്ത ചിത്രം സെഞ്ച്വറി ഫിലീസിന്റെ നൂറാമത്തെ ചിത്രമെന്ന പ്രത്യേകതയോടെയാണ് തിയേറ്ററിലെത്തിയത്. ഫഹദിന്റെ വിവാഹത്തിരക്കിനിടിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ഷൂട്ടിങിനിടെ ഫഹദിന് പരിക്കേറ്റതും വാര്‍ത്തയായിരുന്നു.

    English summary
    Aarathi, a busy comedian in Tamil, Telugu and Kannada, is back in Mollywood with the Fahadh Faasil starrer. In a recent interview, the actress said that she is a Malayalai and hopes to fit into the film industry here after Money Ratnam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X