ഞാന്‍ വിനീത് ശ്രീനിവാസനെ ഉപദ്രവിച്ചു എന്ന് നിക്കി
മലയാളത്തിന്റെ സ്വന്തം നടിയായി മാറിക്കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍ ബാംഗ്ലൂര്‍ക്കാരി നിക്കി ഗല്‍റാനിയും. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച വിജയം നേടിയ നിക്കി ഒറ്റ വര്‍ഷം കൊണ്ട് മലയാളി പ്രേക്ഷകരെ കൈയ്യടക്കി. ഇപ്പോള്‍ ഒരുപിടി നല്ല മലയാള സിനിമകള്‍ നിക്കിയുടെ കൈയ്യിലുണ്ട്.
ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെ ബഹുമുഖ പ്രതിഭ വിനീത് ശ്രീനിവാസനൊപ്പം അഭിനയിക്കാനും നിക്കിയ്ക്ക് ഒരുവസരം ലഭിച്ചു. ചിത്രത്തില്‍ നായികയാണെങ്കിലും വിനീതിന്റെ സഹോദരിയുടെ വേഷമാണ് നിക്കിയ്ക്ക്.

വിനീത് വളരെ ശാന്തനും എന്നാല്‍ കുട്ടിത്തം മാറാത്ത ആളുമാണെന്നാണ് നിക്കി പറയുന്നത്. വളരെ സയലന്റാണ്. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ സംസാരിച്ച് ഉപദ്രവിച്ചു എന്ന് നിക്കി പറയുന്നു.
ദിലീപിനൊപ്പം അഭിനയിച്ച ഇവന്‍ മര്യാദ രാമന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നിക്കി പൂര്‍ത്തിയാക്കി. സുരേഷ് ഗോപിയ്‌ക്കൊപ്പം രുദ്രസിംഹാസനം എന്ന ചിത്രത്തിലാണ് ഇപ്പോള്‍ നിക്കി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷിബു ഗംഗാധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications











