»   » എനിക്ക് എല്ലാം അറിയാം, ചീത്ത വാക്ക് പറയാനും അറിയാം എന്ന് മഞ്ജിമ മോഹന്‍

എനിക്ക് എല്ലാം അറിയാം, ചീത്ത വാക്ക് പറയാനും അറിയാം എന്ന് മഞ്ജിമ മോഹന്‍

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളം വിട്ട് ഇപ്പോള്‍ തമിഴില്‍ തിളങ്ങുകയാണ് മഞ്ജിമ മോഹന്‍. അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രത്തിന് ശേഷം വിക്രം പ്രഭുവിനൊപ്പം ചെയ്ത ശത്രിയന്‍ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

നായികയുടെ നഗ്നത കാണാനാണോ ആളുകള്‍ തിയേറ്ററില്‍ വരുന്നത്, മഞ്ജിമയ്ക്ക് എന്തോ പണി കിട്ടിയിട്ടുണ്ട് !

തമിഴ് കേട്ടാല്‍ നന്നായി മനസ്സിലാകുമെങ്കിലും ഒഴുക്കോടെ പറയാന്‍ സാധിക്കാത്തതാണ് ഇപ്പോള്‍ മഞ്ജിമയുടെ പ്രശ്‌നം. ചീത്ത വാക്ക് ഉള്‍പ്പടെ തനിക്ക് എല്ലാം അറിയാം എന്ന് ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മഞ്ജിമ പറഞ്ഞു

തിരിച്ചി പെണ്‍കുട്ടിയായപ്പോള്‍

അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രത്തില്‍ ഒരു സിറ്റി പെണ്‍കുട്ടിയായി അഭിനയിച്ചതിന് ശേഷം, ശത്രിയനില്‍ തീര്‍ത്തും വ്യത്യസ്തമായ തിരിച്ചി പെണ്‍കുട്ടിയെയാണ് അവതരിപ്പിയ്ക്കുന്നത്. കണ്ണാടിയില്‍ എന്റെ മുഖം കണ്ടപ്പോള്‍ എനിക്ക് തന്നെ വല്ലാതെയായി. പക്ഷെ പിന്നീടത് പഴകിപ്പോയി. തിരിച്ചിയിലെ ചൂടും സിനിമയിലെ തമിഴ് സംഭാഷണവുമാണ് ഏറ്റവും പ്രയാസമായി തോന്നിയത് എന്ന് മഞ്ജിമ പറഞ്ഞു.

ലിപ്‌സിങ് കഷ്ടപ്പെട്ടായാലും ചെയ്യും

ഡബ്ബ് ചെയ്യുമ്പോള്‍ ലിപ്‌സിങ് യോജിച്ചില്ലെങ്കില്‍ അത് വല്ലാത്ത അരോചകമായി തോന്നും. എത്ര കഷ്ടപ്പെട്ടായാലും ലിപ്‌സിങ് മാച്ച് ചെയ്യണം എന്ന് അച്ഛന്‍ പറഞ്ഞു തരാറുണ്ട്. ഷൂട്ട് തുടങ്ങുന്നതിന് മുന്‍പേ ഡയലോഗ് കിട്ടും. ഓരോ ലൈനും ഇരുന്ന് കൃത്യമായി പഠിച്ചതിന് ശേഷമാണ് ടേക്കിന് പോകുന്നത്.

ചിമ്പു നല്‍കിയ ഉപദേശം

ഒന്നും സീരിസായി എടുക്കരുത് എന്ന് ചിമ്പു പറഞ്ഞത് ഞാനെന്നും ഓര്‍ക്കും. അമിതമായി ഒന്നും നടക്കണം എന്ന് ആഗ്രഹിക്കരുത്. അല്ലാതെ വരുമ്പോള്‍ നമുക്ക് നിരാശ തോന്നും. എല്ലാം അതിന്റെ ഒഴുക്കില്‍ സംഭവിക്കട്ടെ എന്ന് ചിമ്പു പറയും. തമിഴില്‍ ഇഷ്ട നടന്‍ ധനുഷാണ്. അനുഷ്‌ക ഷെട്ടിയെയും തൃഷയെയും വളരെ ഇഷ്ടമാണെന്നും മഞ്ജിമ പറഞ്ഞു.

തടിയെ കുറിച്ച് പറയുമ്പോള്‍

ഞാന്‍ നന്നായി ഭക്ഷണം കഴിക്കും. ആദ്യമൊക്കെ കഴിക്കാന്‍ വേണ്ടി കഴിക്കുന്നതായിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല. ചില സംവിധായകര്‍ക്ക് തടി പ്രശ്‌നമല്ല. എന്നാല്‍ ചില സംവിധായകര്‍ തടി കുറയ്ക്കാന്‍ ആവശ്യപ്പെടും. കഥാപാത്രം ആവശ്യപ്പെട്ടാല്‍ എത്ര തടി കൂട്ടാനും കുറയ്ക്കാനും ഞാന്‍ തയ്യാറാണ്.

ഞാനായി ഇരുന്നാല്‍ മതി

ആരെ പോലെയും ആകണം എന്നാഗ്രിക്കുന്നില്ല. ആരുടെയും സ്ഥാനം എനിക്ക് തട്ടിയെടുക്കേണ്ട. എനിക്ക് ഞാനായി ഇരുന്നാല്‍ മതി. എന്റേതായ ഒരു വ്യക്തിത്വം ഉണ്ടാക്കി എടുക്കാനാണ് ആഗ്രഹം- മഞ്ജിമ പറഞ്ഞു.

English summary
'I know everything including Bad Words' - Manjima Mohan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam