For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫഹദിന് വട്ടാണെന്ന് നേരത്തെ അറിയാമായിരുന്നു!! ആഗ്രഹം വെളിപ്പെടുത്തി ഷെയിന്‍ നിഗം

  |

  അന്താരാഷ്ട്ര ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ കുട്ടികളോടൊപ്പം ആഘോഷമാക്കി നടൻ ഷെയിൻ നിഗം. മേളയുടെ ഭാഗമായി നടന്ന മീറ്റ് ദ ആർട്ടിസ്റ്റ് എന്ന പരിപാടിയിലാണ് താരം പങ്കെടുത്തത്. മുൻകൂർ ജാമ്യം എടുത്ത ശേഷമായിരുന്നു സദസ്സിൽ നിന്നു വന്ന കുഞ്ഞ് ചോദ്യത്തിന് താരം ഉത്തരം നൽകിയത്. കടുത്ത ചോദ്യമൊന്നും ചോദിക്കല്ലേ നോമ്പ് കാലമാണ് ചെറിയ രീതിയിൽ ഡാൻസും സെൽ ഫിയും എടുക്കാം എന്നു പറഞ്ഞു കൊണ്ടായിരുന്നു താരത്തിന്റെ തുടക്കം. ‌‌ അടുത്തിടെ പുറത്തിറങ്ങിയ ഷെയിന്റെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. കുഞ്ഞുങ്ങൾക്ക് അറിയേണ്ടിയിരുന്നത് അതിലെ ഫഹദിനെ കുറിച്ചായിരുന്നു.

  ആദ്യം വിഷാദ രോഗത്തെ കുറിച്ച്.. ഇപ്പോൾ ഗർഭകാലം... നിറവയറുമായി നീന്തിത്തുടിച്ച് നടി സമീറ റെഡ്ഡി..!! കൂടെ അമ്മയാകൻ പോകുന്നവർക്കൊരു ഉപദേശവും....

  കുമ്പളങ്ങിയിൽ ഫഹദിന് വട്ടാണെന്ന് അറിഞ്ഞപ്പോൾ എന്താണ് തോന്നിയതെന്ന് ചോദിച്ച ചോദ്യത്തിന് അത് എനിയ്ക്ക് നേരത്തെ അറിയാമായിരുന്നു എന്ന് സ്വരസിദ്ധമായ ശൈലിയിൽ മറുപടി നൽകി. പിന്നീട് സിനിമ പ്രവേശനത്തെ കുറിച്ചും താരം മനസ്സ് തുറക്കുകയായിരുന്നു. ബാല താരമായി എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ഷെയിൻ. സിനിമ നടൻ എന്നതിലുപരി മറ്റൊരു ആഗ്രഹവും താരം പങ്കുവെച്ചിട്ടുണ്ട്.

  ട്രോളന്മാർ ട്രോളിക്കോട്ടേ...!! മെറ്റ് ഗാലയിൽ ചോളി കെ പീച്ചേ ക്യാ ഹേ പാടി പ്രിയങ്ക... വീഡിയോ

   അതി ജീവിനം വെല്ലുവിളിയായി മാറി

  അതി ജീവിനം വെല്ലുവിളിയായി മാറി

  വെറുതെ സിനിമകളിൽ അഭിനയിക്കാൻ താൽ പര്യമില്ലെന്നു ഷെയ്ൻ മേളയിൽ പറഞ്ഞു. എപ്പോഴും നിലപാടുകളുള്ള ചിത്രങ്ങളുടെ ഭാഗമാകാനാണ് ആഗ്രഹിക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞപ്പോൾ അവസരങ്ങൾ കിട്ടിത്തുടങ്ങി. എന്നാൽ ഇപ്പോൾ അതിജീവനം വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും ഷെയിൻ പറഞ്ഞു.

   ക്യാമറയ്ക്ക് പിന്നിൽ നിൽക്കാൻ ഇഷ്ടം

  ക്യാമറയ്ക്ക് പിന്നിൽ നിൽക്കാൻ ഇഷ്ടം

  ക്യാമറയ്ക്ക് മുന്നിൽ ഷെയിൻ തിളങ്ങി നിൽക്കുമ്പോൾ മറ്റൊരു ആഗ്രഹത്തെ കുറിച്ചും താരം വെളിപ്പെടുത്തുകയാണ്. ക്യാമറയുടെ പിന്നിൽ നിൽക്കാനുളള ആഗ്രഹം. ഇതിനായി സുഹൃത്തുക്കളെ വെച്ച് ഷോർട്ട് ഫിലിമും മറ്റും ചെയ്തിരുന്നു. ക്യാമറമാനോ സംവിധായകനോ ആകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും ഷെയിൻ തുറന്നു പറഞ്ഞു. യുവാതാരങ്ങളിൽ വെള്ളിത്തിരയിൽ കത്തി നിൽക്കുന്ന താരമാണ് ഷെയിൻ നിഗം.

   തുടക്കം പൃഥ്വിരാജിലൂടെ

  തുടക്കം പൃഥ്വിരാജിലൂടെ

  റിയാലിറ്റി ഷോകളിലൂടേയും സീരിയലിലൂടേയുമാണ് സിനിമയിൽ എത്തുന്നത് . പൃഥ്വിരാജ് ചിത്രമായ താന്തോന്നി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നത്. അദ്ദേഹത്തിന്റെ കുട്ടിക്കാലമായിരുന്നു അവതരിപ്പിച്ചിരുന്നത്. പിന്നീട് അൻവറിലും പൃഥ്വിയുടെ കുട്ടിക്കാലം അഭിനയിക്കാൻ അവസരം ലഭിച്ചു.

   സൗബിനിൻ ഷാഹിർ

  സൗബിനിൻ ഷാഹിർ

  ഷെയിൻ ചെയ്ത കഥാപാത്രത്തിൽ ആദ്യം ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു അന്നയും റസൂലുംഎന്ന ചിത്രത്തിലേത്. ആ ചിത്രമായിരുന്നു താരത്തിന് കരിയറിൽ ബ്രേക്ക് നൽകിയ ചിത്രം. ഈ സിനിമയിൽ എത്തിയത് നടൻ സൗബിനിലൂടെയായിരുന്നു. അന്ന് ആ സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു സൗബിൻ. അദ്ദേഹമാണ് ആ സിനിമയിലേയ്ക്ക് തന്നെ വിളിച്ചതെന്നും ഷെയിൻ പറഞ്ഞു. അതോടു കൂടി അഭിനയത്തിൽ കൂടുതൽ സജീവമായി. അതിനു മുൻപ് സപ്ലിമെന്ററി പരീക്ഷകളൊക്കെ എഴുതി അടിച്ചു പൊളിച്ചു നടക്കുകയായിരുന്നുവെന്നും താരം കുഞ്ഞുങ്ങളോട് പറഞ്ഞു.

   അകത്ത് നോക്കുമ്പോഴുളള സിനിമ

  അകത്ത് നോക്കുമ്പോഴുളള സിനിമ

  സിനിമ പുറത്തു നിന്ന് നോക്കുമ്പോൾ ഗ്യാലറിയിൽ ഇരുന്ന് കളികാണുന്നത് പോലെയാണ്. ക്യാമറയ്തക്ക് മുന്നിൽ എത്തുമ്പോഴാണ് യഥാർഥ്യമെന്താണെന്ന് മനസ്സിലാകുന്നത്. സിനിമയിൽ നിന്ന് പുതിയ പല അനുഭവങ്ങളും കിട്ടുമെന്ന് ഷെയിൻ പറഞ്ഞു.

   മിമിക്രി ‌

  മിമിക്രി ‌

  പ്രേക്ഷകരുടെ പ്രിയപ്പെട്ട കലാകാരനാണ് അബി. സിനിമയിലും മിമിക്രി വേദികളിലും ഒരു പോലെ തിളങ്ങി നിന്നിരുന്ന താരമായിരുന്നു അബി. അച്ഛനേയും അമ്മയേയും പിന്തുടർന്ന് മക്കൾ സിനിമയിൽ എത്താറുണ്ട്. മിമിക്രി വേദികളിൽ കയ്യടി നേടിയിരുന്ന കലാകാരനായ അബി. എന്നാൽ എന്തുകൊണ്ട് അച്ഛനെ പോലെ മിമിക്രി തിരഞ്ഞെടുത്തില്ല എന്നുള്ള ചോദ്യത്തിന് നിങ്ങളെ പോലെ മിമിക്രി കാണാനും ആസ്വദിക്കാനുമാണ് ഇഷ്ടമെന്ന് പറഞ്ഞു. ഷാജി എന്‍ കരുണിന്റെ ഓളില്‍ അഭിനയിച്ചത് വലിയ കാര്യമായി കാണുന്നു. ഒരുപാട് ഫാന്റസികളുള്ള സിനിമയാണതെന്നും താരം പറഞ്ഞു.

  English summary
  i know shammi is mental says shaine nigam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X