»   » എന്റെ ഭാഗത്ത് നിന്ന് എല്ലാവരും എന്ത് പ്രതീക്ഷിക്കുന്നുവെന്ന് എനിക്കറിയാം

എന്റെ ഭാഗത്ത് നിന്ന് എല്ലാവരും എന്ത് പ്രതീക്ഷിക്കുന്നുവെന്ന് എനിക്കറിയാം

Posted By:
Subscribe to Filmibeat Malayalam

ദിലീപിന്റെ ടു കണ്‍ട്രീസ് ഇപ്പോഴും തിയേറ്ററുകളില്‍ തകര്‍ത്ത് ഓടുകയാണ്. ഒരു ദിലീപ് ചിത്രത്തിന് നാളുകള്‍ക്ക് ശേഷമാണ് ഇത്രയും മികച്ച പ്രതികരണം ലഭിക്കുന്നത്. നിലവാരമില്ലാത്ത തമാശകള്‍ ചെയ്ത് പ്രേക്ഷകരെ ദിലീപ് വെറുപ്പിക്കുകയാണെന്നായിരുന്നു ഇതുവരെയുള്ള സംസാരം. പക്ഷേ ടു കണ്‍ട്രീസിന്റെ വിജയത്തോടെ ദിലീപിനെ കളിയാക്കുന്നതിലും കുറവ് വന്നിട്ടുണ്ട്.

എന്നാല്‍ പ്രേക്ഷകര്‍ എന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നത് എന്താണെന്ന് തനിക്കറിയാമെന്ന് ദിലീപ് പറയുന്നു. പലരും തന്നോട് പറഞ്ഞിട്ടുണ്ട്. തമാശകള്‍ ഒഴിവാക്കി റിയലിസ്റ്റികായ വേഷങ്ങള്‍ ചെയ്തു കൂടെ എന്ന്. അതുക്കൊണ്ട് തന്നെയാണ് ഇപ്പോള്‍ പുതിയ തീരുമാനങ്ങളെടുത്തിരിക്കുന്നതെന്ന് ദിലീപ് പറയുന്നു. തുടര്‍ന്ന് വായിക്കൂ..

എന്റെ ഭാഗത്ത് നിന്ന് എല്ലാവരും എന്ത് പ്രതീക്ഷിക്കുന്നുവെന്ന് എനിക്കറിയാം

മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിന് ശേഷം ദിലീപും ഷാഫിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടു കണ്‍ട്രീസ്. മികച്ച പ്രതികരണത്തോടെ ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്.

എന്റെ ഭാഗത്ത് നിന്ന് എല്ലാവരും എന്ത് പ്രതീക്ഷിക്കുന്നുവെന്ന് എനിക്കറിയാം

ടു കണ്‍ട്രീസിന്റെ വിജയത്തിലൂടെ പ്രേക്ഷകര്‍ എന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്ന ചിത്രങ്ങള്‍ എങ്ങനെയുള്ളതാണെന്ന് തനിക്ക് മനസിലായി. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

എന്റെ ഭാഗത്ത് നിന്ന് എല്ലാവരും എന്ത് പ്രതീക്ഷിക്കുന്നുവെന്ന് എനിക്കറിയാം

ഇടവേളയ്ക്ക് ശേഷം സിദ്ദിഖ്-ലാല്‍ ഒന്നിക്കുന്ന കിങ് ലയര്‍ എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്നത്.

എന്റെ ഭാഗത്ത് നിന്ന് എല്ലാവരും എന്ത് പ്രതീക്ഷിക്കുന്നുവെന്ന് എനിക്കറിയാം

പ്രേമം നായിക മഡോണ സെബാസ്റ്റിനാണ് ചിത്രത്തില്‍ നായിക. ടു കണ്‍ട്രീസിന്റെ വിജയ ശേഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രം കൂടിയാണ് കിങ് ലയര്‍.

English summary
I know what audience want from me now,says actor dileep.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam