സുശീല പറഞ്ഞപ്പോള്‍ ചിരിച്ചു, ഷറപ്പോവ പറഞ്ഞപ്പോള്‍ തെറി
സച്ചിന്റെയും ക്രിക്കറ്റിന്റെയും കടുത്ത ആരാധകനായ രമേശ് (നിവിന്‍ പോളി) വിവാഹം കഴിഞ്ഞ് ആദ്യ രാത്രിയില്‍ തന്നെ ഭാര്യയുടെ ചോദ്യം കേട്ട് തീര്‍ത്തും നിസ്സഹാനയായി പോയി. സച്ചിന്റെ ഫോട്ടോ കാണിച്ച് സുശീല (സൃന്ദ അഷബ്) ആരാ ചേട്ടാ ഇതെന്ന് ചോദിച്ചപ്പോള്‍ തിയേറ്ററില്‍ കൂട്ട ചിരിയായിരുന്നു. അതേ ചോദ്യം ഉത്തരമായി ടെന്നീസ് ഗ്ലാമര്‍ താരം മരിയ ഷറപ്പോവ പറഞ്ഞപ്പോള്‍ തെറിയുടെ പൂരം.
സുശീല പറഞ്ഞതു തന്നെയല്ല ഷറപ്പോവയും പറഞ്ഞത്. പക്ഷെ ഒരേ ഒരു വലിയ വ്യത്യാസം മാത്രം, ഒന്നു സിനിമയും മറ്റൊന്ന് ജീവിതവും. ഷറപ്പോവ സച്ചിനെ അറിയില്ല എന്ന് പറഞ്ഞപ്പോള്‍ ലോകത്ത് സച്ചിനെ അറിയില്ല എന്ന് പറഞ്ഞു കേള്‍ക്കുന്ന രണ്ടാമത്തെ ആളായിരുന്നു ലോകപ്രശസ്ത കായികതാരമായ അവര്‍. പക്ഷെ സിനിമയിലെ സുശീല എന്ന സൃന്ദ അഷബ് സച്ചിന്റെ കടുത്ത ആരാധികയാണ്.

സിനിമ റിലീസ് ചെയ്തപ്പോള്‍ തന്നെ തൊട്ടടുത്ത അഭിമുഖത്തില്‍ പറഞ്ഞ കാര്യം കഴിഞ്ഞ ദിവസങ്ങളില്‍ ഷറപ്പോവയെ ഫേസ്ബുക്ക് ലോകവും സച്ചിന്‍ ആരാധകരും വലിച്ചു കീറുമ്പോള്‍ സൃന്ദ വീണ്ടും ആവര്‍ത്തിച്ചു. സുശീലയ്ക്ക് അറിയില്ലായിരിക്കാം. പക്ഷെ, എനിക്ക് സച്ചിനെ അറിയാം. ചിത്രത്തില്‍ നിവിന്‍ പോളിയ്ക്ക് രമേശ് എന്ന പേര് നിര്‍ദ്ദേശിച്ചത് തന്നെ ഞാനാണ്. അതും സച്ചിന്‍ രമേശ് ടെന്‍ണ്ടുല്‍ക്കര്‍ എന്ന പേരിലെ രമേശ്- സൃന്ദ പറഞ്ഞു.
എന്തായാലും ഷറപ്പോവ പറഞ്ഞതിനോട് പ്രതികരിക്കാനൊന്നും താനില്ല. പക്ഷെ അവരോട് നടിയ്ക്ക് വലിയ ഇഷ്ടം തോന്നുന്നു. മറ്റൊന്നും കൊണ്ടല്ല, 1983 റിലീസ് ചെയ്ത് ആറ് മാസം കഴിഞ്ഞിട്ടും സുശീല എന്ന കഥാപാത്രത്തെ ജനങ്ങള്‍ ഓര്‍ത്തിരിക്കുന്നുണ്ട് എന്ന തിരിച്ചറിവാണ് ഈ സന്തോഷത്തിന് കാരണം. മാത്രമല്ല സുശീലയെ ആളുകള്‍ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്ന് ഷറപ്പോവയെ തെറിവിളിച്ചുകൊണ്ടുള്ള കമന്റ് വായിക്കുമ്പോള്‍ മനസ്സിലാവുന്നുവെന്നും സൃന്ദ അഷബ് പറഞ്ഞു


Click it and Unblock the Notifications











