തുടക്കത്തില്‍ തെറ്റുകള്‍ ഒരുപാട് സംഭവിച്ചു: മീര നന്ദന്‍

By Aswathi

മലയാളത്തിനെന്നപോലെ മീര നന്ദന് തമിഴിലും തെലുങ്കിലും നല്ല മാര്‍ക്കറ്റുണ്ട്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മീര വീണ്ടും തമിഴകത്തേയ്ക്ക് തിരിക്കുകയാണ്. ശരത്ത് കുമാറിന്റെ നായികയായി പക്ക ഒരു ഗ്രാമീണ പെണ്‍കുട്ടിയെയാണ് മീര അവതരിപ്പിക്കുന്നത്.

ടൈപ്പ്കാസ്റ്റാകാന്‍ മീരയ്ക്ക് താത്പര്യമില്ല. അതുകൊണ്ട് തന്നെ വ്യത്യസ്തമായ വേഷങ്ങളാണ് ഇപ്പോള്‍ നോക്കുന്നത്. ഫിലീം കരിയറിന്റെ തുടക്കത്തെ അപേക്ഷിച്ച ഇപ്പോള്‍ സിനിമകള്‍ എങ്ങിനെ തിരഞ്ഞെടുക്കാം എന്ന് മീര പഠിച്ചിരിക്കുന്നുവത്രെ. കരിയറിന്റ തുടക്കത്തില്‍ ഒരുപാട് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ സിനിമകള്‍ തിരഞ്ഞെടുക്കാന്‍ പഠിച്ചു- മീര പറഞ്ഞു.

റിയാലിറ്റി ഷോയലൂടെ

തുടക്കത്തില്‍ തെറ്റുകള്‍ ഒരുപാട് സംഭവിച്ചു: മീര നന്ദന്‍

ഏഷ്യനെറ്റിലെ ഐഡിയാ സ്റ്റാര്‍സിംഗറിന് മത്സരിക്കാന്‍ ഓഡീഷനെത്തിയതാണ് മീര. എന്നാല്‍ മത്സരത്തിന് സെലക്ഷന്‍ കിട്ടിയില്ലെങ്കിലും കരിയറില്‍ തുടക്കം കിട്ടി. അമൃത ടിവിയിലും ജീവന്‍ ടിവിയിലും ആങ്കറിങ് ചെയ്തുകൊണ്ട് മീര ക്യാമറയ്ക്ക് മുന്നിലെത്തി

മുല്ലയിലൂടെ തുടക്കം

തുടക്കത്തില്‍ തെറ്റുകള്‍ ഒരുപാട് സംഭവിച്ചു: മീര നന്ദന്‍

മുല്ലയിലൂടെ തുടക്കം

പുതിയമുഖം കിട്ടിയത്

തുടക്കത്തില്‍ തെറ്റുകള്‍ ഒരുപാട് സംഭവിച്ചു: മീര നന്ദന്‍

പുതിയ മുഖത്തില്‍ ചെയ്ത ശ്രീദേവി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അമ്മയുടെ മികച്ച സഹനടിയിക്കുള്ള പുരസ്‌കാരം ലഭിച്ചത് ഈ ചിത്രത്തിലൂടെയാണ്. പൃഥ്വിരാജ്, പ്രിയാമണി, ബാല തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.

 തമിഴകത്തേയ്ക്ക്

തുടക്കത്തില്‍ തെറ്റുകള്‍ ഒരുപാട് സംഭവിച്ചു: മീര നന്ദന്‍

'വാത്മീകി' എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് അയ്യന്നൂര്‍, കാതലുക്ക് മരണമില്ലൈ, സൂര്യ നഗരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

തെലുങ്കില്‍

തുടക്കത്തില്‍ തെറ്റുകള്‍ ഒരുപാട് സംഭവിച്ചു: മീര നന്ദന്‍

'ജയ് ബോലോ തെലുങ്കാന' എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്കില്‍ തുടക്കം. ഇപ്പോള്‍ 'ഫോര്‍ത്ത് ഡിഗ്രി'എന്ന ചിത്രം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.

കന്നടയിലും

തുടക്കത്തില്‍ തെറ്റുകള്‍ ഒരുപാട് സംഭവിച്ചു: മീര നന്ദന്‍

തെലുങ്കിനും തമിഴിനും പുറമെ കന്നടയിലും മീര സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 'കരോട്പതി' എന്ന ചിത്രത്തില്‍ തുടങ്ങിയ നടി 'നാനു നം ഹുഡുഗി' എന്ന ചിത്രം ചെയ്തുകൊണ്ടിരിക്കുകയാണ്

മലയാളത്തിലെ മറ്റ് ചിത്രങ്ങള്‍

തുടക്കത്തില്‍ തെറ്റുകള്‍ ഒരുപാട് സംഭവിച്ചു: മീര നന്ദന്‍

പുള്ളിമാന്‍, ഒരിടത്തൊരു പോസ്റ്റ്മാന്‍, സീനിയേഴ്‌സ്, മല്ലു സിംഗ്, മദിരാശി, ലോക്പാല്‍, ആട്ടകഥ, കടല്‍ കടന്നൊരു മാത്തുകുട്ടി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയവും ശ്രദ്ധേയമായിരുന്നു.

പാട്ടിലും ശ്രദ്ധ

തുടക്കത്തില്‍ തെറ്റുകള്‍ ഒരുപാട് സംഭവിച്ചു: മീര നന്ദന്‍

ആദ്യത്തെ റിയാലിറ്റി ഷോയില്‍ ഭാഗ്യം തെളിഞ്ഞില്ലെങ്കിലും മീര ഇപ്പോള്‍ പാടാറുണ്ട്. സ്റ്റേജ് ഷോകളിലാണ് അധികവും. അടുത്തിടെ ഒരു സിനിമയിലും മീര പാടിയിട്ടുണ്ട്

പുതിയ ചിത്രങ്ങള്‍

തുടക്കത്തില്‍ തെറ്റുകള്‍ ഒരുപാട് സംഭവിച്ചു: മീര നന്ദന്‍

ഒരു തമിഴ്, ഒരു കന്നഡ, ഒരു തെലുങ്ക് എന്നിവയ്ക്ക് പുറമെ മൂന്ന് മലയാളം സിനിമകളും ഇപ്പോള്‍ മീരയുടെ കയ്യിലുണ്ട്. കാറ്റും മഴയും, അപ്പോത്തിക്കീരി, എന്ന് സ്വന്തം എലഞ്ഞിക്കാവ് പിഒ എന്നിവയാണ് പുതിയ മലയാളം സിനിമകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X