ബാഡ് ബോയ്'സിനെയാണ് ഇഷ്ടം എന്ന് അനുപമ, പക്ഷെ ഒരു കണ്ടീഷനുണ്ട്!!
അനുപമ പരമേശ്വരന്‍ ഇപ്പോള്‍ മലയാളത്തിന്റെ സ്വന്തം നായികയാണെന്ന് പറയാന്‍ വയ്യ. തെലുങ്ക് സിനമയിലാണ് അനുവിന്റെ ശ്രദ്ധ. അത്രയേറെ തന്നെ ആകര്‍ഷിക്കുന്ന സിനിമകള്‍ വന്നാല്‍ മാത്രമേ മലയാളത്തിലേക്കുള്ളൂ എന്നാണ് അനു പറഞ്ഞിരിയ്ക്കുന്നത്.
അതെന്തോ ആവട്ടെ, കരിയര്‍ എവിടെയായാലും ജീവിതം എന്നൊന്ന് ഉണ്ടാല്ലോ. വിവാഹം എന്നാണ്, ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പം എന്താണ് എന്നക്കെയുള്ള ചോദ്യങ്ങള്‍ അനുപമയും നേരിട്ടു തുടങ്ങിയിരിക്കുന്നു. അതിനുള്ള ഉത്തരം അനുപമ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു.

സങ്കല്‍പത്തിലെ വരന്‍
ബാഡ് ബോയ്‌സിനെയാണ് തനിക്കിഷ്ടം എന്ന് അനുപമ പറയുന്നു. കാഴ്ചയില്‍ മോശം പയ്യനാണെങ്കിലും സ്ത്രീകളെ രാജകുമാരിയെ പോലെ സംരക്ഷിക്കാന്‍ അറിയാവുന്ന ആളെയാണ് ഇഷ്ടം എന്ന് അനുപമ ട്വിറ്ററില്‍ കുറിച്ചു.

പ്രപ്പോസലുകള്‍ വരുന്നു
മനോഹരമായ ഒരു ചിത്രത്തിനൊപ്പമാണ് അനുപമയുടെ ട്വീറ്റ്. ട്വീറ്റ് ഇട്ട് മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും നടിയ്ക്ക് പ്രപ്പോസലുകള്‍ ധാരാളം വന്നു. താനൊരു ബാഡ് ബോയ് ആണെന്ന് അംഗീകരിച്ചുകൊണ്ടുള്ള ആരാധകരുടെ കമന്റുകള്‍ രസകരമാണ്.

സജീവമാണ്
നവമാധ്യമങ്ങളില്‍ ഏറെ സജീവമാണ് അനുപമ. തന്റെ മനോഹരമായ ചിത്രങ്ങള്‍ അനുപമ ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഷെയര്‍ ചെയ്യാറുണ്ട്. അതുപോലെ അനുപമയുടെ ടിക്ക് ടോക്ക് വീഡിയോകളും വൈറലാണ്.

സിനിമാ തിരക്കുകള്‍
തെലുങ്ക് സിനിമയ്ക്ക് ചെറിയൊരു റെസ്റ്റ് കൊടുത്ത് കന്നടയിലേക്ക് മാറുകയാണ് അനുപമ. പുനീത് രാജ്കുമാറിനൊപ്പമാണ് അനുവിന്റെ ആദ്യ കന്നട ചിത്രം. സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിലാണ്.


Click it and Unblock the Notifications