»   » ഹണി റോസ് ശരിക്കും ബിക്കിനി ഇട്ടോ.. എന്തായിരുന്നു ഗോവയില്‍ സംഭവിച്ചത് ??

ഹണി റോസ് ശരിക്കും ബിക്കിനി ഇട്ടോ.. എന്തായിരുന്നു ഗോവയില്‍ സംഭവിച്ചത് ??

By: Rohini
Subscribe to Filmibeat Malayalam

ചങ്ക്‌സ് എന്ന ചിത്രത്തില്‍ ഹണി റോസ് ബിക്കിനി ധരിച്ച് വരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്തായാലും ആഗസ്റ്റ് നാലിന് സിനിമ റിലീസ് ചെയ്തതോടെ ഹണി ബിക്കിനി ധരിച്ചോ ഇല്ലയോ എന്ന് കണ്ടവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവുമല്ലോ...? ഇപ്പോഴും ആ ചോദ്യത്തോട് പ്രതികരിക്കാന്‍ ഹണി റോസ് തയ്യാറല്ല. സിനിമ കണ്ട് അറിയൂ എന്നാണ് ഹണി റോസിന്റെ മറുപടി.

ഞാന്‍ ഒരു യുവ നടനുമായി പ്രണയത്തിലാണ്; ഹണി റോസ് തന്നെ പറയുന്നു.. കാണൂ

ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളിലൊന്ന് ഷൂട്ട് ചെയ്തത് ഗോവയിലായിരുന്നു. ഗോവയിലെ ബീച്ചില്‍ ഹണി റോസ് ബിക്കിനി ധരിച്ചു എന്നാണ് വാര്‍ത്തകള്‍. ഗോവയില്‍ എന്താണ് സംഭവച്ചിത് എന്നും സെറ്റിലെ രസകരമായ അനുഭവങ്ങളെ കുറിച്ചും ഹണി റോസ് തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. തുടര്‍ന്ന് വായിക്കാം

ഗോവയില്‍ എന്തായിരുന്നു

ചിത്രത്തിന്റെ ഒരു പ്രധാന ഭാഗം ഷൂട്ട് ചെയ്തത് ഗോവയിലാണ്. എന്തായാരുന്നു ഗോവയില്‍ എന്ന് ചോദിച്ചാല്‍, അത് സിനിമ കണ്ട് തന്നെ മനസ്സിലാക്കണം. അത് വളരെ രഹസ്യമായി വച്ചിരിയ്ക്കുന്ന ഭാഗമാണ്. ഗോവയിലെ ഷൂട്ടിങ് അടിച്ചു പൊളിച്ചു എന്നാണ് നടി പറഞ്ഞത്.

ലൊക്കേഷനിലെ റാണി

പെണ്‍കരസ്പര്‍ശം ഏല്‍ക്കാത്ത മെക്കാനിക് ഡിപ്പാര്‍മെന്റില്‍ എത്തുന്ന മെക്ക് റാണിയായിട്ടാണ് ചങ്ക്‌സില്‍ ഞാന്‍ അഭിനയിച്ചത്. സെറ്റിലും ഏക പെണ്‍തരി. വളരെ രസകരമായിരുന്നു സെറ്റ്. അത് സിനിമയിലും എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രണ്ടേ കാല്‍ മണിക്കൂര്‍ ചിരിച്ചുകൊണ്ട് കാണാന്‍ കഴിയുന്ന സിനിമയാണ് ചങ്ക്‌സ് എന്ന് ഹണി പറയുന്നു.

വിജയ് ആരാധിക

താനൊരു വലിയ വിജയ ആരാധികയാണെന്നും അഭിമുഖത്തില്‍ ഹണി റോസ് പറഞ്ഞു. തമിഴ് സിനിമ കാണാന്‍ തുടങ്ങിയ കാലം മുതല്‍ ഞാന്‍ വിജയ് ആരാധികയാണ്. ഒരുപക്ഷെ ചിലപ്പോള്‍ തമിഴ് സിനിമ കാണുന്നത് തന്നെ വിജയ് എന്ന നടന്‍ ഉള്ളത് കൊണ്ടാവാം. വിജയ് കഴിഞ്ഞാല്‍ ആരെയാണ് ഇഷ്ടം എന്ന് ചോദിച്ചാല്‍ വില്‍സണ്‍ വിത്തിന്റെ പേര് പറയും. കുറച്ച് കറുപ്പ് നിറം ഉള്ള ആള്‍ക്കാരോടാണ് എനിക്ക് കുറച്ച് ഇഷ്ടം കൂടുതലാണ്.

ബാലുവിന്റെ കറുപ്പ് ഇഷ്ടം

ചങ്ക്‌സ് എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ച ബാലു വര്‍ഗ്ഗീസിന്റെ നിറം തനിക്ക് ഇഷ്ടമാണെന്ന് ഹണി റോസ് പറഞ്ഞു. അത് പറഞ്ഞപ്പോള്‍ പക്ഷെ ബാലു വിശ്വസിച്ചില്ലത്രെ. ഗോവയില്‍ വെയിലത്ത് ഷൂട്ട് ചെയ്യുമ്പോള്‍ പിന്നെയും കറുക്കുമോ എന്നായിരുന്നു ബാലുവിന്റെ ആവലാതി.

ഹണി റോസ് ചെയ്യുന്നത്

സൗന്ദര്യം സൂക്ഷിക്കാന്‍ ഹണി റോസ് എന്ത് ചെയ്യും എന്ന് ചോദിച്ചപ്പോള്‍, ആരോഗ്യമുള്ള ഭക്ഷണം കഴിക്കും എന്ന് നടി മറുപടി നല്‍കി. എന്ത് ഉള്ളിലേക്ക് കഴിക്കുന്നുവോ അത് പുറത്തേക്ക് പ്രൊജക്ട് ചെയ്യും എന്നാണ് എന്റെ വിശ്വാസം. നല്ല ഭക്ഷണം കഴിക്കുക.. നിറയെ വെള്ളം കുടിയ്ക്കുക. പിന്നെ അത്യാവശ്യം സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കുക.

ചങ്ക്‌സ് എന്ന ചിത്രം

ഒമര്‍ ലാലു സംവിധാനം ചെയ്ത ചങ്ക്‌സ് ആഗസ്റ്റ് 4 നാണ് തിയേറ്ററിലെത്തിയത്. ഹണി റോസിനൊപ്പം ബാലു വര്‍ഗ്ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഗണപതി, സിദ്ദിഖ്, ലാല്‍ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

English summary
I like black beauty says Honey Rose
Please Wait while comments are loading...

Malayalam Photos

Go to : More Photos